17.1 C
New York
Wednesday, December 1, 2021
Home Special "സിംഹാസനം ഉറപ്പിച്ച വനിതാ രത്നങ്ങൾ" (1) ക്ലിയോപാട്ര

“സിംഹാസനം ഉറപ്പിച്ച വനിതാ രത്നങ്ങൾ” (1) ക്ലിയോപാട്ര

അവതരണം: ✍ മാത്യു ശങ്കരത്തിൽ, റിട്ട. എഡിറ്റർ, മനോരമ

ഈജിപ്തിലെ ടോളമി രാജവംശത്തിലെ അവസാനത്തെ രാജ്ഞിയായിരുന്നു ക്ലിയോപാട്ര. ബിസി 69 -ൽ അലക്സാണ്ടിയായിൽ ടോളമി പന്ത്രണ്ടാമൻ രാജാവിന്റെ മകളായി ജനിച്ചു. ടോളമിയുടെ അനന്തരാവകാശികൾ കിയോപാട്രയും അനുജനുമായിരുന്നു. ട്രോളമാ അന്തരിച്ചപ്പോൾ പതിനേഴുവയസുണ്ടായിരുന്ന ക്ലിയോപാട്ര അധികാരത്തിലെത്തി. ആണുങ്ങൾക്കായിരുന്നു അവിടെ പ്രാധാന്യം അതു കൊണ്ട് ആചാരമനുസരിച്ച് പന്ത്രണ്ട് വയസുള്ള സ്വന്തം അനുജനെ വിവാഹം ചെയ്ത് അവർ അധികാരം നില നിർത്തി. ക്ലിയോപാട്രയുടെ അച്ഛനും അമ്മയും സഹോദരരായിരുന്നു.

റോമൻ സാമ്രാജ്യവുമായി രണ്ടു നൂറ്റാണ്ടിലേറെ സൗഹൃദമുണ്ടായിരുന്നു ടോളമി രാജാക്കന്മാർക്ക് ശക്തി പ്രാപിച്ചുകൊണ്ടിരുന്ന റോമിന് ഈജിപ്തിൻമേൽ കൂടുതൽ നിയന്ത്രണങ്ങൾ ലഭിച്ചു. ടോളമി പന്ത്രണ്ടാമൻ അധികാരം നിലനിർത്തുന്നതിന് അവർക്ക് കപ്പം കൊടുത്തിരുന്നു. രാജ്യത്ത് വിള നാശവും മറ്റു കുഴപ്പങ്ങളും സംഭവിച്ചപ്പോ ടോളമി പതിമൂന്നാമൻ ക്ലിയോപാട്രയെ അധികാരസ്ഥാനത്തുനിന്ന് നീക്കി.

ബി.സ് 48 -ൽ ജൂലിയസ് സീസർ അലക്സാണ്ട്രിയ കീഴടക്കി. ക്ലിയോപാട്ര സീസർ റുമായി കൂട്ടുകൂടി സീസർ ടോളമി പതിമൂന്നാമനെ യുദ്ധത്തിൽ വധിച്ച് ക്ലിയോപാട്രയെ വീണ്ടും രാജ്ഞിപദത്തിൽ അവരോധിച്ചു.

ഇതിനിടെ സീസറിനും ക്ലിയോപാട്രയ്ക്കും ഒരു പുത്രൻ ജനിച്ചു. ടോളമി സീസർ എന്നറിയപ്പെട്ട മകനോടൊപ്പം ക്ലിയോപാട്ര റോമിലേക്കു പോയി. പക്ഷേ, സീസർ പിന്നീടു വധിക്കപ്പെടുകയും അവർ ഈജിപ്തിൽ തിരിച്ചെത്തുകയും ചെയ്തു. അന്നത്തെ ഭരണാധികാരിയായിരുന്ന ടോളമി പതിനാലാമൻ അപ്രതീക്ഷിതമായി മരണമടഞ്ഞതോടെ ക്ലിയോപാട്രയും മകനും അധികാരത്തിലെത്തി.

