17.1 C
New York
Wednesday, August 4, 2021
Home US News സമീറാ ഫസ്‍ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ

സമീറാ ഫസ്‍ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ

വാർത്ത: പി.പി. ചെറിയാൻ

ന്യുയോർക്ക് ∙ ബൈഡൻ – ഹാരിസ് അഡ്മിനിസ്ട്രേഷനിൽ ഇന്ത്യൻ കാശ്മീരി കുടുംബത്തിൽ നിന്നുള്ള സമീറാ ഫസ്‍ലിയെ നാഷനൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ നിയുക്ത പ്രസിഡന്റ് ബൈഡൻ നാമനിർദേശം ചെയ്തു. ഇതോടെ ഇന്ത്യൻ വംശജരായ ഒരു ഡസണിലധികം പേർക്ക് സുപ്രധാന തസ്തികകളിൽ നിയമനം ലഭിക്കുയോ, നോമിനേഷൻ ലഭിക്കുകയോ ചെയ്തിട്ടുണ്ട്.

സമീറാ ഇതിനു മുമ്പു ഫെഡറൽ റിസർവ് ബാങ്ക് ഓഫ് അറ്റ്ലാന്റാ എൻഗേജ്മെന്റ് ഫോർ കമ്മ്യൂണിറ്റി ആന്റ് എക്കണോമിക് ഡവലപ്പ്മെന്റിൽ ഡയറക്ടറായിരുന്നു. കാശ്മീരിൽ ജനിച്ച ഡോക്ടർമാരായ മുഹമ്മദ് യൂസഫിന്റേയും റഫിക്ക ഫസ്‍ലിയുടേയും മകളാണ് സമീറ. 1970 ലാണ് മാതാപിതാക്കൾ അമേരിക്കയിലെത്തിയത്. ബഫല്ലോയിലാണ് സമീറയുടെ ജനനം. യെയ്‍ൽ ലൊ സ്കൂൾ, ഹാർവാർഡ് കോളേജ് എന്നിവിടങ്ങളിലാണ് ഇവർ വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

സമീറയുടെ നിയമനത്തിൽ മാതൃസഹോദരൻ റൗഫ് ഫസ്‍ലി അഭിമാനിക്കുന്നതായും, കാശ്മീരിലുള്ള കുടുംബാംഗങ്ങൾക്ക് ഇത് സന്തോഷത്തിന്റെ അനുഭവമാണെന്നും റൗഫ് പറഞ്ഞു. കാശ്മീർ താഴ്‍വരയിൽ സന്ദർശനം നടത്തുന്നതിൽ സമീറക്ക് പ്രത്യേക താൽപര്യം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഫഷനൽ നാടകകൃത്ത് സി.ആർ.മനോജ് അന്തരിച്ചു.

*പ്രഫഷനൽ നാടകകൃത്ത് സി.ആർ.മനോജ് (45) അന്തരിച്ചു.* ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സി ആര്‍ മഹേഷ് എം എല്‍ എ യുടെ സഹോദരനാണ്. ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്.  കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ...

ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ : ബിജെപി ബാങ്കിലേക്ക് മാർച്ച് നടത്തി.

കോട്ടയം: ബാങ്ക് വായ്പ എടുത്തതിൻ്റെ പേരിൽ കാലാവധി തികയും മുൻപ് ജപ്തി നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിട് ഉടമസ്ഥതരെ സമീപിച്ചതിൽ മനംനൊന്ത് മൂലവട്ടത്തെ നിസ്സാർ, നസ്സീർ സഹോരങ്ങൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്ക്...

ഒളിംപിക്സ്ബോക്സിംഗിൽ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന് വെങ്കലം

*ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗിൽ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന് വെങ്കലം* ബുധനാഴ്ച രാവിലെ നടന്ന  സെമി പോരാട്ടത്തിൽ പരാജയപ്പെട്ടതോടെ ആണ് ലോവ്ലിന വെങ്കല മെഡലിന് അർഹയായത്.  ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ്...

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ .

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും സമാന കേസിൽ വീണ്ടും അറസ്റ്റിലായി. കോഴിക്കോട് രാമനാട്ടുകര നികേതം വീട്ടിൽ വിബിൻ കാർത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ്...
WP2Social Auto Publish Powered By : XYZScripts.com