മുപ്പത്തിനാലു വർഷം റഷ്യ ഭരിച്ച ചക്രവർത്തിനിയാണ് കാതറൈൻ ദ ഗ്രേറ്റ്, 1762 മുതൽ 1796 വരെയായിരുന്നു ഭരണകാലം. ജനനം കൊണ്ട് ജർമൻ കാരിയായിരുന്നെങ്കിലും ശരിക്കും ഒരു റഷ്യക്കാരിയായിട്ടായിരുന്നു കാതറൈൻ്റെ ഭരണം.
റഷ്യൻ സാമ്രാജ്യം വിപുലീകരിക്കാൻ കാതറൈൻ എന്നും ശ്രമങ്ങൾ നടത്തി. ജർമൻകാരിയായിരുന്ന അവർ ഗ്രാൻഡ് ഡ്യൂക്ക് പീറ്ററെ വിവാഹം കഴിക്കാനാണ് റഷ്യയിൽ എത്തിയത്. റഷ്യൻ ചക്രവർ ത്തിനി എലിസബത്തിന്റെ അനന്തിരവനും അടുത്ത കിരീടാവകാശിയുമായിരുന്നു ഗ്രാൻഡ് ഡ്യൂക്ക് പീറ്റർ. ജർമൻ രാജകുമാരന്റെയും രാജകുമാരിയുടെയും മകളായി 1729-ൽ കാതറൈൻ ജനിച്ചു. സോഫിയാ അഗസ്ത ഫ്രെഡറിക് എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര് . റഷ്യൻ രാജകുടുംബങ്ങൾ വിശ്വസിച്ചിരുന്ന ഗ്രീക്ക് ഓർത്തഡോക്സ് മതവിഭാഗത്തിൽ ചേർന്ന സോഫിയ കാതറൈൻ എന്നു പേരു മാറ്റി. 1745 – ലായിരുന്നു വിവാഹം.
വിവാഹജീവിതം പക്ഷേ, പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. വിവാഹബന്ധം വേർപെടുത്തുമെന്നുവരെ പീറ്റർ ഭീഷണിപ്പെടുത്തിയെങ്കിലും കാതറൈൻ എല്ലാം സഹിച്ചു. എലിസബത്ത് ചക്രവർത്തിനിടെ മരണത്തോടെ പീറ്റർ 1762-ൽ ചക്രവർത്തിയായി. എന്നാൽ കാതറൈൻ പീറ്റ റെ സ്ഥാനഭ്രഷ്ടനാക്കി ചകർത്തിനിയായി. വൈകാതെ പീറ്റർ വധിക്കപ്പെടുകയും ചെയ്തു.
സമർഥയായ ഭരണാധികാരിയായിരു ന്നു കാതറൈൻ. എല്ലാ രംഗങ്ങളിലും അവർ തന്റെ കഴിവു തെളിയിച്ചു. അവരുടെ രാജ്യതന്ത്രജ്ഞാനത്തിന്റെയും അതി ബുദ്ധിയുടെയും തെളിവുകളാണ് ഓസ്ട്രിയ രാജാവിനും പ്രഷ്യൻ രാജാവിനും അവരെഴുതിയ കത്തുകൾ, വിദേശകാര്യങ്ങൾ നോക്കി നടത്തുന്നതിൽ ചക്രവർത്തിനി ഗണ്യമായ വിജയം നേടി. വിദേശ നയത്തിന്റെ വിജയം കൊണ്ടാണ് ദ ഗ്രേ റ്റ്’ എന്ന ബഹുമതി ലഭിച്ചത്.
കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും അവർ ശ്രദ്ധാലുവായിരുന്നു. സാഹിത്യത്തിലും ചിത്രമെഴുത്തിലും ശിൽപകലയിലു മൊക്കെ അവർക്ക് അതീവ താൽപര്യമുണ്ടായിരുന്നു. സാഹിത്യരചനകൾക്കു പുറമേ റഷ്യയുടെ ചരിത്രമെഴുതാനും അവർ തുനിഞ്ഞു. മിക്ക മതങ്ങളെക്കുറിച്ചും സാമാന്യജ്ഞാനമുണ്ടായിരുന്ന ചക്രവർത്തിനി പെരുമാറ്റത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്നു.
ഭൂവുടമകളെ സഹായിക്കുന്ന ചില നിയമങ്ങളും കാതറൈൻ നടപ്പാക്കി. ഇത് സാധാരണക്കാരായ കുടിയാന്മാർക്ക് ദോഷകരമായിരുന്നു. പുറമ്പോക്കുസ്ഥലങ്ങൾ അവർ പ്രഭുക്കന്മാർക്കു നൽകി. കുടിയാന്മാരുടെ മേൽ ജന്മിമാർക്ക് കൂടുതൽ അധികാരം ലഭിക്കുകയും ചെയ്തു. ഇതി നെല്ലാം എതിരെ രാജ്യത്ത് കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ലഹളക്കാർ പട്ടണങ്ങൾ പിടിച്ചെടുക്കുകയും മോസ്കോ വളയുകയും ചെയ്തതോടെ റഷ്യൻ പട്ടാളം ലഹളക്കാരെ അടിച്ചമർത്തി. 1775-ലായിരുന്നു ഈ സംഭവം. ഈ സംഭവങ്ങൾ യൂറോപ്യൻ നാടുകളിൽ കാതറൈനു നല്ല അംഗീകാരം നേടിക്കൊടുത്തു. അവരുടെ സഹായം ലഭിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും മത്സരിച്ചു. അയൽരാജ്യങ്ങളായ സ്വീഡൻ, പോളണ്ട്, തുർക്കി എന്നീ രാജ്യങ്ങളുമായും അവർ നല്ല ബന്ധമുണ്ടാക്കി. സ്വീഡ നും തുർക്കിയും പോളണ്ടിന്റെ മുന്നിൽ രണ്ടു ഭാഗങ്ങളും റഷ്യയിൽ ലയിപ്പിക്കാൻ കഴിഞ്ഞത് കാതറൈൻ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കപ്പെടുന്നു.
രാഷ്ട്രീയനയങ്ങളിൽ അസാമാന്യമായ സാമർത്ഥ്യം പ്രകടിപ്പിച്ച കാതറൈൻ റഷ്യൻ സാമ്രാജ്യത്തിന്റെ പ്രധാന ശിൽപിയായും ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നു. 1796-ൽ കാതറൈൻ ദ ഗ്രേറ്റ് അന്തരിച്ചു.
അവതരണം: മാത്യു ശങ്കരത്തിൽ✍