ജൂലിയസ് സീസറുടെ മരണത്തോടെ റോമാസാമാജ്യം വിഭജിക്കപ്പെടുകയും മാർക്ക് ആൻറണിയും ഒക്ടേവിയനും ഭരണാ ധികാരികളാകുകയും ചെയ്തു. മാർക്ക് ആൻറണി അലക്സാണ്ട്രിയായിലെത്തി ക്ലിയോപാട്രയെ സന്ദർശിച്ചു. റോമുമായുള്ള ക്ലിയോപാട്രയുടെ സൗഹൃദം പുതുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ പിന്നീട് മാർക്ക് ആൻറണി ക്ലിയോപാട്രയെ വിവാഹം കഴിച്ചു. അലക്സാണ്ടർ ഹീലിയോസ്, ക്ലിയോപാട്ര സെലിൻ എന്നിങ്ങനെ ഇരട്ട കുട്ടികളും അവർക്കുണ്ടായി. മകൻ സെല്യൂസിഡ് സാമ്രാജ്യത്തിലെ രാജാവും മകൾ സൈറേനെയ്ക്കയുടെയും ക്രീറ്റിൻറയും രാജ്ഞിയുമായി. ടോളമി ഫിലാഡൽഫോസ് എന്നൊരു മൂന്നാമത്തെ പുത്രൻ കൂടി ക്ലിയോപാട്രയ്ക്ക് ജനിച്ചു. രണ്ടാം വയസിൽ ആ കുട്ടിയെ സിറിയയിലെയും ഏഷ്യാ മൈനറിലേയും രാജാവായി പ്രഖ്യാപിച്ചു. അങ്ങനെ ക്ലിയോപാട്ര തന്റെ സാമ്രാജ്യം വിപുലപ്പെടുത്തി.

ബിസി 31-ൽ ഒക്ടേവിയൻ അലക്സാണ്ട്രിയ കീഴടക്കുകയും ഒരു വർഷത്തിനു ശേഷം അദ്ദേഹം മാർക്ക് ആൻറണിയെ തോൽപിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു. റോമാക്കാർ ബന്ധനസ്ഥയാക്കി റോമിലേക്കു കൊണ്ടുപോകുമെന്നു ഭയന്ന് ക്ലിയോപാട്രയും ജീവനൊടുക്കാൻ തീരുമാനിച്ചു. പാമ്പുകടിയേറ്റു മരിക്കാനായിരുന്നു അവർക്കു താൽപര്യം. അങ്ങനെ ചെയ്താൽ അമരത്വം ലഭിക്കുമെന്നായിരുന്നു ഈജിപ്തുകാരുടെ വിശ്വാസം. പഴക്കൂടയിൽ എത്തിച്ച പാമ്പിൻ്റെ കടിയേറ്റ് അങ്ങനെ ക്ലിയോപാട്ര മരണം വരിച്ചതായി കരുതപ്പെടുന്നു.

അതോടെ ഈജിപ്തിൻ്റെ ചരിത്രത്തിലെ ടോളമി യുഗത്തിന് പരിസമാപ്തിയായി. മരിക്കുമ്പോൾ 39 വയസായിരുന്നു. ക്ലിയോപാട്രയെ പ്രകീർത്തിച്ച് പിൽക്കാലത്ത് നാടകങ്ങളും സിനിമയുമൊക്കെയുണ്ടായി. അതിലൊന്നാണ് ഷേക്സ്ിയർ രചിച്ച ആന്റണി ആൻഡ് ക്ലിയോപാട്ര. 1963 – ൽ പുറത്തുവന്ന ക്ലിയോപാട്ര ചലച്ചിത്രം അഞ്ച് ഓസ്കർ പുരസ്കാരങ്ങളാണ് നേടിയത്.

അവതരണം: മാത്യു ശങ്കരത്തിൽ, റിട്ട. എഡിറ്റർ, മനോരമ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: