17.1 C
New York
Thursday, August 11, 2022
Home US News സാൻഫ്രാൻസിസ്‌ക്കോയില്‍ ഏഷ്യന്‍ വനിതകള്‍ക്കുനേരെ വീണ്ടും ആക്രമണം - പ്രതി പിടിയില്‍

സാൻഫ്രാൻസിസ്‌ക്കോയില്‍ ഏഷ്യന്‍ വനിതകള്‍ക്കുനേരെ വീണ്ടും ആക്രമണം – പ്രതി പിടിയില്‍

റിപ്പോർട്ട്: പി.പി.ചെറിയാൻ

സാൻഫ്രാൻസിസ്‌ക്കോ: സാൻഫ്രാൻസിസ്‌ക്കോ ഡൗണ്‍ ടൗണിലെ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന രണ്ട് ഏഷ്യന്‍ വനിതകളെ കത്തികൊണ്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ച പ്രതിയെ പിടികൂടിയതായി സാൻഫ്രാൻസിസ്‌ക്കോ പൊലീസ് അറിയിച്ചു.

മേയ് 4 ചൊവ്വാഴ്ച പകലാണ് സംഭവം. കുത്തേറ്റ ഒരു വനിതയെ രക്തം വാര്‍ന്നൊലിക്കുന്ന സ്ഥിതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വനിതയുടെ കയ്യില്‍ കുത്തികയറ്റിയ കത്തിയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമം നടത്തിയ പ്രതിയെ രാത്രിയോടെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

കുത്തേറ്റ വനിതകള്‍ ഏഷ്യന്‍ വംശജരാണെന്ന് പൊലീസ് വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. എന്താണ് അക്രമത്തിന് പ്രേരിപ്പിച്ച ഘടകമെന്ന് വ്യക്തമല്ലെങ്കിലും വംശീയതയാകുമെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ മാസ്‌ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഏഷ്യന്‍ വനിതകളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച സംഭവത്തിനു തൊട്ടടുത്ത ദിവസം തന്നെ ഇത്തരമൊരു കാര്യം നടന്നത് ഏഷ്യന്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈയിടെ ഏഷ്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വളരെ ഗൗരവത്തോടെ കാണണമെന്നും കര്‍ശന നടപടി വേണമെന്നും ഏഷ്യന്‍ സമൂഹം ആവശ്യപ്പെടുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: