17.1 C
New York
Saturday, December 4, 2021
Home US News സാന്റിയാഗൊ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സാന്റിയാഗൊ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

വാർത്ത: പി.പി. ചെറിയാൻ

സാന്റിയാഗൊ: മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇപ്പോൾ മൃഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

ജനുവരി ആദ്യവാരം സാന്റിയാഗൊ മൃഗശാലയിൽ സഫാരി പാർക്കിലുള്ള 8 ഗൊറില്ലകൾക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി ജനുവരി 11 ന് മൃഗശാല അധികൃത വെളിപ്പെടുത്തി. ഇതിൽ രണ്ടു ഗൊറില്ലകൾക്ക് ചുമയും പനിയും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങൾക്കും ഇതു ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാല അധികൃതർ.

കുറച്ച് ശ്വാസതടസ്സവും ചുമയും ഉള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു. ഈ ഗൊറില്ലകളെ ക്വാറന്റയിൻ ചെയ്തിരിക്കുകയാണെന്ന് മൃഗശാല എക്സിക്യൂട്ടിവ് ഡയറക്ടർ ലിസ പീറ്റേഴ്സൺ അറിയിച്ചു. മൃഗശാലയിലെ കോവിഡ് പോസിറ്റീവായ ജീവനക്കാരനിൽ നിന്നായിരിക്കാം ഗൊറില്ലകൾക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു. അമേരിക്കയിൽ ആദ്യമായാണ് ഗൊറില്ലകളിൽ കോവിഡ് 19 കണ്ടെത്തുന്നത് .പൂച്ച, പട്ടി എന്നിവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ന്യൂയോർക്ക് ബ്രോൺസ് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് 19 ബാധയുണ്ടായിരുന്നു.

Members of the Gorilla Troop are seen in their habitat on Sunday, Jan. 10, 2021, at the San Diego Zoo Safari Park in Escondido, Calif. Several gorillas at the San Diego Zoo Safari Park have tested positive for the coronavirus in what is believed to be the first known cases among such primates in the United States and possibly the world. It appears the infection came from a member of the park’s wildlife care team who also tested positive for the virus but has been asymptomatic and wore a mask at all times around the gorillas. (Ken Bohn/San Diego Zoo Safari Park via AP)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: