17.1 C
New York
Sunday, April 2, 2023
Home US News സിറാജ് സിറാജുദീൻറ്റെ നേതൃത്വത്തിൽ ഫിൽമ ക്ക് പുതിയ ഭരണ സമിതി

സിറാജ് സിറാജുദീൻറ്റെ നേതൃത്വത്തിൽ ഫിൽമ ക്ക് പുതിയ ഭരണ സമിതി

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: ഫിൽമയുടെ 2022 ഭരണ സമിതിയിലേക്ക് സിറാജ് സിറാജുദീൻറ്റെ നേതൃത്വത്തിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു. സുധാ കർത്താ യാണ് രക്ഷാധികാരി.

ഒരു പതിറ്റാണ്ടു കാലമായി ഫിലാഡൽഫിയയിലെ സാമൂഹിക സേവന രംഗത്തു മാറ്റങ്ങൾക്കു നേതൃത്വം കൊടുത്ത ഫിൽമ അസോസിയേഷൻ ഫിലഡല്ഫിയയിലെയും പ്രാന്ത പ്രദേശങ്ങളിലേയും പ്രവാസി മലയാളികൾക്ക് മികവുറ്റ സേവനമാണ് നടത്തിയിട്ടുള്ളത്. ഇമിഗ്രേഷൻ, തൊഴിൽ പരിശീലനം, കലാ സാംസ്കാരിക രംഗത്ത് കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മേഖലകളിൽ ഫിൽമയുടെ സേവനം സ്ലാഖനീയമാണ്.

സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലും മറ്റു സംഘടകൾക്കൊപ്പം മുഖ്യ ധാരയിൽ ഫിൽമ നിറഞ്ഞു നിന്നിട്ടുണ്ട്. രാജൻ പാടവത്തിലിന്റെ നേതൃത്തലിലുള്ള ഫൊക്കാന യിലും നിറ സാന്നിധ്യമാണ് ഫിൽമ. 2023 ൽ മയാമി യിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനു ഫിൽമയുടെ സർവ വിധ പിന്തുണയും സിറാജ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫിലാഡൽഫിയയിലെ മലയാളി സാമൂഖിക മേഖലയിൽ തനതായ ശൈലിയിൽ വിവിധ ഉത്തരവാദിത്തങ്ങൾ സ്തുത്യർഹമായി നിർവഹിച്ചിട്ടുള്ള സിറാജിന്റെ പ്രെവർത്തനം ഫിൽമക്ക് തികച്ചും മുതൽ കൂട്ടാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം വെക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

2022 ൽ യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനു വേണ്ടിയുള്ള കർമ്മ പരിപാടികൾക്കാണ് മുൻഗണന കൊടുക്കുക. കോവിട് 19 പകർച്ച വ്യാധി സൃഷ്‌ടിച്ച ഭയാശങ്കകൾ ലഹുകരിക്കാൻ ഫിൽമ മുൻകൈ എടുക്കും. അതുപോലെ സമൂഹത്തിലെ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ഫിൽമ പ്രേത്യേകം ആദരിക്കും എന്നും സിറാജ് പ്രെസ്താവിക്കുക യുണ്ടായി.

സുമോദ് നെല്ലിക്കാല

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: