17.1 C
New York
Wednesday, July 28, 2021
Home India സംഘർഷത്തിന് വിരാമം, ഇസ്രയേലും പാലസ്തീനും വെടിനിർത്തൽ പ്രഖ്യാപിച്ചു.

സംഘർഷത്തിന് വിരാമം, ഇസ്രയേലും പാലസ്തീനും വെടിനിർത്തൽ പ്രഖ്യാപിച്ചു.

ജെറുസലേം: ഹമാസ് ഭീകരക്കെതിരെ ഇസ്രായേൽ നടത്തിയ അതിശക്തമായ ആക്രമണത്തിന് ശേഷം ഇസ്രയേലും പാലസ്തീനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഗാസയിൽ ഹമാസ് ഭീകരതക്കെതിരെ പത്തുദിവസത്തെ ശക്തമായ ആക്രമണത്തിനുശേഷം ആണ് ഇസ്രായേൽ വെടി നിർത്തിയത്.

സംഘർഷം അവസാനിപ്പിച്ചതിന് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. രാത്രി വൈകി ചേർന്ന് സുരക്ഷാ കാബിനറ്റാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അമേരിക്കയും ഈജിപ്തും ചേർന്ന് നടത്തിയ പരി ശ്രമങ്ങൾക്കൊടുവിലാണ് ഇസ്രയേൽ തീരുമാനം എടുത്തത്. ഐക്യരാഷ്ട്രസഭ ഇസ്രയേലിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ഇസ്രയേലി പ്രധാനമന്ത്രിയേയും പാലസ്തീൻ പ്രസിഡൻറിനേയും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഫോണിൽ വിളിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഹമാസ് ഭീകരരുടെ സുപ്രധാന കേന്ദ്രങ്ങൾ ശക്തമായ ആക്രമണത്തിൽ തകർത്തതായും ഇസ്രായേലിൽ വ്യക്തമാക്കി. ഹമാസിൻ്റെ പ്രധാന നേതാക്കൾ ഉൾപ്പെടെ മറ്റു ഭീഷണികൾ നിർവിര്യമാക്കിയെന്നുമിണ് ഇസ്രയേലിൻ്റെ വിലയിരുത്തൽ. ഇതുവരെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഹമാസ് ഭീകരരുൾപ്പെടെ 217പേരും ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഇസ്രയേലിലുള്ള 12 പേരുമാണ് കൊല്ലപ്പെട്ടത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്നും വിടി ബല്‍റാം

തിരുവനന്തപുരം; വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി...

ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം ; സഭ തല്ലിത്തകര്‍ത്ത ആള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് വി ഡി സതീശന്‍

രാജിവെക്കില്ല ; വിചാരണ നേരിടുമെന്ന് മന്ത്രി ശിവന്‍കുട്ടിനിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ...

അമ്പെയ്ത്തില്‍ ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രവീൺ യാദവിന് വിജയം

ടോക്യോ: പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തിൽ ഇന്ത്യയുടെ പ്രവീൺ യാദവ് അനായാസ വിജയത്തോടെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. റഷ്യയുടെ ഗൽസാൻ ബസർഷപോവിനെ കീഴടക്കിയാണ് താരം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-0. ലോക രണ്ടാം നമ്പർ...

ദുരന്തവാഹിയാകാതിരിക്കട്ടെ,നമ്മുടെ ‘ചെക്ക് ഡാം’

നമ്മുടെ മൂവാറ്റുപുഴയിൽ നാളെയൊരിയ്ക്കൽ അഭിമുഖീകരിക്കേണ്ടി വരുവാൻ ഏറെ സാദ്ധ്യതയുണ്ടെന്നു കരുതുന്ന ഒരു മഹാദുരന്തത്തെക്കുറിച്ചും, മുൻകൂട്ടിത്തന്നെ അതിന് പരിഹാരമുണ്ടാക്കേണ്ടതിൻ്റെ അത്യാവശ്യകതയെക്കുറിച്ചും ആവർത്തിച്ച് സൂചിപ്പിക്കുവാനാണ്   ഇതേ വിഷയത്തെക്കുറിച്ച് വീണ്ടും ഒരു കുറിപ്പ്. മുൻപ്, പലവട്ടം ഇത്...
WP2Social Auto Publish Powered By : XYZScripts.com