17.1 C
New York
Tuesday, January 25, 2022
Home Kerala സമ്മാനപ്പെരുമഴയൊരുക്കി മലയാളിമനസിൽ ലേഖനമത്സരം..! "ഓർമ്മയിലെ ക്രിസ്തുമസ്"

സമ്മാനപ്പെരുമഴയൊരുക്കി മലയാളിമനസിൽ ലേഖനമത്സരം..! “ഓർമ്മയിലെ ക്രിസ്തുമസ്”

ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപിറവിയെ അനുസ്മരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിനായി ലോകമെങ്ങും തയ്യാറെടുക്കുന്ന ഈ സുവർണാവസരത്തിൽ മലയാളി മനസ് ഓൺലൈൻ ദിനപത്രത്തിന്റെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കുമായി ഒരു ലേഖനമത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

മത്സരവിഷയം:

നിങ്ങളുടെ മനസ്സിൽ നിന്നും മറക്കാൻ പറ്റാത്ത ക്രിസ്തുമസ് ഓർമ്മകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള

“ഓർമ്മയിലെ ക്രിസ്തുമസ്”

എന്നതാണ് മത്സര വിഷയം.

നിയമാവലി :

1.യൂട്യൂബിൽ നിന്നോ വിക്കിപീഡിയയിൽ നിന്നോ കോപ്പിയെടുക്കാൻ പാടില്ല. സ്വന്തമായി എഴുതുക.

2.രചനകൾ മുൻപ് പ്രസിദ്ധികരിച്ചതോ, കോപ്പി ചെയ്തതോ ആകരുത്.

3. അക്ഷരത്തെറ്റുകൾ ഇല്ലാതെ പാരഗ്രാഫ് തിരിച്ച്, കുത്ത്, കോമ, ഫുൾസ്റ്റോപ്പ് എല്ലാം ഇട്ടു വേണം എഴുതാൻ.

നിങ്ങളുടെ രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി നവംബർ 25 .

സമ്മാനപ്പെരുമഴയൊരുക്കി മലയാളിമനസിൽ ആരംഭിക്കുന്ന ഈ മത്സരത്തിൽ ലഭിക്കുന്ന രചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രചനകൾ പത്രത്തിൽ പ്രസിദ്ധീകരിക്കും. അവയിൽനിന്നും, വായനക്കാരുടെ അഭിപ്രായങ്ങൾ മാനിച്ചും വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ജൂറികളുടെ തീരുമാനപ്രകാരവും വിജയികളെ തിരഞ്ഞെടുക്കുന്നതാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ഡിസംബർ 31 മുൻപായി ക്യാഷ് അവാർഡും മൊമന്റോയും, പ്രശംസാപത്രവും ലഭിക്കും. കൂടാതെ 5 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും, ഏറ്റവും കൂടുതൽ ലൈക്ക് , ഷെയർ, കമന്റ് ഇവകൾ നേടുന്ന 4 പേർക്ക് പ്രത്യേക പുരസ്‌കാരങ്ങളും നൽകുന്നതാണ്.

നിങ്ങളുടെ രചനകൾ editor@malayalimanasu.com എന്ന ഈമെയിലിലോ, 0012152818096 എന്ന വാട്ട്സാപ്പിലോ വിശദവിവരങ്ങളും, ഫോട്ടോയും സഹിതം ഞങ്ങൾക്ക് അയച്ചുതരിക.
സ്നേഹപൂർവ്വം,
മലയാളിമനസ്സ് എഡിറ്റോറിയൽ ബോർഡ്

www.malayalimanasu.com

COMMENTS

5 COMMENTS

Leave a Reply to Mary Josey Malayil Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: