17.1 C
New York
Thursday, February 9, 2023
Home US News സര്‍ഗം ഉത്സവ് സീസണ്‍ 2 അവസാനഘട്ടങ്ങളിലേക്ക്

സര്‍ഗം ഉത്സവ് സീസണ്‍ 2 അവസാനഘട്ടങ്ങളിലേക്ക്

Bootstrap Example

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം

കാലിഫോണിയ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ്മലയാളീസിന്റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ നടത്തുന്ന “ഉത്സവ് സീസണ്‍ 2′ എന്ന ഓണ്‍ലൈന്‍ ഭരതനാട്യമത്സരം അവസാന ഘട്ടങ്ങളിലേക്ക്. രണ്ടുറൗണ്ടുകളിലായി വിധിനിര്‍ണയിക്കുന്ന ഈ പരിപാടിയുടെ പ്രദര്‍ശനവും മികച്ച 10 പേരുടെ പ്രഖ്യാപനവും ഫെബ്രുവരി 6 (ജൂനിയര്‍), ഫെബ്രുവരി 12 (സീനിയര്‍), ഫെബ്രുവരി 20 (അഡള്‍ട്ട്) തീയതികളിലായിനടത്തപ്പെടുന്നു.

പരിപാടിയുടെ വിജയികളെ ഗ്രാന്‍ഡ് ഫൈനല്‍ ദിനമായ ഫെബ്രുവരി 28നു പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്നുംകാനഡയില്‍ നിന്നുള്ള 100ല്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാര്‍ വിധികര്‍ത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തുര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ
പവിത്ര ഭട്ട്, നാല്‍പതിയെഴുവര്‍ഷത്തിലേറെയായി ഭരതനാട്യരംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജചന്ദ്രന്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടില്‍ വിധിനിര്‍ണയിക്കുന്നത്.

മഞ്ജു കമലമ്മ, ബിനി മൃദുല്‍, ഭവ്യ സുജയ്, സജിനി ജിജോ, അനിത സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉത്സവ്‌സീസണ്‍ 2 യിലെ മത്സരങ്ങളും ഗ്രാന്‍ഡ് ഫൈനലും കാണാനായി ഏവരെയുംക്ഷണിക്കുന്നതായി സര്‍ഗം പ്രസിഡന്റ് രാജന്‍ ജോര്‍ജ് ന്യൂസ് മീഡിയയോട് പറഞ്ഞു.

സ്‌റ്റേജ് മത്സരങ്ങള്‍ നടത്താന്‍ പറ്റാത്ത ഈ അവസരത്തില്‍ രാജ്യന്തരതലത്തില്‍ ഒരുനൃത്തപരിപാടി സംഘടിപ്പിക്കാന്‍ പറ്റിയത് വലിയൊരുനേട്ടമായി കരുതുന്നുഎന്ന് സെക്രട്ടറി മൃദുല്‍ സദാനന്ദന്‍ പറഞ്ഞു. കോവിഡ് കാലത്ത്‌നടത്തുന്ന ഈ പരിപാടി വന്‍ വിജയമാക്കിതീര്‍ക്കണമെന്ന് സര്‍ഗം ചെയര്‍മാന്‍ രശ്മി നായരോടൊപ്പം വൈസ് പ്രസിഡന്റ് വില്‍സണ്‍ നെച്ചിക്കാട്ട്, ട്രെഷറര്‍ സിറില്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഈ പരിപാടിയുടെ തത്സമയസംപ്രേക്ഷണം കാണാനായി സന്ദര്‍ശിക്കുക: http://live.sargam.us
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.sargam.us/utsav

Facebook Comments

COMMENTS

- Advertisment -

Most Popular

മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി മലയാളി മനസ്സിൽ എത്തുന്നു പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.

"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്. എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി യായ ശ്രീ കെ ജി...

മലയാളിമനസ്സ്.. ആരോഗ്യ വീഥി

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

തെറ്റു തിരുത്താനുള്ള ആർജ്ജവം നേടിയെടുക്കാം .......................................................................................................... സന്യാസി പതിവുപോലെ, തൻ്റെ പൂജാമുറിയിൽ കയറിയപ്പോൾ, അവിടിരുന്ന തൻ്റെ സ്വർണ്ണത്തളിക കാണാനില്ല! തൻ്റെ ശിഷ്യരിൽ ആരെങ്കിലുമായിരിക്കും അതെടുത്തതെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും, തന്നോടു രഹസ്യമായി പറയുവാൻ ഗുരു ശിഷ്യരോടു...

ശുഭദിനം | 2023 | ഫെബ്രുവരി 9 | വ്യാഴം ✍കവിത കണ്ണന്‍

വീട്ടിലേക്ക് പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: