17.1 C
New York
Sunday, September 26, 2021
Home US News സര്‍ഗം സീസണ്‍-2 വിജയകരമായ ഒരു നൃത്തോത്സവം

സര്‍ഗം സീസണ്‍-2 വിജയകരമായ ഒരു നൃത്തോത്സവം

ജോയിച്ചന്‍ പുതുക്കുളം

കലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ “ഉത്സവ് സീസണ്‍ -2′ എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരത്തിന്റെ ഗ്രാന്റ് ഫൈനല്‍ ഫെബ്രുവരി 28-ന് നടത്തി. സര്‍ഗം സെക്രട്ടറി മൃദുല്‍ സദാനന്ദന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ കോണ്‍സല്‍ ജനറല്‍ ഡോ. നാഗേന്ദ്ര പ്രസാദ് മുഖ്യതിഥിയായിരുന്നു. രാജ്യാന്തര തലത്തില്‍ ഭരതനാട്യ മത്സരം നടത്തുന്ന ആദ്യത്തെ അസോസിയേഷന്‍ എന്ന ഖ്യാതി സര്‍ഗത്തിന് സ്വന്തമായെന്നു അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് രാജന്‍ ജോര്‍ജ് പറഞ്ഞു.

സര്‍ഗം ചെയര്‍പേഴ്‌സണ്‍ രശ്മി നായര്‍ ഉത്സവ് കമ്മിറ്റിയെ സ്വാഗതം ചെയ്തു. സര്‍ഗം കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഭവ്യ സുജയ് ഉം, ഉത്സവ് കമ്മിറ്റി ലീഡര്‍ മഞ്ജു കമലമ്മയും ആശംസാ പ്രസംഗം നടത്തി.

നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍നിന്നുമുള്ള നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാര്‍ വിധികര്‍ത്താക്കളായി എത്തി. മേലത്തൂര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നൃത്ത രംഗത്ത് നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, നാല്‍പ്പത്തേഴ് വര്‍ഷമായി ഭരതനാട്യ രംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജാ ചന്ദ്രന്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടില്‍ വിധിനിര്‍ണയിച്ചത്. രണ്ടു റൗണ്ടുകളിലായി വിധി നിര്‍ണയിച്ച ഈ പരിപാടിയുടെ വിജയികളെ വിധികര്‍ത്താക്കളായ പവിത്ര ഭട്ട്, ഗിരിജ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു പ്രഖ്യാപിച്ചു.

ജൂണിയര്‍ വിഭാഗത്തില്‍ മാസ്റ്റര്‍ അക്ഷത് പിറം (ഡെലവേര്‍), സീനിയര്‍ വിഭാഗത്തില്‍ സുജേന സൗമ്യനാഥ് (പോര്‍ട്ട്‌ലാന്‍ഡ്), അഡള്‍ട്ട് വിഭാഗത്തില്‍ അനഘ മഞ്ജരി (ബോസ്റ്റണ്‍) എന്നിവര്‍ സര്‍ഗം ടൈറ്റില്‍ ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടു.

ജൂണിയര്‍ വിഭാഗത്തില്‍ ദിയ ദിലീപ് (കലിഫോര്‍ണിയ) രണ്ടാം സ്ഥാനം, സ്വാതി നായര്‍ (കലിഫോര്‍ണിയ) മൂന്നാം സ്ഥാനവും, മേഘ ചന്ദ്രര്‍ (അര്‍ക്കന്‍സാസ്) നാലാം സ്ഥാനവും, അവനി ഷാണ്ടില്യ (ന്യൂയോര്‍ക്ക്) അഞ്ചാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തില്‍ അഖിലേഷ് വദാരി (വാഷിംഗ്ടണ്‍) രണ്ടാം സ്ഥാനവും, കീര്‍ത്തന കൃഷ്ണന്‍ (ന്യൂജഴ്‌സി) മൂന്നാം സ്ഥാനവും, അനന്യ നായര്‍ (മേരിലാന്‍ഡ്) നാലാം സ്ഥാനവും, മീര നായര്‍ (ഫ്‌ളോറിഡ) അഞ്ചാം സ്ഥാനവും, അഡള്‍ട്ട് വിഭാഗത്തില്‍ വിസ്മയ ശ്രീകുമാര്‍ (കാനഡ) രണ്ടാം സ്ഥാനവും, അതിഥി ആനന്ദ് (കലിഫോര്‍ണിയ) മൂന്നാം സ്ഥാനം, ദേവയാനി വര്‍മ്മ (കലിഫോര്‍ണിയ) നാലാം സ്ഥാനം, ശ്രീവിദ്യ സുബ്രഹ്മണ്യന്‍ (കലിഫോര്‍ണിയ) അഞ്ചാം സ്ഥാനവും നേടി.

പോപ്പുലര്‍ വോട്ട് കാറ്റഗറി ജേതാക്കളായി ജോയന്ന ജേക്കബ് (കലിഫോര്‍ണിയ) ജൂണിയര്‍, സുജേന സൗമ്യനാഥ് (പോര്‍ട്ട്‌ലാന്‍ഡ്) സീനിയര്‍, കൃഷ്ണപ്രിയ നായര്‍ (കലിഫോര്‍ണിയ) അഡള്‍ട്ട് വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു.

മഞ്ജു കമലമ്മ, ബിനി മൃദുല്‍, ഭവ്യ സുജയ്, സജിനി ജിജോ, അനിതാ സുധീര്‍ എന്നിവര്‍ നേതൃത്വത്തിലുള്ള ഉത്സവ് സീസണ്‍ -2 സര്‍ഗത്തിന്റെ ചരിത്രത്തിലെ മികച്ച ഒരേടായി മാറിയെന്നു പ്രസിഡന്റ് രാജന്‍ ജോര്‍ജ് പത്രപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ഗം സെക്രട്ടറി മൃദുല്‍ സദാനന്ദനും, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഭവ്യ സുജയ് യും ചേര്‍ന്നൊരുക്കിയ വിര്‍ച്വല്‍ ഷോ കുറ്റമറ്റ സാങ്കേതിക മികവുകൊണ്ട് പ്രക്ഷകരെ കയ്യിലെടുത്തു. സ്റ്റേജ് മത്സരങ്ങള്‍ നടത്താന്‍ പറ്റാത്ത ഈ അവസരത്തില്‍ രാജ്യാന്തര തലത്തില്‍ ഒരു നൃത്ത പരിപാടി സംഘടിപ്പിക്കാന്‍ പറ്റിയത് വലിയൊരു നേട്ടമായി കരുതുന്നുവെന്ന് സര്‍ഗം സെക്രട്ടറി മൃദുല്‍ സദാനന്ദന്‍ പറഞ്ഞു. പരിപാടി വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് വില്‍സണ്‍ നെച്ചിക്കാട്ട് നന്ദി രേഖപ്പെടുത്തി. ട്രഷറര്‍ സിറില്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പരിപാടിയുടെ സംപ്രേഷണം live.sargam.us -ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.sargam.us/utsav

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബർ 26: തോപ്പിൽ മുഹമ്മദ് മീരാൻ * ജന്മദിന ഓർമ്മ*

ദക്ഷിണേന്ത്യയിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേയ്ക്കു കൊണ്ടുവരുന്നതില്‍ പ്രമുഖ പങ്കു വഹിച്ച മലയാളിയായ തമിഴ് സാഹിത്യകാരനാണ് തോപ്പിൽ മുഹമ്മദ് മീരാൻ. കന്യാകുമാരി ജില്ലയുടെ രൂപീകരണത്തോടെയാണ് തെക്കൻ തിരുവിതാംകൂറുകാരനായിരുന്ന മീരാൻ തമിഴ്നാട്ടുകാരനായത്.മലയാളത്തിലെഴുതിയത് തമിഴിൽ പരിഭാഷപ്പെടുത്തുക...

മരണത്തിന് തീയിട്ട ഒരുവൾ (ചെറുകഥ)

മരണത്തെ വേളി കഴിച്ചൊരുവൾ എത്ര പേരെയാണ് ആ ചടങ്ങുകൾക്കായി തന്നരികിലേക്കെത്തിക്കുന്നത്. ഇഷ്ടങ്ങൾ രുചിച്ചിറക്കിയവരും അനിഷ്ടങ്ങളെ കാർക്കിച്ചു തുപ്പിയവരുമുണ്ടാക്കൂട്ടത്തിൽ. വിലകൂടിയതും വിലകുറഞ്ഞതും ഇന്നലെയിറങ്ങിയതും യുഗങ്ങളായി നിരത്തിലൂടോടിയതുമായ എത്രയെത്രെ വണ്ടികളെയും മനുഷ്യരേയുമാണ് തനിക്കുവേണ്ടി വരിവരിയായി നിർത്തിച്ചിരിക്കുന്നത്‌. എത്രയെത്രെ മനസ്സുകളിലാണ്...

തൃശൂർ എന്ന എന്റെ നാട് ഞാൻ അറിയുന്ന നാട്………..

തൃശൂർ ടൗണിൽ ജനിച്ചു വളർന്ന എനിക്ക് തൃശൂർ പൂരത്തെ കുറിച്ചോ പുലികളി, കുമ്മാട്ടി കളിയെ കുറിച്ചോ അല്ല എനിക്ക് പറയുവാൻ ഉള്ളത്. ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ് അതിനാൽ അവ ഞാൻ ഒഴിവാക്കുന്നു....

ഇതൾ വിരിയുന്ന നേരം (കവിത)

നിന്നോർമ്മയിൽമുന്നിലൊരു വസന്തം വിരിയുന്നു ..അത്രമേൽ ആഴത്തിൽ നമ്മൾ ...
WP2Social Auto Publish Powered By : XYZScripts.com
error: