17.1 C
New York
Sunday, August 1, 2021
Home US News സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കൂട്ടായ്മ നോർത്ത് അമേരിക്ക കുവൈറ്റ് (എസ് എം സി എ )...

സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കൂട്ടായ്മ നോർത്ത് അമേരിക്ക കുവൈറ്റ് (എസ് എം സി എ ) രൂപീകൃതമായി.

വാർത്ത: അജു വാരിക്കാട്

ന്യൂ യോർക്ക് : സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിൽ അംഗങ്ങളായിരുന്ന അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മുൻ അംഗങ്ങളുടെ കൂട്ടായ്മ എസ് എം സി എ കുവൈറ്റ് നോർത്ത് അമേരിക്ക രൂപം കൊണ്ടു . ഏതാണ്ട് 6000ത്തോളം കുടുംബങ്ങളും 2000ത്തോളം ബാച്ചിലർ അംഗങ്ങളായിട്ടുള്ള എസ് എം സി എ കുവൈറ്റ് അതിന്റെ രജത ജൂബിലി മികവിലാണ്.

ഇന്ത്യയിലുടനീളം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന എസ് എം സി എ വളരെ മാതുകാപരമായ സേവനമാണ് അനുഷ്ഠിച്ചുവരുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എല്ലാ വർഷവും ഇന്ത്യയിലെ വിവിധ രൂപതകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഭാവന നിർമാണ പദ്ധതിയാണ്. 13ആം ഭവനനിർമാണ പദ്ധതിയിലൂടെ എസ് എം സി എ കുവൈറ്റ് 800 ഓളം വീടുകൾ നിർധനരായ കുടുംബങ്ങൾക്ക് നാളിതുവരെ നിർമിച്ചു നൽകിക്കഴിഞ്ഞു.

സീറോമലബാർ സഭയുടെ പൂർണ നിയന്ത്രണത്തിലുള്ള എസ് എം സി എ, സീറോമലബാർ സഭാ വിശ്വസികളുടെ വിശ്വാസവും പാരമ്പര്യവും പൈതൃകവും ആരാധനാക്രമവും കാത്തുസൂക്ഷിച്ചു വരും തലമുറക്ക് നൽകുവാൻ പ്രതിഞ്ജാബദ്ധമാണ്. കുവൈറ്റ്ബിഷപ്പിന്റെ സഹകരണത്തോടെയും നാല് സീറോമലബാർ വൈദികരുടെയും മേൽനോട്ടത്തിലും 200 ഓളം അത്മായ അധ്യാപകരുടെയും ശിക്ഷണത്തിലും സഭാ സിലബസിൽ ഏതാണ്ട് 5000 ത്തോളം കുട്ടികൾക്കു എസ് എം സി എ കുവൈറ്റ് വേദപാഠ പരിശീലന ക്ലാസുകൾ നൽകി വരുന്നു.

എസ് എം സി എ കുവൈറ്റ് നോർത്ത് അമേരിക്കയുടെ പ്രഥമ പൊതുയോഗം 2021 ജനുവരി 31 നു അമേരിക്കൻ സമയം 8 മണിക്ക് (കാനഡ സമയം 9 മണി) എസ് എം സി എ കുവൈറ്റ് റിട്ടേണീസ് ഫോറം നോർത്ത് അമേരിക്കയുടെ കോ ഓർഡിനേറ്റർ ചെറിയാൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടുകയും പ്രഥമ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

സംഘടനയുടെ പ്രഥമഭരണസമിതിക്ക് പ്രസിഡന്റ് എന്ന നിലക്ക് നേതൃത്വം നൽകുന്നതു എസ് എം സി എ കുവൈത്തിന്റെ ഫൗണ്ടർ മെമ്പറായ ചെറിയാൻ മാത്യുവും (കാനഡ), ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി (യുഎസ്എ), ട്രെഷറർ ജോസ് തോമസ് (കാനഡ), വൈസ് പ്രസിഡന്റ് തോമസ് വിതയത്തിൽ, ജോയിന്റ് സെക്രട്ടറി ബിജോയ് വര്ഗീസ്, ജോയിന്റ് ട്രെഷറർ ട്വിങ്കിൽ അബ്രാഹം, ചാരിറ്റി കോർഡിനേറ്റർ ടിറ്റി ചെറിയാൻ എന്നിവരാണ്.

പ്രൊവിൻസ് കൺവീനർമാരായി സോണി തോമസ് (ഫ്ലോറിഡ), ജോബി എബ്രഹാം (ടെക്സാസ്), തോമസ് വേഴാമ്പശ്ശേരിൽ (ന്യൂ യോർക്ക്), ജോഷി സ്കറിയ (ആൽബെർട്ട ), ശ്രീമതി ബിൻസി ബോബി തോപ്പിൽ (ഒൺടാരിയോ) എന്നിവരെയും തിരഞ്ഞെടുത്തു.

സംഘടനയുടെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മേല്പറഞ്ഞ ഭരണസമിതി അംഗങ്ങൾ കുവൈറ്റ് എസ് എം സി എ യിൽ ആദ്യകാലം മുതലെ സജീവപ്രവർത്തകർ ആയിരുന്നതും തുടർന്നങ്ങോട്ട് വിവിധ ഭരണസമിതികളിൽ നിസ്തുലമായ സേവനമനുഷ്ഠിച്ചിട്ടുള്ളതും ഈ സംഘടനയുടെ മുതൽക്കൂട്ടാണ്.

എസ് എം സി എ കുവൈത്തും കുവൈറ്റ് റിട്ടേണീസ് ഫോറവുമായി സഹകരിച്ചു കേരളത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുമെന്ന് ഡാളസ്സിൽ നിന്നുള്ള ചാരിറ്റി കോർഡിനേറ്റർ ടിറ്റി ചെറിയാൻ അഭിപ്രായപ്പെട്ടു. അംഗങ്ങൾക്കായി കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കണമെന്നു ഹൂസ്റ്റണിൽ നിന്ന് ഷാജി തോമസ് അഭ്യർത്ഥിച്ചു. പൊതുയോഗത്തിനു ജോസ് തോമസ് (കാനഡ) സ്വാഗതവും പുതിയ ഭരണസമിതിക്കുവേണ്ടി ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി (യുഎസ്എ) കൃതജ്ഞതയും. രേഖപ്പെടുത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

60 വയസിനു മുകളിലുള്ളവര്‍ക്ക് തിങ്കളാഴ്ച സ്‌പോട്ട് ബുക്കിംഗ്

60 വയസിനു മുകളിലുള്ളവര്‍ക്ക് തിങ്കളാഴ്ച സ്‌പോട്ട് ബുക്കിംഗ് കോട്ടയം ജില്ലയില്‍ നാളെ(ഓഗസ്റ്റ് 1) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. 60 വയസ് കഴിഞ്ഞവരില്‍ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാം ഡോസിന് സമയമായവര്‍ക്കും തിങ്കളാഴ്ച(ഓഗസ്റ്റ് 2) കേന്ദ്രങ്ങളില്‍ നേരിട്ടെത്തി...

സുരേഷ് ഗോപി നാളികേര വികസന ബോര്‍ഡ് അംഗം.

സുരേഷ് ഗോപി നാളികേര വികസന ബോര്‍ഡ് അംഗം, തെരഞ്ഞെടുത്തത് എതിരില്ലാതെ. നാളികേര വികസന ബോര്‍ഡ് അംഗമായി ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് സുരേഷ് ഗോപിയെ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. ബോര്‍ഡ് ഡയറക്ടര്‍ വി...

കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി എറണാകുളം വൈപ്പിൻ നായരമ്പലം പുത്തൻകടപ്പുറം വെളിയത്താംപറമ്പ് പള്ളിക്ക് വടക്ക് ഭാഗത്ത്‌ കടൽഭിത്തിയുടെ ഇടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കടലിൽനിന്ന് തിരമാലയിൽ അടിച്ചു കയറിയ നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ...

കള്ളനോട്ട് കേസിൽ വാഹന കച്ചവടക്കാരായ മൂന്ന് പേർ അറസ്റ്റിൽ

*കള്ളനോട്ട് കേസിൽ വാഹന കച്ചവടക്കാരായ മൂന്ന് പേർ അറസ്റ്റിൽ* കൊടുങ്ങല്ലൂർ:മേത്തല ടി.കെ എസ് പുരം സ്വദേശികളായ കന്നത്തു വീട്ടിൽ ഷമീർ (35), എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പം വീട്ടിൽ ഷനീർ...
WP2Social Auto Publish Powered By : XYZScripts.com