17.1 C
New York
Saturday, July 31, 2021
Home US News സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ചിക്കാഗോ: ചിക്കാഗോ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ സീനത്ത് റഹ്‌മാനെ നിയമിച്ചു . ജൂലായ് 1 മുതല്‍ സീനത്ത് ചുമതലയില്‍ പ്രവേശിക്കും. സീനത്ത് ഇപ്പോൾ ഏസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്ക പ്രോജക്ട് ലീഡറായി പ്രവര്‍ത്തിച്ചു വരികയാണ്.

ആഗോള തലത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങള്‍ സമൂഹത്തെ എങ്ങനെ ദോഷകരമായി ബാധിക്കും എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന പ്രഗത്ഭ നാഷണല്‍ ലീഡര്‍ കൂടിയാണ് സീനത്ത് . ഗ്ലോബല്‍ യൂത്ത് നേരിടുന്ന പ്രശ്‌നനങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന യു,എന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സ്പെഷ്യല്‍ അഡൈ്വസര്‍ കൂടിയായിരുന്നു സീനത്ത് . ഹിലാരി ക്ലിന്റണ്‍, ജോന്‍ കേരി എന്നിവരുടെ കീഴിലാണ് സീനത്ത് പ്രവര്‍ത്തിച്ചിരുന്നത് .

യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ നിന്നും ബിരുദം നേടിയ ഇവര്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില്‍ നിന്നും മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ പഠനകാലഘട്ടത്തില്‍ അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്താണെന്ന് കണ്ടെത്തി അതിന് പരിഹാരം കണ്ടെത്തുക എന്ന വലിയ ഉത്തരാവാദിത്വമാണ് തന്നില്‍ നിഷിപ്തമായിരിക്കുന്നതെന്നും തന്റെ കഴിവിന്റെ പരമാവധി അതിന് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു .

ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് ചിക്കാഗോയില്‍ ജനിച്ച മകളാണ് സീനത്ത് , മൂന്നു വര്‍ഷം കൂടുമ്പോള്‍ ഇന്ത്യയിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുക എന്നത് ഇവരുടെ പതിവാണ് .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...
WP2Social Auto Publish Powered By : XYZScripts.com