17.1 C
New York
Saturday, October 16, 2021
Home US News സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമാക്കാൻ ട്രംപിന്റെ എമർജൻസി ഡിക്ളറേഷൻ

സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമാക്കാൻ ട്രംപിന്റെ എമർജൻസി ഡിക്ളറേഷൻ

വാർത്ത: പി.പി. ചെറിയാൻ

വാഷിംഗ്ടൺ ഡി സി: ജനുവരി 20 ന് ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സുഗമമായി നടത്തുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ഹോം ലാന്റ് സെക്യൂരിറ്റി ആന്റ് ഫെഡറൽ ഏജൻസി മാനേജ്മെന്റിന് പൂർണ്ണ അധികാരം നൽകുന്നതിനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. ജനുവരി 11 മുതൽ 24 വരെയാണ് ഈ ഉത്തരവിന് പ്രാബല്യം.

ബൈഡൻ അധികാരമേൽക്കുന്ന ജനുവരി 28 ന് വ്യാപകമായ പ്രകടനങ്ങളും സംഘർഷാവസ്ഥയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിറക്കിയത്. ലോക്കൽ ഗവൺമെന്റുമായി സഹകരിച്ച് ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

കാപ്പിറ്റോൾ ബിൽഡിംഗിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികൾ നടത്തിയ അക്രമപ്രവർത്തനങ്ങളിൽ അഞ്ചു പേർ മരിക്കാനിടയായ സാഹചര്യം ആവർത്തിക്കാതിരിക്കുന്നതിന് രാജ്യ തലസ്ഥാനത്തും 50 സംസ്ഥാന തലസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കോവിഡ് 19 വ്യാപകമാകുന്നതിന്റെയും കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റെ യും സാഹചര്യം ഒഴിവാക്കുന്നതിന് തലസ്ഥാന നഗരിയിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്നും വീടുകളിൽ കഴിയണമെന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ മേയർ , വെർജീനിയ ഗവർണർ, മേരിലാന്റ് ഗവർണർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന ചലച്ചിത്ര അവാർഡ്: അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകൾ.

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകളാണ് എത്തിയത്. മികച്ച നടൻ, നടി...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മീണ പദ്ധതി

ചിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 'ഹോം ഫോര്‍ ദി ഹോംലെസ്' പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച്...

നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

മണ്ണടിഞ്ഞുപോയ മിക്ക നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നെങ്കിലും അവ, നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമെന്ന രീതിയിലും, അനശ്വരങ്ങൾ തന്നെയാണ്. അത്തരത്തിൽ പുരാതന ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈൽനദീതടം. അതുകൊണ്ടു...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

ഭാഗം 24 സൗഹൃദത്തിന്റെ തണൽതുടർച്ച ……. ………കാറു നിർത്തിയതും വൈഗ കാറിൽ നിന്നിറങ്ങിച്ചെന്ന് ആര്യയെ ആലിംഗനം ചെയ്തു. "എൻ്റെ വൈഗ ….. നിനക്കൊരു മാറ്റവും ഇല്ലല്ലോ? …. " വൈഗ ചിരിച്ചു കൊണ്ട്"നീയും അങ്ങിനെ തന്നെ, മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: