17.1 C
New York
Thursday, June 30, 2022
Home Special സത്യത്തിന്റെ ലഹരി (കതിരും പതിരും-2)

സത്യത്തിന്റെ ലഹരി (കതിരും പതിരും-2)

തയ്യാറാക്കിയത്: ജസിയ ഷാജഹാൻ

 

സത്യത്തിന്റെ ലഹരി മദ്യം കൈയ്യേറിയിരിക്കുന്നു. മദ്യത്തിന്റെ ലഹരിയിൽ പീഡനവും കൊല്ലും കൊലയും,വഞ്ചനയും ചതിയും, പണയം വയ്ക്കലും ഒറ്റും കൈക്കൂലിയും വാഴുമ്പോൾ വിറങ്ങലിച്ചുനിൽക്കുന്ന ലോകത്തിനു മുന്നിൽ പച്ചയായ മനുഷ്യരുടെ ചോദ്യങ്ങളും പ്രതിഷേധങ്ങളുംനീതിയ്ക്കുനേരേനീളുമ്പോൾ, രക്ഷയുടെ കവാടങ്ങളിൽ ഉൾവലിയുന്ന ശക്തന്മാർ!?…. ഇവിടെ പിച്ചിച്ചീന്തി എറിയപ്പെടുന്നതു പട്ടിണിയും ദാരിദ്ര്യവും കടമ്പകടക്കാനുള്ള മോഹവലയത്തിൽ
പെട്ടുഴറുന്ന പാവപ്പെട്ട ജനങ്ങളാണ് .

അവരുടെ നേർക്കു വച്ചുനീട്ടുന്ന വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും വീഴുന്നതുസ്ത്രീകളും കുട്ടികളുമാണ്.

അങ്ങോട്ടൊന്നു നോക്കൂ…. ഒരുയുവത്വം പിഞ്ചുകുഞ്ഞുങ്ങളെയും ചേർത്തു പിടിച്ചു അലറിക്കരയുകയാണ്. അലമുറയ്ക്കിടയിൽ അവർ സങ്കടങ്ങൾ വിളിച്ചു പറയുന്നുണ്ട്. “അയ്യോ….”ഏട്ടൻപാവായിരുന്നു”.കുടിക്കുമ്പോള്ള വഴക്കേ ണ്ടായിരുന്നുള്ളു .ഞങ്ങളെ ഒത്തിരിസ്നേഹായിരുന്നു. കിട്ടണതു പാതികുടിച്ചുതീർക്കും. ന്നാലും ….കഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നതാ.
ഇനി ഞങ്ങക്കാരൂല്ലെ”….

ഇനിയും ആ കണ്ണുകൾ ഒന്നു തിരിക്കൂ…ഒന്നു ചെവിയോർക്കൂ….അവരൊരു മദ്ധ്യവയസ്ക്കയല്ലേ? ഭർത്താവും മകനും മുക്കുടിയൻമാർ.കൂലി വേലയെടുത്തു വീടു പോറ്റി മകളെയും കല്ലാണം കഴിച്ചു വിട്ടു ഒരു വയറിന്റെ
അന്നത്തിനായും, വീട്ടുകാര്യങ്ങൾ നോക്കുന്നതിനായും അയാളുടെ ചവിട്ടും, തൊഴിയും, ജീവിത ഭാരവും ചുമന്നു ശോഷിച്ച ശരീരവുമായി എന്തെങ്കിലുമൊക്കെ
പിറുപിറുത്തു കൊണ്ട്അവരിന്നും വീടുവീടാന്തിരം പണിയെടുക്കുന്നു. ഇടയ്ക്കവരുടെ അലർച്ചകൾ കേൾക്കാം അവർ വാങ്ങുന്ന വീട്ടു സാധനങ്ങളെല്ലാം
വലിച്ചെറിയുന്ന ഭർത്താവ്. “നീ മറ്റേ പണിക്കു പോയി കൊണ്ടു വരുന്നതെന്റെ വീട്ടിൽ വാഴില്ല” ….പിന്നെ… ക്രൂര മർദ്ദനം.എന്നാലും അവരും പറഞ്ഞു കരയും. “അങ്ങേരു പാവാ” … “ഈ നശിച്ച സാധനം സേവിച്ചാ ഇങ്ങനെ പിശാചായെ”.

ഇനിയൊരു കൂട്ടർ ആടിയും വിറച്ചും നടന്ന് അന്യന്റെ വീട്ടുമുറ്റത്തു നിന്നു കുരയ്ക്കുന്ന പട്ടിയെ വരെ തെറിവിളിക്കുന്നവർ. ഭാര്യയും മക്കളും അയൽക്കാരുംചേർന്ന് പിടിച്ചു കൊണ്ടുപോകാൻ പാടു പെടുമ്പോഴും തെറി ഫ്രീ..

നിത്യവൃത്തിയ്ക്കുവേണ്ടി കൂലിപ്പണിയെടുക്കുന്ന ഒട്ടുമിക്ക വീടുകളിലും ഇതൊക്കെയാണ് സ്ഥിതി. ഇവിടെ സ്ത്രീകളെല്ലാം വിരൽചൂണ്ടുന്നതു മദ്യം എന്ന വിഷത്തിനു നേരെയാണ്. ഇവിടെ ഈ വിഷം സുലഭമായി ലഭിക്കാൻ വഴിയൊരുക്കുന്നവരാണോ! ? അതോ അതുവാങ്ങി കുടിച്ചു അടിമപ്പെട്ടുപോകുന്നവരാണോ വില്ലൻമാർ ? ഈ വിഷം ഉന്മൂലനം ചെയ്താൽ ഇവിടെ
എത്ര കുടുംബങ്ങൾ രക്ഷപെടും ! അവരുടെ തലമുറകൾ രക്ഷപെടും ?

ക്രൂരബലാത്സംഗങ്ങൾ സ്ത്രീ പീഢനങ്ങൾ രതി വൈകൃതങ്ങൾ, കൊലപാതകങ്ങൾ
എന്നിങ്ങനെ സമൂഹത്തിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകൾക്കും പിന്നിൽ പ്രധാനസ്ഥാനം വഹിക്കുന്നതീവില്ലനാണെന്നിരുന്നിട്ടും,പാവപ്പെട്ടവന്റെ അന്നത്തിൽ ചവുട്ടി നിന്നുകൊണ്ടുള്ള ഈ കണ്ണടച്ചുകളി എന്തിന് ? ഇതാണോ ജന സേവനം ?
സർക്കാരിന്റെ വരുമാനം പാവപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും നിരാശ്രയത്വത്തിന്റെകണ്ണുനീരാണ്. ഒരു ദുരൂഹമരണത്തിൽ റീത്തുവയ്ക്കാനോ ദുഃഖംപങ്കിടാനോ,കൊടിപിടിച്ചകാറുകളിൽ വരുന്ന പാവങ്ങളുടെ വോട്ട് വാങ്ങി
അധികാരത്തിലേറി വാഗ്ദാനങ്ങൾമറക്കുന്ന ഭരണനേതാക്കൾ ഈ പാവങ്ങളുടെ ദൈനംദിനജീവിതങ്ങളിലേയ്ക്കൊന്നെത്തിനോക്കിയിരുന്നെങ്കിൽ.

ഒരു മദ്യവിരുദ്ധ കേരളം നാടിന്റെ സ്വപ്നം… പാവങ്ങളുടെ അന്നം. ജീവിതം…. ജനങ്ങളൊറ്റകെട്ടായി പോരാടുക.വരും തലമുറയെ രക്ഷിക്കുക !!! സർക്കാർ
കണ്ണുതുറക്കുക!!! “മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കാതിരിക്കുക. ”

തയ്യാറാക്കിയത്: ജസിയ ഷാജഹാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...

ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം.

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി.കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: