മഹാരാഷ്ട്രയിലെ പുനെയിൽ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 17 പേർ മരിച്ചു. അഞ്ചു പേരെ കാണാനില്ല.
പുനെ: എസ്.വി.എസ് അക്വ ടെക്നോളജിയുടെ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് ഇന്നലെ വൈകിട്ട് ആറു മണിയോടെ തീപിടുത്തമുണ്ടായത്. അപകടസമയത്ത് 37 ഓളം തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് പായ്ക്കിംഗിനിടെയാണ് തീ പടർന്നത്. പുക കാരണം തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.