17.1 C
New York
Thursday, October 21, 2021
Home Literature സമ്പത്തിനുന്നതി പൂകുമ്പോൾ! (കവിത)

സമ്പത്തിനുന്നതി പൂകുമ്പോൾ! (കവിത)

✍രാജന്‍ രാജധാനി

സമ്പത്തിനുന്നതിപൂകിയാല്‍ മർത്ത്യൻ
തങ്കത്താൽശൗചകൂപം*തീർക്കേണമോ
മൂര്‍ദ്ധാവില്‍ കനകകിരീടമണിയുവോർ
ശൗചാലയം പൊൻമയമാക്കേണമോ?

തങ്കത്താലത്തിൽ നിത്യമന്നംഭുജിക്കിൽ
തങ്കംപോൽ മിന്നുമോ മേനിതൻവർണ്ണം
പൊന്നാടയണിയുകില്‍ വിഡ്ഢിതന്‍ബുദ്ധി
പൊന്നുപോൽ തിളങ്ങി വിളങ്ങീടുമോ?

സമ്പത്തിനുത്തുംഗ ശൃംഗത്തിലെത്തി
വമ്പത്തംകാട്ടിയൊരുവനെന്തു നേടും!
വിണ്ണോളംസമ്പത്തു നേടിയാലും മേനി
മണ്ണോളമേ,യന്ത്യത്തിൽ പോകയുള്ളൂ!

സമ്പന്നനൊരുവനെ മൃത്യു ക്ഷണിക്കില്‍
തല്‍ക്ഷണം തന്നെയവന്‍ പോയിടേണ്ടേ!
മേനിയിലാകവേ,പൊന്നുപൂശിയെന്നാലും
മേനി പൊന്നായി മണ്ണിൽ ലയിച്ചീടുമോ?

സമ്പത്തുപൊന്നാക്കി വമ്പുകാട്ടിയാലും
അന്‍പോളം തിളങ്ങുമോ പൊന്നാടകൾ!
അന്തരാത്മവിൻ ശുദ്ധിയാണൊരുവൻ്റെ
അന്ത്യകാലം സുഖ-സ്വസ്ഥമാക്കീടുക!

വിണ്ണിലേക്കാരും പോകയില്ലന്ത്യത്തിൽ
മണ്ണിൻനനവിലേ മേനി ലയിക്കയുള്ളൂ!
സ്വർഗ്ഗവും നരകവും മാനവസങ്കല്പമല്ലേ
സ്വസ്ഥമാംജീവിതം ഭൂവിൽസ്വർഗ്ഗമല്ലോ!

✍രാജന്‍ രാജധാനി

*ശൗചകൂപം=closet

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

നാല്പത്തിരണ്ടു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ st. Thomas ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്ന Dr. N. രാധാകൃഷ്ണൻ ആതുരസേവന രംഗത്ത് 52 വർഷങ്ങൾ പൂർത്തിയാക്കി. വൈദ്യശാസ്ത്ര...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

മൈഥിലി അഷ്ടപദീലയത്തിൽ ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.വിളക്കിന്റെ തിരിയിൽ നിന്നു...

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...
WP2Social Auto Publish Powered By : XYZScripts.com
error: