17.1 C
New York
Wednesday, December 6, 2023
Home US News സംഘടനകൾ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്

സംഘടനകൾ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്

  റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ  

ന്യൂജേഴ്‌സി: തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും ഡെലിഗേറ്റുമാരാകാനും ചിലർ സംഘടനകൾ തോറും അംഗത്വമെടുത്തുകൊണ്ടിരിക്കുകയാണെന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്. സ്വന്തം സംഘടനയിൽ പുറന്തള്ളപ്പെട്ട ഇത്തരം നേതാക്കന്മാർക്ക് ഒന്നിലധികം സംഘടനകളിൽ മുൻകൂട്ടി അംഗത്വം എടുക്കുന്നത് ഏതു വിധേനയും സംഘടനകളുടെ സംഘടനയായ ഫൊക്കാന പോലുള്ള സംഘടനകളുടെ തലപ്പത്ത് എത്തിപ്പെടാൻ വേണ്ടിയാണെന്നും മലയാളി അസോസിഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ ക്രിസ്തുമസ്-ന്യൂ ഇയർ ഫാമിലി നൈറ്റിൽ നടത്തിയ ആശംസ പ്രസംഗത്തിൽ പറഞ്ഞു.

മഞ്ച് പോലുള്ള വിവേകവും ഒത്തൊരുമയുമുള്ള അംഗംങ്ങൾ ഉള്ള ഒരു പുതിയ അസോസിയേഷന്റെ വളർച്ചയെ 37 വർഷം പഴക്കമുള്ള മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് (മാസി) അംഗമായ തന്നെപ്പോലുള്ള നേതാക്കന്മാർ ഏറെ അസൂയയോടെയാണ് വീക്ഷിക്കുന്നത്. തങ്ങൾക്കില്ലാതെ പോയ ദീർഘവീക്ഷണം കൈമുതലായുള്ളതാണ് മഞ്ചിന്റെ ഏറ്റവും വലിയ നേട്ടം. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നുഴഞ്ഞുകയറ്റം നടത്തുന്ന ഇത്തരക്കാരെ തിരിച്ചറിയാനുള്ള വിവേകം മഞ്ചിന്റെ നേതാക്കന്മാർക്കുള്ളതാണ് ഈ അസോസിയേഷന്റെ വളർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മാസി പോലുള്ള ആദ്യകാല സംഘടനകളുടെ വളർച്ചക്കായി നിയമാവലികളിൽ എല്ലാവരെയും ഉൾക്കൊള്ളുക എന്ന വിശാലമായ കാഴ്ചപ്പാടുകൾ അന്ന് സ്വീകരിച്ചത് സംഘടനയുടെ വളർച്ചയ്ക്ക് വളവും വെള്ളവും നൽകാനായിരുന്നു. മാസിയിൽ ട്രൈസ്റ്റേറ്റ് മേഖലയിൽ ജീവിക്കുന്ന ആർക്കും അംഗത്വമെടുക്കാം. അന്നൊക്കെ അംഗത്വം ലഭിക്കുന്നവർ സംഘടനയുടെ വളർച്ചയ്ക്കു വേണ്ടി പരിശ്രമിക്കുന്നവരായിരുന്നു. ഇന്ന് തെരെഞ്ഞടുപ്പുകൾ മുൻ നിർത്തി ഡെലിഗേറ്റ് ലിസ്റ്റിൾ കയറിപ്പറ്റാൻ വേണ്ടിയാണ് ഇത്തരക്കാർ വിവിധ സംഘടനകളിൽ മുൻകൂട്ടി അംഗത്വം എടുക്കുന്നത്. ഇവരിൽ ചിലർക്കൊക്കെ ട്രൈസ്റ്റേറ്റ് മേഖലയിൽ മൂന്നും നാലും സംഘടനകളിൽ വരെ അംഗത്വമുള്ളവരെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും തോമസ് തോമസ് വ്യക്തമാക്കി.

റോക്ക് ലാൻഡ് കൗണ്ടിയിൽ നിന്ന് 75 മൈൽ ദൂരെയുള്ള സ്റ്റാറ്റൻ ഐലൻഡിലെ മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിൽ എത്തി സംഘടനാ പ്രവർത്തനം നടത്തുന്ന ചില വിശാല മനസ്കരുണ്ട്. അവർക്ക് സ്വന്തം തട്ടകമായ റോക്ക് ലാൻഡ് കൗണ്ടയിലെ മറ്റ് മലയാളി സംഘടനകളിൽ സ്ഥാനമാനങ്ങൾ ലഭിക്കാതെ വരുമ്പോൾ മറ്റു സംഘടനകളിലേക്ക് തട്ടകം മാറ്റും. ഫൊക്കാനയുടെ ഡെലിഗേറ്റ് ലിസ്റ്റിലോ സ്ഥാനാർഥി പട്ടികയിലോ കയറിക്കൂടുക മാത്രമല്ല മറ്റു സംഘടനകളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുമായിരിക്കും ഇത്തരക്കാരുടെ പിന്നീടുള്ള ശ്രമം. ഇത്തരം കപട സംഘടനാ പ്രവർത്തകരെ തിരിച്ചറിഞ്ഞു വിവേകപൂർവ്വം പ്രവർത്തിക്കേണ്ട സമയമായി എന്നും ഫൊക്കാനയുടെ പ്രഥമ ട്രഷറർ കൂടിയായ തോമസ് തോമസ് ചൂണ്ടിക്കാട്ടി.

സ്വന്തം സംഘടനയിൽ നിന്ന് തഴയപ്പെടുന്ന ഇവർ അടുത്ത കൂട്ടിലേക്ക് ചേക്കേറും. അവിടെയും രക്ഷ കിട്ടിയില്ലെങ്കിൽ മറ്റൊരു സംഘടനയിലേക്ക്. ഇങ്ങനെ ഒന്നിലധികം സംഘടനകളിൽ അംഗത്വമുള്ളതിനാൽ എവിടെനിന്നെങ്കിലും ഡെലിഗേറ്റ് ലിസ്റ്റിലും സ്ഥാനാർത്ഥി പട്ടികയിലും കടന്നു കൂടും. അങ്ങനെ സ്ഥാനാർത്ഥിയായി എങ്ങാനും വിജയിച്ചുകഴിഞ്ഞാൽ പിന്നെ നാട്ടിലെ ചില രാഷ്ട്രീയക്കാരെപ്പോലെയാകും. രണ്ടു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും സ്ഥാനാർത്ഥിയാകാൻ വേണ്ടിയായിരിക്കും പിന്നീടുള്ള സന്ദർശനം. ഇത്തരക്കാരെ തിരിച്ചറിഞ്ഞു തടയിടാൻ മഞ്ച് നേതൃത്വം കാട്ടുന്ന ആര്‍ജ്ജവം ശ്ലാഘനീയമാണെന്ന് തോമസ് തോമസ് പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: