17.1 C
New York
Sunday, September 19, 2021
Home US News സാക്രമെന്റോയില്‍ നിന്നുള്ള 29 വിദ്യാര്‍ത്ഥികള്‍ അഫ്‌ഗാനില്‍ കുടുങ്ങികിടക്കുന്നു

സാക്രമെന്റോയില്‍ നിന്നുള്ള 29 വിദ്യാര്‍ത്ഥികള്‍ അഫ്‌ഗാനില്‍ കുടുങ്ങികിടക്കുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

കാലിഫോര്‍ണിയ: സാക്രമെന്റോയിലെ സാന്‍ഖാന്‍ യൂണിഫൈഡ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 29 വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനാകാതെ അഫ്‌ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നതായി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജ് റായ് അറിയിച്ചു.

പത്തൊമ്പതു കുടുംബങ്ങളില്‍ നിന്നുള്ള ഇരുപത്തി ഒമ്പത് കുട്ടികളെ അമേരിക്കയില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൂപ്രണ്ട് കെന്റ് കേരണനെ പ്രതിനിധീകരിച്ചു രാജ് റായ് പറഞ്ഞു. ഇന്നു രാവിലെ വരെ 32 വിദ്യാര്‍ത്ഥികളാണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ 3 വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതായി സൂപ്രണ്ട് പറഞ്ഞു.

യു.എസ്സില്‍ ഏറ്റവും കൂടുതല്‍ അഫ്‌ഗാനിസ്ഥാന്‍ ഇമ്മിഗ്രന്റ്‌സ് ഉള്ളത് കാലിഫോര്‍ണിയായിലെ സാക്രമെന്റോയിലാണ്. ജൂലായ് അവസാനവാരം മുതല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലെത്തിയവര്‍ 120,000 പേരാണ്. ഇവരില്‍ 5500 അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്നു.

തിങ്കളാഴ്ച അര്‍ദ്ധരാത്രി കാബൂളില്‍ നിന്നും യു.എസിന്റെ അവസാന വിമാനം കാബൂള്‍ ഇന്റര്‍നാഷണൽ വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ടു. പ്രസിഡന്റ് ബൈഡന്‍ ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ 15നും 200നും അമേരിക്കന്‍ പൗരന്മാരാണ് അഫ്‌ഗാനിസ്ഥാനില്‍ ഉള്ളതെന്നും അവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്ന് ബൈഡന്‍ ഉറപ്പു നല്‍കിയിരുന്നു. ഈ ഇരുനൂറുപേരില്‍ 29 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഇവരില്‍ പലരും ഇരട്ട പൗരത്വമുള്ളവരാണെന്നും ബൈഡന്‍ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: