17.1 C
New York
Monday, September 20, 2021
Home US News സിക്കുകാരന്റെ താടി നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് ഹര്‍ജി

സിക്കുകാരന്റെ താടി നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് ഹര്‍ജി

റിപ്പോർട്ട്: പി.പി. ചെറിയാൻ

അരിസോണ: തടവിന് ശിക്ഷിക്കപ്പെട്ട സിക്കുകാരന്റെ താടി നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്ത അരിസോണ കറക്ഷന്‍ ജീവനക്കാരന്റെ നടപടി ചോദ്യം ചെയ്ത് ഫെഡറല്‍ സിവില്‍ റൈറ്റ്‌സ് അന്വേഷണം ആവശ്യപ്പെട്ടു ,അറ്റോര്‍ണിമാര്‍ ഹര്‍ജി ഫയല്‍ ചെയ്തു .

2021 മെയ് 24 ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് വിഭാഗത്തിലാണ് പ്രതിയുടെ അറ്റോര്‍ണിമാര്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത് , സിക്ക് മതവിശ്വാസമനുസരിച്ച് താടി വളര്‍ത്തുന്നത് തടയാനാകില്ല എന്നാണ് ഇവരുടെ വാദം .

2020 ആഗസ്ത് 25 ന് അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട സുര്‍ജിത് സിംഗിനാണ് ഇങ്ങനെയൊരു തിക്താനുഭവം ഉണ്ടായത് . ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പ്രതിയുടെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട കറക്ഷന്‍ ഓഫീസര്‍മാരുടെ മുന്‍പില്‍ താടി വാടിക്കരുതെന്ന് സിംഗ് അപേക്ഷിച്ചു എന്നാല്‍ ഓഫീസര്‍മാര്‍ ബലമായി താടി വടിക്കുകയായിരുന്നു . വിലങ്ങു വച്ച് ഓഫീസര്‍മാര്‍ ചുറ്റും നിന്നാണ് താടി വടിച്ചത് ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും അപമാനിതനായെന്നും സിംഗിന് വേണ്ടി വാദിച്ച അറ്റോര്‍ണിമാര്‍ പരാതിയില്‍ പറയുന്നു .

ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സിംഗിന് ഒരു ദ്വിഭാഷിയെ പോലും അനുവദിച്ചില്ല എന്നും ചൂണ്ടിക്കാട്ടുന്നു .

ട്രക്ക് ഡ്രൈവറായിരുന്ന സിംഗിന് അശ്രദ്ധമായി വാഹനമോടിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തിലാണ് 5 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത് , സ്റ്റോപ്പ് സൈനില്‍ വാഹനം നിര്‍ത്തുന്നതിന് ശ്രമിച്ചുവെന്നും ബ്രെക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നും സിംഗ് വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല .

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ താടി വടിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന നിയമം കറക്ഷന്‍ ഓഫീസര്‍മാര്‍ക്ക് അറിവില്ലായിരുന്നുവെന്നും മാപ്പ് അപേക്ഷിക്കുന്നുവെന്നും ന്യുയോര്‍ക്ക് സിക്ക് കൊയലേഷന് അയച്ച കത്തില്‍ പ്രിസണ്‍ എജന്‍സി അറിയിച്ചിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: