17.1 C
New York
Wednesday, August 10, 2022
Home US News സീമാ നന്ദയുടെ സോളിസിറ്റര്‍ നിയമനം സെനറ്റ് അംഗീകരിച്ചു

സീമാ നന്ദയുടെ സോളിസിറ്റര്‍ നിയമനം സെനറ്റ് അംഗീകരിച്ചു

പി.പി. ചെറിയാൻ

വാഷിംഗ്ടൺ: യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ സോളിസിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ സീമാ നന്ദയുടെ നിയമനം യു.എസ്. സെനറ്റ് ജൂലായ് 14ന് അംഗീകരിച്ചു. സീമക്ക് അനുകൂലമായി 53 വോട്ടുകള്‍ ലഭിച്ചു. എതിര്‍ത്ത് 46 പേര്‍ വോട്ടു ചെയ്തു.

ഡമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനം അനുഷ്ഠിച്ച ഇവര്‍ ഒബാമ അഡ്മിനിസ്‌ട്രേഷന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

നന്ദയുടെ നിയമനം കണ്‍ഗ്രഷണൽ ഏഷ്യന്‍ പസഫിക്ക് അമേരിക്കന്‍ അദ്ധ്യക്ഷ ജുഡിച്ചുവിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. നന്ദയുടെ നിയമനത്തില്‍ അഭിമാനം കൊള്ളുന്നതായും ജൂഡി പറഞ്ഞു. ബൈഡന്‍ ഭരണകൂടം നേരിടുന്ന ഗൗരവമായ നിയമ പോരാട്ടങ്ങള്‍ നേരിടുന്നതിന് പ്രഗല്‍ഭയായി സോളിസിറ്ററയാണ് ബൈഡന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ അണ്ടര്‍ സെക്രട്ടറി ടോം പെര്‍സ് അഭിപ്രായപ്പെട്ടു.

കണക്റ്റികട്ടില്‍ ജനിച്ചു വളര്‍ന്ന സീമാനന്ദ ബോസ്റ്റണ്‍ കോളേജ് ഓഫ് ലൊസ്‌ക്കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി. ഇപ്പോള്‍ ഹാര്‍വാര്‍ഡ് ടെലിസ്‌ക്കൂള്‍ ലേബര്‍ ആന്റ് വര്‍ക്ക് ലൈഫ് പ്രോഗ്രാം ഫെല്ലോയാണ്.

ഗവണ്‍മെന്റ് സര്‍വ്വീസില്‍ 15 വര്‍ഷത്തോളം ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ച സീമാ നന്ദ പുതിയ തസ്തികയില്‍ നിയമിക്കപ്പെടുന്നതിന് ഏറ്റവും അര്‍ഹയായ സ്ഥാനാര്‍ത്ഥിയാണെന്നാണ് ബൈഡന്‍ ഇവരെ കുറിച്ചു വിശേഷിപ്പിച്ചത്.

പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ

പത്തനംതിട്ട : പോലീസുകാരൻ എന്ന് പറഞ്ഞ് സ്കൂട്ടർ യാത്രികനെ തടഞ്ഞുനിർത്തിയശേഷം, പോക്കറ്റിൽ നിന്നും 5000 രൂപയും, വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം...

മയക്കുമരുന്ന് നൽകി സഹപാഠിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി അതിജീവിത.

സ്‌കൂൾ വിദ്യാര്‍ത്ഥികൾക്കിടയിൽ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. സഹപാഠി ലഹരിമരുന്ന് നൽകിയെന്നും പീഡിപ്പിച്ചുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും കുടുംബവും തുറന്ന് പറഞ്ഞത്. ഡിപ്രഷൻ മാറാൻ...

വയോധികയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്...

പീഡനക്കേസിൽ കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍.

പീഡന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണകുമാര്‍. ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: