17.1 C
New York
Tuesday, May 17, 2022
Home Health സാര്‍സ് കോവ്-2 വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം

സാര്‍സ് കോവ്-2 വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം

സാര്‍സ് കോവ്-2 വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം സ്ഥിരീകരിച്ച് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ പുതിയ പഠനം. പുറത്തെ ഇടങ്ങളേക്കാള്‍ അടച്ചിട്ട മുറികളിലെ വൈറല്‍ ആര്‍എന്‍എയുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ചണ്ഡീഗഢ് ഐഎംടെക്കും ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.

കോവിഡ്19 രോഗികള്‍ താമസിച്ച ആശുപത്രികള്‍, രോഗികള്‍ അല്‍പ സമയം മാത്രം ചെലവഴിച്ച മുറികള്‍, കോവിഡ് രോഗികള്‍ ക്വാറന്റീനില്‍ ഇരിക്കുന്ന വീടുകള്‍ എന്നിവിടങ്ങളിലെ വായു സാംപിളുകളുടെ പരിശോധനയിലാണ് വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തെളിഞ്ഞത്. കോവിഡ് രോഗികളുടെ ചുറ്റുമുള്ള വായുവില്‍ വൈറസ് സാന്നിധ്യം തുടര്‍ച്ചയായി കണ്ടെത്താന്‍ സാധിക്കുമെന്നും ഒരു സ്ഥലത്തെ രോഗികളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് വായുവിലെ വൈറസിന്റെ പോസിറ്റിവിറ്റി നിരക്കും കൂടുമെന്നും ഗവേഷകര്‍ പറയുന്നു.

അണുബാധയുടെ തീവ്രത എത്രയാണെങ്കിലും കോവിഡ് ബാധിച്ച രോഗികള്‍ തുടര്‍ച്ചയായി വൈറസ് കണികകള്‍ പുറന്തള്ളിക്കൊണ്ടിരിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വായുവില്‍ തങ്ങി നില്‍ക്കുന്ന ഈ കണികകള്‍ രോഗം പരുത്തുമെന്നും ദീര്‍ഘ ദൂരത്തേക്ക് ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നും ഗവേഷണത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അടഞ്ഞ ഇടങ്ങളില്‍ കുറേ സമയത്തേക്ക് വൈറസ് തങ്ങി നില്‍ക്കും. ഒരു മുറിയില്‍ രണ്ടോ അതിലധികമോ കോവിഡ് രോഗികള്‍ ഉണ്ടെങ്കില്‍ ചുറ്റുമുള്ള വായുവില്‍ വൈറസ് കണ്ടെത്താനുള്ള സാധ്യത 75 ശതമാനമാണ്. ഒരു രോഗിയെ ഉള്ളൂവെങ്കില്‍ ഈ പോസിറ്റീവിറ്റി നിരക്ക് 15.8 ശതമാനമായി കുറയും. വൈറല്‍ ആര്‍എന്‍എയുടെ സാന്നിധ്യം ആശുപത്രി പോലുള്ള ഇടങ്ങളില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മാസ്‌കുകളുടെ ഉപയോഗം വലിയ തോതില്‍ വൈറസ് വ്യാപനം കുറയ്ക്കുമെന്നും ജേണല്‍ ഓഫ് എയറോസോള്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: