17.1 C
New York
Thursday, October 28, 2021
Home Special സാക്ഷരതയിൽ മുന്നിൽ; സാമാന്യബുദ്ധിയിൽ പിന്നിൽ! വാരാന്ത്യചിന്തകൾ-അദ്ധ്യായം-3

സാക്ഷരതയിൽ മുന്നിൽ; സാമാന്യബുദ്ധിയിൽ പിന്നിൽ! വാരാന്ത്യചിന്തകൾ-അദ്ധ്യായം-3

(രാജൻ രാജധാനി)

ക്ഷമിക്കണം! നമ്മളിൽ ഒരു ന്യൂനപക്ഷത്തിൻ്റെ വർത്തമാനകാലത്തെ വിവേകശൂന്യമായിട്ടുള്ള ചെയ്തികൾ കാണുമ്പോൾ, സ്വാഭാവികമായി ആർക്കുമേ തോന്നാവുന്ന ഒരു സംശയമാണ്ലേഖനത്തിന് ശീർഷകമായി നൽകിയിട്ടുള്ളത്.

സമ്പൂർണ സാക്ഷരതനേടിയ നമ്മളിൽ പലരും ബുദ്ധിപരമായിട്ട് വളർന്നിട്ടില്ലെന്ന് തോന്നുന്നു. കുറേ ദിവസങ്ങളായി നിരന്തരമായി നമ്മുടെ കണ്ണിലും കാതിലുമെത്തുന്ന വിചിത്രമായ ആ വാർത്തകൾ നമ്മുടെ ധാരണ തെറ്റിയിട്ടില്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കുവാൻ പര്യാപ്തവുമാണ്. വൈവിധ്യപൂർണ്ണമായ ഭാരതത്തിലെ, മറ്റെല്ലാ സ്റ്റേറ്റുകളേയും അപേക്ഷിച്ച്, സാക്ഷരതയിൽ കേരളീയർ തന്നെയാണ് മുൻപന്തിയിലെങ്കിലും സാമാന്യബുദ്ധിയിലും യുക്തിയിലുമെല്ലാം നാം മറ്റാരേക്കാളും കാതങ്ങൾ പിന്നിലല്ലേയെന്ന് ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ അച്ചടി/ദൃശ്യമാധ്യമങ്ങളുടെ അധിക ഇടവും സമയവും മാറ്റിവയ്ക്കുന്നത്, ധനമോഹികളായ ചില ബുദ്ധിശൂന്യർക്ക് സംഭവിച്ച നാണംകെട്ട പരാജയങ്ങളുടെ ‘ടോം & ജെറി’ കാർട്ടൂൺ കളികൾക്ക് തുല്യമായ വിക്രിയകൾ നമുക്ക് കാട്ടിത്തരുവാനായിട്ടാണ്. ഒക്കെയും മുമ്പും ഇവിടെ സംഭവിച്ചിച്ചിട്ടുള്ള മണ്ടത്തരങ്ങളുടെ തനിയാവർത്തനങ്ങൾ മാത്രവും. ബിസ്സിനസ്സ് രംഗത്തെ വമ്പന്മാരായ പല കൊമ്പന്മാരും, ദുരാഗ്രഹികളായ പല ധനമോഹികളും, സ്വന്തം കർത്തവ്യം പോലും മറന്നിട്ട് ഒരു കപടവേഷ ധാരിയുടെ താളങ്ങൾക്കനുസരിച്ച് ചുവടു വയ്ക്കുന്ന പോലീസ് മേലാളരും ഈ ‘ഭൂലോക മണ്ടൻകഥ’യിലെ കഥാപാത്രങ്ങളാണ്. കഷ്ടം;
എന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്!

വർഷങ്ങൾക്ക് മുമ്പ് മണ്ടന്മാരായ ഇവരെല്ലാം സ്വർണ്ണച്ചേനയും, വെള്ളിമൂങ്ങയും,ഇറിഡിയവും ഇരുതലമൂരിയും, റൈസ്പുള്ളറും നേടുവാൻ ആയിരങ്ങളും പതിനായിരങ്ങളും പാഴിലാക്കി.
പിന്നെ കാന്തശക്തിയുള്ള കട്ടിലിലുറങ്ങാനായി ആയിരങ്ങൾ ചില കുറുക്കന്മാരുടെ സഞ്ചയിൽ നിക്ഷേപിച്ച് വീണ്ടും മണ്ടന്മാരായി. പിന്നെത്തെ ഇവരുടെ നിക്ഷേപലക്ഷ്യം ‘ലിസ് ‘ ആയിരുന്നു! എന്നിട്ടും പാഠം പടിക്കാത്തവർ തേക്ക്,ആട്,
മാഞ്ചിയത്തിൽ കുടുങ്ങി ലക്ഷങ്ങൾ കളഞ്ഞു. ഇക്കുറി മാവുങ്കലിൻ്റെ ‘വിശ്വരൂപം’ കണ്ടിട്ടവർ മയങ്ങി! മോശയുടെ അംശവടിയുടെ മാന്ത്രിക ശക്തിയിൽ ടിപ്പുവിൻ്റെ സിംഹാസനത്തിലിരുന്ന്
കോടികൾ വാരിവിതറി യൂദാസിന്റെ വെള്ളിക്കാശ് കീശയിലാക്കാൻ ശ്രമിച്ച് കരിങ്കടലിൽ വീണിരിക്കുന്നു! ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച,പിന്നെ പച്ചവെള്ളം കണ്ടാൽപോലും ഓടിമാറുന്ന നാട്ടിലെ സമ്പൂർണ സാക്ഷരരായ
സമ്പന്നരാണ്, വീണ്ടും വീണ്ടും മിടുക്കന്മാരുടെ കെണിയിൽ വീണുകൊണ്ടിരിക്കുന്നത്; എല്ലാം ധനമോഹം ഒന്നുകൊണ്ടു മാത്രവും.

ബുദ്ധിയും യുക്തിയും ചിന്തയുമെല്ലാം വിവിധ തലങ്ങളിൽ ആവർത്തിച്ച് പരീക്ഷിക്കപ്പെടുന്ന ഉന്നതമായ മത്സരപരീക്ഷകളുടെ കടമ്പകൾ കടന്ന് വിജയിച്ചു വന്ന ഉന്നതോദ്യോഗസ്ഥർ മാത്രമല്ല, അതിബുദ്ധിമാൻമാരെന്ന് (?) സ്വയം അവകാശപ്പെടുന്നവരും, നിയമപാലനത്തിൻ്റെ/
ക്രമസമാധാനപാലനത്തിൻ്റെ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരിൽ ചിലരും, പ്രാഥമികമായ വിദ്യാഭ്യാസം മാത്രമുള്ള ഒരു തന്ത്രശാലിയായ ക്രിമിനലിന്റെ വാക്ചാതുരിക്ക് മുമ്പിൽ അമ്പേ തോറ്റുപോയ കാഴ്ചയാണ് നമ്മൾ കാണുന്നത്. ആ നാണംകെട്ട കാഴ്ചകൾ കണ്ടും കേട്ടും ആഗോള മലയാളികൾ തലകുനിക്കുന്നു!നമ്മെ അറിയുന്ന അന്യസംസ്ഥാനക്കാരായ അനേകർ നമ്മുടെ വിഡ്ഢിത്തം കണ്ട് ചിരിക്കുന്നുണ്ടാകും.
ശ്രീകൃഷ്ണൻ്റെ ‘വെണ്ണക്കുടം’ കണ്ട് കോടികൾ വാഗ്ദാനം ചെയ്യുന്ന മലയാളിയെ ഓർത്താൽ ഏതു നിരക്ഷരകുക്ഷിയും ചിരിച്ചുപോകില്ലേ?

നിരന്തരം ഇത്തരം കളികൾ നമ്മുടെ നാട്ടിൽ ആവർത്തിക്കാൻ എന്തായിരിക്കാം കാരണം?
അത്യധികമായ ധനമോഹം മനസ്സിൽ ഒരു പ്രലോഭനമായി മാറുമ്പോൾ, ഉന്നതമായ വിദ്യാഭ്യാസത്തിലൂടെയും കഠിനമായിട്ടുള്ള മത്സരപ്പരീക്ഷകളിലൂടെയുമെല്ലാം നമ്മൾ
ആർജ്ജിച്ച ചിന്താശേഷിയും സാമാന്യ ബുദ്ധിയും യുക്തിയുമെല്ലാംതന്നെ മരവിച്ചു പോകുന്നതുകൊണ്ടാണോ? ആ സത്യം മറ്റ് സംസ്ഥാനക്കാരും മനസ്സിലാക്കിയതിനാൽ ആയിരിക്കുമല്ലോ, പലവിധമായ ഓൺലൈൻ തട്ടിപ്പുകളിൽ, നമ്മെ നിഷ്പ്രയാസം കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കുവാൻ അവർക്കിന്നും കഴിയുന്നത്. എത്രയോ കാലമായി നിശ്ചിത ഇടവേളയിൽ വിചിത്രമായ ഇത്തരം തട്ടിപ്പുകൾ ഇവിടെ അരങ്ങേറുന്നു. കുറഞ്ഞ കാലത്തേക്ക് ഒരു വീണ്ടുവിചാരമുണ്ടായാലും, വീണ്ടും വേഗം അത്തരം വക്രബുദ്ധികളുടെ കെണിയിൽ തല വച്ചുകൊടുക്കും നമ്മൾ, മൂഷികരെ പോലെ!

കോടികൾക്ക് വിലയില്ലാത്ത കാലം!

ഇന്ന് ആയിരങ്ങൾക്കും പതിനായിരങ്ങൾക്കും ഒരു വിലയുമില്ല. ലക്ഷങ്ങളുടെ തട്ടുപ്പുകൾക്കു പോലും മാധ്യമങ്ങളിന്ന് മതിയായ പ്രാധാന്യം നൽകാറില്ല. കോടികളുടെ തട്ടിപ്പുകളിലേയ്ക്കേ ദൃശ്യമാധ്യമങ്ങളുടെ മൈക്രോഫോണും ക്യാമറ കണ്ണുകളും കടന്നു ചെല്ലാറുള്ളു. ബാക്കിയെല്ലാം നിത്യം ഇവിടെ ആവർത്തിക്കപ്പെടുന്ന ‘ചീള് ‘ കേസുകൾ മാത്രമാണവർക്ക്. അടിയന്തരമായ ചികിത്സയ്ക്കോ,അവശ്യമായ ആഹാരത്തിനോ
മാർഗ്ഗമില്ലാതെ പാവങ്ങൾ വലയുമ്പോഴാണ്, കോടികൾ വാരിവിതറുന്ന വമ്പൻ തട്ടിപ്പുകൾ ഈനാട്ടിൽ നടക്കുന്നത്. എന്നിട്ടുമെന്തേ നമ്മൾ ലജ്ജിക്കുന്നില്ല! വിവേചന ബുദ്ധിയില്ലാത്ത നാം മുൻപിൻ ചിന്തിക്കാതെ, ഭാര്യയുടെ കെട്ടുതാലി വിറ്റും സ്വരൂപിക്കുന്ന പണവും ‘വിരുതൻശങ്കു’
മാർക്ക് നൽകിയിട്ട് ടിവിചാനൽ ക്യാമറകൾക്ക് മുമ്പിൽ കണ്ണീർതൂകിയിട്ടെന്തു കാര്യം?ഇതെല്ലാം കാണുന്ന മറ്റുള്ളവർപോലും ഇതൊന്നും ഒരു പാഠമാക്കുമെന്ന് തോന്നുന്നില്ല. നാളെ അവരും ഇത്തരം തട്ടിപ്പുകൾക്ക് തലവച്ചു കൊടുക്കുക തന്നെചെയ്യും. ‘എത്ര സുന്ദരം നമ്മുടെ കേരളം!’
ഇല്ലേ?

വൈദഗ്ധ്യമല്ല വിധേയത്വമാണ് മുഖ്യം!

ഇത്തരം സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യത പോലും മണത്തറിഞ്ഞ് നടപടിയെടുക്കേണ്ടത്പൊ ലീസിന്റെ കർത്തവ്യമാണ്. പക്ഷേ,അവരത് വേണ്ടവണ്ണം ചെയ്യുന്നുണ്ടോ? നേട്ടമുണ്ടെങ്കിൽ തട്ടുപ്പുകാരോട് ഒട്ടിനില്ക്കാനേ അവരിൽ പലരും ശ്രമിക്കാറുള്ളു. ഇതിന് അപവാദമായി
പൊലീസ് സേനയിൽ നല്ലവരുണ്ടാകാം. പക്ഷേ,
അവർക്കൊന്നും അർഹമായ സ്ഥാനങ്ങൾ നൽകാതെ, ഏതെങ്കിലും ബോർഡിൻ്റെയോ കോർപ്പറേഷൻ്റെയോ മേധാവിയുടെ സ്ഥാനത്ത് കുടിയിരുത്തും. കാലാവധിക്ക് ശേഷം ആരുമേ അറിയാതെ, തൊപ്പിയും കുപ്പായവും ഊരിവച്ച് മോഹിച്ചെത്തിയ പൊലീസ് സേനയിൽ നല്ലത് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള നിരാശയിൽ പടിയിറങ്ങും. ഏകദേശം മുപ്പത് വർഷത്തിലും അധികമായി കേരളസംസ്ഥാന പൊലീസിന്റെ ദുരവസ്ഥയാണ് ഇത്.

കാലാകാലങ്ങളിലെ ഭരണക്കാർക്ക് ആവശ്യം
സത്യസന്ധതയുള്ളവരെയല്ല, മറിച്ച് തങ്ങളോട് എല്ലായ്പ്പോഴും കൂറും വിധേയത്വവും കാട്ടുന്ന, പോലീസ് വേഷധാരികളെയാണ്. അവർ ഒന്നും
തന്നെ ചെയ്യേണ്ടതില്ല; അലങ്കാരമായി ഉന്നത
സ്ഥാനങ്ങളിലിരുന്നുകൊടുത്താൽ മാത്രം മതി;
ബാക്കിയെല്ലാം സ്വന്തക്കാർ ചെയ്തുകൊള്ളും!
പെൻഷൻപറ്റിയാലും, മാസംതോറും ലക്ഷങ്ങൾ ശമ്പളമായി ലഭിക്കാവുന്ന മറ്റുള്ള ഉദ്യോഗങ്ങൾ വാഗ്ദാനം നൽകിയല്ലേ,നട്ടെല്ല് ഇല്ലാത്ത ഇവരെ സ്വന്തം ചൊൽപ്പടിക്ക് നിർത്തുന്നത്. ഇതെല്ലാം
ഇന്ന് നമ്മുടെ കൺമുമ്പിലുള്ള പകൽപോലുള്ള സത്യങ്ങളാണ്. നാളെയും ഈ മാവുങ്കൽമാരുടെ വ്യത്യസ്തയുള്ള പലപല മാജിക്കുകൾ ഇവിടെ അരങ്ങേറും; അതിനായിട്ട് കാത്തിരിക്കാം!

മറ്റൊരു ചിന്തയുമായി അടുത്തവാരം എത്താം.

സ്വന്തം
(രാജൻ രാജധാനി)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: