കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ടി.എസ്. മോഹന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
1979 ല്‍ സുകുമാരന്‍, കൃഷ്ണചന്ദ്രന്‍, വിന്‍സന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവര്‍ അഭിനയിച്ച് ശ്രദ്ധേയമായ ലില്ലിപ്പൂക്കള്‍ ആയിരുന്നു ആദ്യ ചിത്രം.1983 ല്‍ സുകുമാരന്‍, രതീഷ്, ഉണ്ണിമേരി എന്നിവര്‍ അഭിനയിച്ച ബെല്‍റ്റ് മത്തായി ഒരു വന്‍ വിജയ ചിത്രമായിരുന്നു. ‘ലില്ലിപ്പൂക്കള്‍’, വിധിച്ചതും കൊതിച്ചതും, താളം, പടയണി, കേളികൊട്ട്, കൗശലം, ശത്രു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഇദ്ദേഹം .1993 ല്‍ ബെന്നി പി. നാരായമ്പലത്തിന്റെ രചനയില്‍ സിദ്ധിഖ്, ഉര്‍വശി എന്നിവര്‍ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.
ഭാര്യ: ഡോ.ശ്രീദേവി (മുൻ നഗരസഭ കൗൺസിലർ). മകൻ: ജിതിൻ മോഹൻ (സിനിമാറ്റോഗ്രാഫർ)….