17.1 C
New York
Friday, July 30, 2021
Home US News സുധീർ വൈഷ്ണവ് – ഭാരതീയ വിദ്യാഭവൻ യു.എസ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ

സുധീർ വൈഷ്ണവ് – ഭാരതീയ വിദ്യാഭവൻ യു.എസ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ

(വാർത്ത: പി.പി. ചെറിയാൻ)

ന്യൂയോർക്ക്:- യു.എസ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാഭവൻ പുതിയ എക്സിക്യൂട്ടിവ് ഡയറക്ടറായി സുധീർ വൈഷ്ണവിനെ നിയമിച്ചതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യു.എസ്സിലെ ഭാരതീയ വിദ്യാഭവന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ഉത്തരവാദിത്വമാണ് സുധീറിൽ നിക്ഷിപ്തമായിരിക്കുന്നത്. 2008 മുതൽ 2020 വരെ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ദീപക് ദേവിന്റെ സ്ഥാനത്താണ് വൈഷ്ണവ് നിയമിതനായിരിക്കുന്നത്.

ബോർഡിന്റെ താൽപ്പര്യങ്ങൾ സുരക്ഷിക്കുന്നതിനും ഇന്ത്യൻ സംസ്കാരം നിലനിർത്തുന്നതിനും തന്നാലാവുംവിധം പ്രവർത്തിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ഡയറക്ടർ പറഞ്ഞു. സംഘടന തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പ്രത്യേക കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1981 – ലാണ് ഭാരതീയ വിദ്യാഭവന്റെ പ്രവർത്തനങ്ങൾ അമേരിക്കയിൽ ആരംഭിച്ചത്. കെ.എം. മുൻഷിയായിരുന്നു അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഡോ.പി. ജയരാമനായിരുന്നു ആദ്യ എക്സിക്യൂട്ടിവ് ഡയറക്ടർ.

മഹാത്മാ ഗാന്ധി ,സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ഇന്ത്യൻ കല ,സംസ്കാരം, പൈതൃകം എന്നിവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതും പ്രധാന ലക്ഷ്യങ്ങളായിരുന്നു. 40-ാം വാർഷികം ആഘോഷിക്കുന്ന 2021-ൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പുതിയ ഡയറക്ടർ അറിയിച്ചു. ഇന്ത്യയിൽ ഭാരതീയ വിദ്യാഭവന്റെ 119 സെന്ററുകളാണ് പ്രവർത്തിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോതമംഗലത്ത് വിദ്യാർത്ഥിനിയെ, വെടിവെച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കോതമംഗലത്ത് വെടിവെച്ച് കൊന്നു. കണ്ണൂർ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു മാനസയ്ക്ക്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിർത്തത്. രാഖിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്തിയ...

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്.. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി...

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com