17.1 C
New York
Wednesday, December 1, 2021
Home Special സാരിയിൽ കുരുങ്ങിയ ജീവിതങ്ങൾ (ലേഖനം)

സാരിയിൽ കുരുങ്ങിയ ജീവിതങ്ങൾ (ലേഖനം)

സുജ പാറുകണ്ണിൽ

മലയാളികളുടെ മനസ്സിൽ പതിഞ്ഞ ഒരു വിശ്വാസം ആണ് സാരി ഉടുത്താലേ മലയാളി മങ്ക ആകൂ എന്നത്. സാരി ഉടുത്താലേ പെണ്ണ് പെണ്ണാകുകയുള്ളു. ചിലരുടെ വിശ്വാസം അങ്ങനെ ആണ്. മലയാളി പെണ്ണുങ്ങൾ സാരി ഉടുത്തു തുടങ്ങിയിട്ട് എത്ര നാൾ ആയി. അതിനു മുൻപ് ഉള്ള പെണ്ണുങ്ങൾ ഒന്നും പെണ്ണ് അല്ലായിരുന്നോ? ലോക ജനസംഖ്യയിൽ ഏകദേശം പകുതിയോളം സ്ത്രീകൾ ഉണ്ട്. അവരിൽ എത്രപേർ സാരി ധരിക്കുന്നുണ്ട്. ബാക്കി ഉള്ളവരൊന്നും സ്ത്രീകൾ അല്ലേ?

അദ്ധ്യാപകർ സാരി ധരിക്കണം എന്ന് ചില മാനേജ്‍മെന്റുകളും സ്ഥാപനങ്ങളും നിർബന്ധം പിടിക്കുന്നുവത്രെ. സാരി അത്ര അച്ചടക്കം ഉള്ള ഒരു വേഷം ആണോ? അത് അറിയണം എങ്കിൽ തിരക്കുള്ള ബസിൽ യാത്ര ചെയ്യണം. ഒരു കൈ മുകളിൽ കമ്പിയിൽ പിടിച്ചു മറ്റേ കൈ കൊണ്ട് സാരിത്തുമ്പ് പിടിച്ചിട്ട് ആ പെടപ്പാട് ഒന്ന് കാണേണ്ടത് ആണ്.

ചിലർ സാരി ഉടുത്തിരിക്കുന്ന കണ്ടാൽ എന്തിനാണ് ഇവരിത് ഉടുത്തിരിക്കുന്നത് എന്ന് തോന്നി പോകും. വയറിന്റെയും പുറത്തിന്റെയും ഒക്കെ വിസ്തീർണ്ണം കാണുന്നവർക്ക് കൃത്യമായി മനസ്സിലാകും. ചിലരുടെ പുറം കണ്ടാൽ പോസ്റ്റർ ഒട്ടിക്കാൻ തോന്നിപ്പോകും. സാരിയുടെയും ബ്ലൗസി ന്റെയും ഇടയിലൂടെ കാണുന്ന വയറിനെ ജനൽ പാളിയുടെ ഇടയിലൂടെ കാണുന്ന നിലാവിന്റെ തുണ്ടിനോട് ഉപമിച്ച വിരുതനെ ഓർമ വരുന്നു.മുതിർന്ന ആൺകുട്ടികളെ പഠിപ്പിക്കുന്ന ചില ടീച്ചർമാർ ക്ലാസ്സിൽ സാരി ഉടുക്കുന്നതുകൊണ്ട് ഉള്ള ബുദ്ധിമുട്ടുകൾ പങ്കു വച്ചിരുന്നു .

ഗൾഫിൽ നിന്നും നാട്ടിൽ കൊണ്ടുവന്ന ഫിലിപ്പിനോ പെണ്ണിനെ സാരി ഉടുപ്പിച്ചു പള്ളിയിൽ കൊണ്ടുപോയി. മുട്ടുകുത്തി എഴുന്നേറ്റപ്പോൾ അവൾ ഒരിടത്തു സാരി വേറെ ഒരിടത്ത് . പള്ളിയിൽ ചിരിയുടെ പൊടി പൂരം. മുണ്ടുടുത്തു പരിചയം ഇല്ലാത്ത ചെറുക്കൻ കല്യാണത്തിന് മുണ്ടുടുത്തതാണ്. ആളുകൾ നോക്കുമ്പോൾ ആനവാതിലിലൂടെ അണ്ടർ വെയർ ഇട്ടു തിളങ്ങുന്ന ഷർട്ടുമിട്ടു കയറി വരുന്നു ചെറുക്കൻ. മുണ്ട് അഴിഞ്ഞു പോയി അറിഞ്ഞില്ല.ഒരു പാന്റ് ഇട്ടിരുന്നേൽ മാനം കപ്പല് കയറില്ലായിരുന്നു. അതുപോലെ കല്യാണം കഴിഞ്ഞു പല പെൺകുട്ടികളും പറഞ്ഞിട്ടുണ്ട് സാരി അഴിഞ്ഞു പോകുമോ എന്ന പേടി ആയിരുന്നു എന്ന്. ഇത്ര ടെൻഷൻ ഉണ്ടാക്കുന്ന കംഫർട്ടബിൾ അല്ലാത്ത ഡ്രസ്സ്‌ എന്തിനാണ് ധരിക്കുന്നത്.

രാവിലെ തിരക്കിട്ട വീട്ടുജോലിയും കഴിഞ്ഞു ഓടി പാഞ്ഞു ജോലിക്ക് പോകുന്നവർക്ക് പറ്റിയ വേഷം ആണോ സാരി. ഉടുക്കാൻ എടുക്കുന്ന സമയം പിന്നെ സ്‌കർട്ട് വേണം മാച്ചിങ് ബ്ലൗസ് വേണം. അയൺ ചെയ്യണം അവിടെ പിന്ന് കുത്തണം. ഇവിടെ പിന്ന് കുത്തണം. സാരി കഴുകാനും ചിലതൊക്കെ പശ മുക്കാനും ഡ്രൈ വാഷ് ചെയ്യാനും എന്തെല്ലാം പാട് ആണ്. എന്തിനാണ് ഈ പാടെല്ലാം പെടുന്നത്. നാണം മറക്കാനോ? അതിനു വേറെ സൗകര്യപ്രദമായ എന്തെല്ലാം ഡ്രെസ്സുകൾ ഉണ്ട്.

മഴയത്തു നനഞ്ഞു കുളിച്ച് സാരിയും വാരിപ്പിടിച്ചു കയ്യിൽ സഞ്ചിയും കുടയും ആയി പോകുന്ന സ്ത്രീകളെ കാണുമ്പോൾ സങ്കടം തോന്നും. ഒരു ശരീരം മറക്കാനാണോ അഞ്ചു മീറ്റർ തുണി വാരി ചുറ്റുന്നത്. വിദേശത്തു പലരും എന്നോട് ചോദിച്ചിട്ടുണ്ട് നിങ്ങളുടെ ആളുകൾ എന്തിനാണ് ഈ കർട്ടൻ തുണി വാരി ചുറ്റി നടക്കുന്നത് എന്ന്.

ചുരിദാറോ ജീൻസോ ഇടുമ്പോൾ എന്തൊരു സൗകര്യം ആണ്. യാത്രകളിൽ ജീൻസ് ഇടുമ്പോൾ എത്ര കംഫർട്ടബിൾ ആണ്. വണ്ടിയിൽ ഓടി കയറാനും, അത്യാവശ്യം ഉള്ളതൊക്കെ പോക്കറ്റിൽ സൂക്ഷിക്കാനും എന്തൊരു സുഖം ആണ്.

നമ്മുടെ ആളുകളുടെ പ്രത്യേകത നമ്മൾ നമ്മുടെ സൗകര്യം അല്ല നോക്കുന്നത്. അവർ എന്തു പറയും ഇവർ എന്തു വിചാരിക്കും ഇങ്ങനെ ചിന്തിച്ചു ജീവിതകാലം മുഴുവൻ നമ്മൾ മറ്റുള്ളവരുടെ ഇഷ്ടം നോക്കി ജീവിക്കും. നമ്മുടെ ഇഷ്ട്ടങ്ങൾക്കായി നമ്മൾ എന്ന് ജീവിക്കും? നമുക്ക് സൗകര്യപ്രദം ആയ ഡ്രസ്സ്‌ അല്ലേ നമ്മൾ ധരിക്കേണ്ടത്.

തിക്കുറിശ്ശിയുടെ മകളുടെ മരണവും അതുപോലെ ഒരുപാട് മരണങ്ങളും നമ്മൾ കണ്ടതാണ്. സാരി ഉടുത്തു ടൂ വീലറിന്റെ പിന്നിൽ ഇരുന്നു യാത്ര ചെയ്തു ഉണ്ടായ അപകടങ്ങൾ. സ്കൂട്ടറിൽ നിന്നു വീഴാനും, നടക്കുമ്പോൾ തട്ടി വീഴാനും ഒക്കെ എത്ര എളുപ്പം.

എത്ര സാരി വാങ്ങിയാലും മതിയാവാത്ത ചില വീട്ടമ്മ മാരെ അറിയാം. ഒരുതവണ ഉടുത്തു അലമാരയിൽ അടുക്കി വയ്ക്കും . ഡെഡ് മണി അല്ലേ? അതുകൊണ്ട് ആർക്കു എന്തു പ്രയോജനം.

പണ്ടൊക്കെ ചട്ടയും മുണ്ടും, മുണ്ടും ബ്ലൗസും ഒക്കെ നമ്മൾ ധരിച്ചിരുന്നു. ഇപ്പോൾ അതൊക്കെ കാലഹരണപ്പെട്ടു പോയി.അതുപോലെ സാരിയിൽ നിന്നും ഒരു മാറ്റം വേണം. ഇഷ്ട്ടമുള്ള മാന്യമായ ഏതു വസ്ത്രവുംഇഷ്ടത്തോടെ ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം എങ്കിലും നമുക്ക് വേണ്ടേ, ഓരോരുത്തരും അവർക്കു ഇഷ്ട്ടം ഉള്ള വേഷം ധരിക്കട്ടെ.

ഏതായാലും വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഉണ്ട് സാരി ധരിക്കണം എന്ന് നിർബന്ധം ഇല്ല എന്ന് അത്രയും ആശ്വാസം. വല്ല ഫംഗ്ഷൻ ഒക്കെ വരുമ്പോൾ വല്ലപ്പോളും ഒന്ന് ഉടുക്കുന്ന പോലെ അല്ല ദിവസവും സാരി ഉടുക്കുന്നത്. ഡെയിലി യൂസിനു പറ്റിയ വേഷം അല്ല സാരി. ഏതായാലും സർക്കുലർ ഇറക്കിയ വിദ്യാഭ്യാസ വകുപ്പിന് നന്ദി.

COMMENTS

2 COMMENTS

  1. Absolutely right, but what to do, if someone invites us for wedding, we have to wear Sari. Here if you don’t wear sari at a wedding, we are disrespectful.

  2. What Suja said is true. It is difficult to wear, travel, and work using saree. Jeans and Churidar are much more comfortable than saree.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: