17.1 C
New York
Monday, January 24, 2022
Home US News സാന്‍ അന്റോണിയോ സിറ്റി കോവിഡ് സഹായധനമായി 10,000 ഡോളര്‍ നല്‍കി

സാന്‍ അന്റോണിയോ സിറ്റി കോവിഡ് സഹായധനമായി 10,000 ഡോളര്‍ നല്‍കി

റിപ്പോർട്ട്: പി.പി. ചെറിയാൻ

സാന്‍ അന്തോണിയോ: ടെക്‌സസിലെ സിറ്റിയായ സാന്‍ അന്റോണിയോ കോവിഡ് സഹായ ധനമായി 10,000 ഡോളര്‍ ഇന്ത്യയിലെ ചെന്നൈ സിറ്റിക്ക് കൈമാറി.
2008 ല്‍ ഉണ്ടാക്കിയ ഇന്റര്‍നാഷണൽ എഗ്രിമെന്റനുസരിച്ച് സാന്‍ അന്റോണിയായുടെ സിസ്റ്റര്‍ സിറ്റിയായി ചെന്നൈ സിറ്റിയെ തിരഞ്ഞെടുത്തിരുന്നു.

വ്യവസായം, മൂലധന നിക്ഷേപം, സംസ്‌ക്കാരം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ 11 വര്‍ഷമായി സഹകരിച്ചു പ്രവര്‍ത്തികയാണ് ഇരു സിറ്റികളും. കഴിഞ്ഞവര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫെസ്റ്റിവലായ ദീപാവലി സാന്‍ അന്റോണിയായില്‍ പതിവായി ആഘോഷിച്ചു വരുന്നു.

ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റാവിന്‍, സാന്‍ അന്റോണിയോ സിറ്റി ഇന്ത്യയിലെ കോവിഡ് ബാധിതരെ സഹായിക്കുന്നതിന് നല്‍കിയ സംഭാവന പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അടിയന്തിര ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കുന്ന മനോഭാവം മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു.

സാന്‍ അന്റോണിയോ, റോട്ടറി ക്ലബ് അംഗങ്ങളും അവരുടേതായ സംഭാവന സിറ്റിയെ ഏല്‍പിച്ചിരുന്നു.

ടെക്‌സസ്സിലെ രണ്ടു പ്രധാന സിറ്റികളായ ഡാളസും, സാന്‍ അന്‌റോണിയായും ഇന്ത്യയില്‍ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുന്നോട്ടു വന്നിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: