17.1 C
New York
Tuesday, August 3, 2021
Home Special സമത്വം (ലേഖനം)

സമത്വം (ലേഖനം)

✍️കൃഷ്ണാജീവൻ

സമൂഹത്തിൽ സ്ത്രീകൾക്ക് എന്തു പ്രശ്നമുണ്ടായാലും ഉടനെ ചർച്ചചെയ്യപ്പെടുന്ന ഒരേയൊരു വിഷയമാണ് സ്‌ത്രീ സമത്വം എന്നത്..
പുരുഷനോടൊപ്പം ജീവിതത്തിലും, സമുഹത്തിലും ഒരുപോലെ നിൽക്കേണ്ട പല സന്ദർഭങ്ങളിലും കേവലം ഒരു സ്ത്രീയായിത്തന്നെ ഒതുങ്ങിപ്പോകേണ്ടുന്ന പല സന്ദർഭങ്ങളും പല സ്ത്രീകളിലും കണ്ടുവരാറുണ്ട്…

ഏതൊരു പുരുഷന്റെയും വിജയിത്തിന്റെയും, പരാജയത്തിന്റെയും പിന്നിൽ ഒരു സ്ത്രീ ഉണ്ട്. അത് നിഷേധിയ്ക്കാൻ കഴിയാത്ത സത്യമാണ്.
ഏതൊരു പുരുഷനേക്കാളും കൂടുതൽ ഒരു കുടുംബത്തിലെ ഉദയാസ്തമയങ്ങളിലൂടെ അദ്ധ്വാനത്തിന്റെ വിയർപ്പിനെ അളാക്കാതെ നിശബ്ദയായി മാറിനിൽക്കുന്നതും സ്ത്രീകൾ തന്നെയാണ്..

ഇന്ന് സ്ത്രീകളുടെ നേരെയുള്ള പല ക്രൂരകൃത്യങ്ങൾക്കുമെതിരെ പല പെൺകുട്ടികളും പ്രതികരിക്കുന്നുണ്ടെങ്കിലും, സമൂഹത്തിലെ നിലനിൽപ്പും, ദുരഭിമാനപ്രശ്നവും, ഈഗോയുമൊക്കെ പലരേയും തുറന്നു പറയുവാനുള്ള മനോധൈര്യം ഇല്ലാതാക്കുന്നു.
സ്ത്രീ പുരുഷനുതുല്യമാണെന്നു ചിന്തിച്ചാൽ പിന്നെന്തിനു സ്ത്രീധനം ചോദിക്കണം.
പല കുടുംബത്തിലും കാണുന്ന പ്രധാന പ്രശ്നവും ഇതു തന്നെയാണ്..

ചില സാമൂഹിക സന്മാർഗ്ഗികൾ എന്ന വിളിപ്പേരിൽ കുറച്ച് ആൾക്കാരുണ്ട് സമൂഹത്തിൽ..ഒരു സ്ത്രീ പീഢിപ്പിയ്ക്കപ്പെടുമ്പോൾ ആദ്യം വിരൽചൂണ്ടുന്നത് അവളുടെ വസ്ത്രധാരണത്തെയും, പിന്നീട് അവളുടെ അസമയത്തുള്ള യാത്രയുമായിരിക്കും..
സ്വന്തം പ്രശ്നങ്ങൾക്കിടയിൽ അസമയത്ത് എവിടെയെങ്കിലും ഒരു സ്ത്രീ അകപ്പെട്ടുപോയാൽ അവൾ വേശ്യയാണെന്ന് മുദ്രകുത്തുന്ന എത്രയോ സന്മാർഗ്ഗികൾ നമ്മുടെ സമൂഹത്തിലുണ്ട്..അവിടെ നഷ്ടപ്പെടുന്നത് തുല്യതമാത്രമല്ല, സമൂഹത്തിലിറങ്ങുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ്..

ഇന്നുവരെ ഒരു സ്ത്രീയും ഒരു പുരുഷനേയും ബലാൽസംഗം ചെയ്തിട്ടില്ല, ഒരു സ്ത്രീയും മദ്യപിച്ച് പാമ്പായി വഴിയോരത്ത് അലഞ്ഞുതിരിഞ്ഞു നടക്കാറില്ല, ഒരു സ്ത്രീയും ടോയ്ലെറ്റിലും, മതിലുകളിലും അശ്ലീലം എഴുതിവയ്ക്കാറില്ല,
ഒന്നിച്ചുകുടി ചീട്ടുകളിക്കാറില്ല, ഒരു സ്ത്രീയും കുടിച്ചു വന്ന് സ്വന്തം കുടുബത്തെ നശിപ്പിയ്ക്കാറില്ല
ഒരു സ്ത്രീയും പൊതുമുതൽ നശിപ്പിച്ച് കാണാറില്ല.
ഇവിടെ സ്ത്രീയും പുരുഷനും തുല്യമാണെന്ന് പറയുമ്പോൾ ശരിക്കും അപമാനിയ്ക്കപ്പെടുന്നത് സ്ത്രീകൾ തന്നെയാണ്..

സ്ത്രീയെ വെറും പെണ്ണിന്റെ ശരീരം എന്നതിലുപരി അവളെ അഭിമാനപൂർവ്വം ഒരു വ്യക്തിയായ് കാണാൻ കഴിയുമ്പോഴാണ് പുരുഷന്റെ മഹത്വം കൂടുന്നത്..
ഒന്നിച്ചുചേർത്തുനിർത്തി സ്വന്തം കുടുംബത്തിലെ സ്ത്രീകൾക്ക് മാന്യതയും, ആത്മാർത്ഥതയും, കരുതലും കൊടുക്കുന്ന ഏതൊരു പുരുഷനും സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കുവാനും, തനിക്കു തുല്യമായി കാണുവാനും കഴിയും..

ഇവിടെ സ്ത്രീ-പുരുഷൻ എന്ന രണ്ടു വ്യക്തികൾക്കുമപ്പുറം, ഒരേ വ്യക്തിത്വമുള്ളവർ രണ്ടു പേർ എന്നു കാണുവാൻ ശ്രമിക്കുമ്പോഴാണ് പുരുഷനും, സ്ത്രീയും തുല്യമാകുന്നത്.
സമൂഹത്തിൽ ഒരോപോലെ അവകാശമുള്ളവർ എന്നു ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ നമുക്കു ചുറ്റിനും ഉണ്ടാവുകയുള്ളു..

✍️കൃഷ്ണാജീവൻ

COMMENTS

24 COMMENTS

 1. പ്രതികരിക്കാൻ വിമുഖത കാട്ടുമ്പോഴാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. അവൾ കുട്ടിയായിരിക്കുമ്പോഴേ എതിർക്കേണ്ടതിനെ എതിർക്കാൻ പരിശീലിപ്പിക്കണം. അച്ഛനമ്മമാരാണ് ഇതിന് മുൻകൈ എടുക്കേണ്ടത്.

 2. സ്ത്രീ കൾ ഇങ്ങനെ ആകുന്നത് നിങ്ങൾ സമൂഹത്തിൽ ഉൾചുരുങ്ങി പോകുന്നത് കൊണ്ടാണ്. നിങ്ങൾ ഉൾചുരുങ്ങി പോകേണ്ടവർ അല്ല,…
  പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം സമൂഹത്തെ ഭയന്ന് ഓടി ഒളിക്കാൻ പാടില്ല ചങ്ക്റോപോടെ നേരിടണം പ്രശ്നങ്ങൾ എന്നൽ മാത്രമേ ഇതിന് ഒരു പോവാഴിയുള്ളു. എന്റെ അഭിപ്രയത്തിൽ സ്ത്രീകൾക്കും പരുഷനും സ്വാതന്ത്ര്യം ഒരുപോലെ വേണം തന്നെ ആണ്. അവർ സമൂഹത്തിൽ നിന്ന് മോശം രീതിൽ ഉള്ള പുരുഷന്റെ സമീപനത്തോട് നിങ്ങൾ പ്രതികരിച്ചു മുന്നോട്ട് വരണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്…. നിങ്ങൾ ആരെ ഭയക്കണം… ✌🏻🤍💪

 3. എല്ലാവർക്കും അങ്ങനെ ചിന്തിക്കാൻ കഴിയട്ടെ “സമത്വം “

 4. വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു.നല്ല ഭാഷ.വ്യക്തതയുള്ള അവതരണം.ആശംസകൾ 🌹🌹🙏

 5. നരനും നാരിയും തുല്യ അവകാശികൾ. സീത ഇല്ലായിരുന്നെങ്കിൽ രാമൻ , പാർവതി ഇല്ലായിരുന്നുങ്കിൽ ശിവൻ . പൂർണതയില്ലാത്ത പേരുകൾ മാത്രം ആയേനെ മറിച്ചും..
  അടുക്കളയിൽ നിന്നും അരംഗത്തേക്ക് വന്ന ധീര അംഗനമാരുണ്ടിവിടെ..

 6. സമൂഹത്തിൽ സ്ത്രീകൾ ബഹുമാനിക്കപ്പെടണം നമ്മുടെ വീട്ടിലുള്ള അമ്മയെയും പെങ്ങളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നില്ലേ അതുപോലെ എന്തുകൊണ്ട് മറ്റുസ്ത്രീകളെയും ബഹുമാനിക്കാനും സ്നേഹിക്കാനും ശ്രെമിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു നമ്മുടെ വീട്ടിലുള്ളവർക്ക് വല്ലതും സംഭവിക്കുമ്പോൾ ഉണ്ടാകുന്ന വേദന മറ്റുള്ള കുടുംബത്തിലും ഉണ്ടാകുന്നത് എന്ന തിരിച്ചറിവ് മതി ഈ ലോകത്ത് സ്ത്രീകൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സുരക്ഷ

 7. നല്ല ഭാഷ.. ആശയങ്ങൾ വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു.. നല്ല ഭാവി ആശംസിക്കുന്നു 👍👍🙏

 8. ആദ്യം.. പ്രശ്നത്തിന്റെ ഉറവിടമാണ് ഏത് വിഷയമായാലും ചിന്തക്ക് എഴുത്തിലൂടെ പുറത്തേക്കു വിടേണ്ടത്…, വളരെ ബഹുമാനിക്കുന്ന എൻ്റെ സുഹൃത്ത്‌ കൃഷ്ണ ജീവൻ എല്ലാ വഴിപാട് എഴുത്തുകാരെ പോലെ പ്രശ്നത്തെ അതിന്റെ റൂട്ടിൽ വെച്ചു തന്നെ വിട്ടു കോമൺ so called സമത്വവാദികളെ പോലെ മേൽനനക്കാതെ സ്ത്രീ തുല്യം അർമാദിച്ചു വിട്ടുപോയതിൽ വളരെ വിഷമം രേഖപ്പെത്തുന്നു…. കുടുംബം എന്ന എസ്ടാബ്ലിഷ്‌മെന്റിനെ പൊലിപ്പിച്ചു മെനിക്ക് നിർത്തി ഇതിലെല്ലാം വില്ലൻ സ്ഥാനം വഹിക്കുന്നത് മത പുരോഹിത ചൂഷണവർഗ്ഗങ്ങളാണ്… ഒരു കമന്റിൽ ഇതിൽ കൂടുതൽ space ഇല്ലാത്തതുകൊണ്ട് എല്ലാവരുടെയും ചിന്തയിലേക്ക് പൂരിപ്പിക്കാൻ വേണ്ടി നിർത്തട്ടെ, ആലോചിച്ചുനോക്കൂ ഏത് പുരുഷമേൽക്കോയ്മയും അനീതിയും ആക്രമണങ്ങളും മത പുരുഷ പുരോഹിത വൃന്ദത്തിന്റെ അടിച്ചേൽപ്പിക്കലിൽ നിന്നാണ്… നല്ലോരു വിഷയം ഇത്രയും ബഹുമാനിക്കുന്ന വളരെ depth ഉള്ള എഴുത്തുകാരിയിൽ, കൂട്ടുകാരിയിൽ നിന്ന് ഏറെ പ്രതീക്ഷിച്ചതു കൊണ്ടുള്ള നിരാശ മാത്രം. നന്നായി നല്ലോരു സബ്ജെക്ട് എടുത്തു ഇത്രയും വിശാലമായ പ്ലാറ്റഫോമിൽ ചിന്തക്ക് വിട്ടതിന്…. തുടരട്ടേ എഴുത്തിന്റെ മഹാ പ്രവാഹം….

  • എഴുതുവാനായി ഞാനൊരു വിഷയം തിരഞ്ഞെടുത്താൽ
   മാക്സിമം ദയമേതുമില്ലാതെ അതിൻ്റെ ലക്ഷ്യ
   സ്ഥാനത്ത് എത്തിക്കാറുണ്ട്..അത് വായനക്കാരിൽ
   പല രീതിയിലുള്ള പ്രതിഫലനങ്ങൾ സൃഷ്ടിച്ചേക്കാം,
   താങ്കൾക്ക് ഏത് രീതിയിൽ തോന്നിയാലും അത്
   നല്ല തരത്തിലുള്ള സൂചനയായിത്തീരട്ടെ..നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com