17.1 C
New York
Wednesday, March 22, 2023
Home US News സാഹിത്യവേദി യോഗം ഫെബ്രുവരി അഞ്ചിന്

സാഹിത്യവേദി യോഗം ഫെബ്രുവരി അഞ്ചിന്

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: 2021ലെ ആദ്യ സാഹിത്യ വേദി യോഗം ഫെബ്രുവരി മാസം അഞ്ചാം തീയതി, വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്.(Zoom Meeting Link https://us02web.zoom.us/j/81475259178Meeting ID: 814 7525 9178)
ഡിസംബര്‍  മാസ സാഹിത്യ വേദിയില്‍ “വിശ്വസാഹിത്യത്തിന്റെ ഉദയവും പരിണാമവും” എന്ന വിഷയത്തെ അധികരിച്ചു കാനഡയില്‍ നിന്നുള്ള ജോ ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. ആധികാരികമായ നിരവധി ചരിത്ര വസ്തുതകള്‍ പ്രദര്‍ശിപ്പിച്ചു  അദ്ദേഹം നടത്തിയ പ്രസംഗം പങ്കെടുത്തവര്‍ക്ക് പുതിയ വിജ്ഞാനം പ്രദാനം ചെയ്യുന്നതായിരുന്നു.
ഇത്തവണത്തെ സാഹിത്യവേദിയില്‍ “കാളിദാസ കൃതികള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കരുണാകരന്‍ സംസാരിക്കുന്നതാണ്. കാളിദാസനെപ്പറ്റിയുള്ള ഐതിഹ്യങ്ങളും കാളിദാസകൃതികളുടെ  മലയാള സാഹിത്യത്തിലെ  സ്വാധീനവും കാളിദാസ കാവ്യങ്ങളുടെ അവലോകനവുമായിരിക്കും ഉള്ളടക്കം. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഡോ. കരുണാകരന്‍ മിഷിഗണിലെ സാഗിനാ സിറ്റിയില്‍ ജനറല്‍ സര്‍ജനായി സേവനമനുഷ്ഠിക്കുന്നു.
എല്ലാ സാഹിത്യ സ്‌നേഹികളെയും ഫെബ്രുവരി മാസ സാഹിത്യ സമ്മേളനത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കരുണാകരന്‍  989 928 5774, അനിലാല്‍ ശ്രീനിവാസന്‍  630 400 9735 , പ്രസന്നന്‍ പിള്ള 630 935 2990, ജോണ്‍ ഇലക്കാട് 773 292 8455.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: