ഡാളസ് : തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ വിതയത്തിൽ ചെറിയാന്റെയും മേരിയുടെയും മകൻ വി സി ജോർജ് അന്തരിച്ചു. മെയ് 13 വ്യാഴാഴ്ച വൈകിട്ട് ഏഴിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
ഭാര്യ :മേരി മക്കൾ :ജീമോൾ – സാവിയോ (ഡാളസ് ) സാനി ജോർജ് -മാഗി (ബോസ്റ്റൺ) സംസ്കാരം പിന്നീട് തിരുവനന്തപുരത്ത്
ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനോടൊപ്പം നിരവധി കച്ചേരികളിൽ പങ്കെടുത്തിട്ടുള്ള ജോർജ് നിരവധി സിനിമ ഗാനങ്ങൾക്ക് സംഗീത പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂർ നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻ കത്തോലിക്ക ചർച്ച് അംഗങ്ങളായിരുന്ന സുപ്രസിദ്ധ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ വി സി ജോർജ് എന്നിവർ സതീർത്ഥരായിരുന്നു തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നും മലയാളത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.