17.1 C
New York
Wednesday, September 22, 2021
Home Literature സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ –തിരുമുറിവ് 💔ഭാഗം 7

സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ –തിരുമുറിവ് 💔ഭാഗം 7

സംഗീത മോഹൻദാസ്

ചക്രവാള സീമയിൽ ചുവന്നു തുടുത്തു സിന്ദൂര രേഖയും ചാർത്തി വിട ചൊല്ലി മറയുന്ന സൂര്യന് മീതേ കറുത്ത മതിലുകൾ പണിയുന്ന തിരക്കിലാണ് പ്രകൃതി. കരിനിഴൽ വയലിലും പടിപ്പുരയിലും വീഴാൻ തുടങ്ങുമ്പോഴേക്കും കറുത്തിരുണ്ട നൊമ്പരവുമായി ലില്ലി വീട്ടിലേക്ക് കയറി. ഔസിപ്പച്ചനും ജോണിക്കുട്ടിയും ഹാളിൽ ഇരുന്നു ടീവി കാണുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ അവൾ മുറിയിലേക്ക് പോയി. ആ പോക്ക് കണ്ട ജോണിക്കുട്ടിയും പിന്നാലെ പോയി. അവളുടെ പോക്ക് കണ്ടപ്പോഴേ എന്തോ കുഴപ്പം ഉണ്ടെന്നു ജോണിക്കുട്ടിക്കു മനസ്സിലായി. അവൻ മുറിയിൽ എത്തുമ്പോൾ ലില്ലി ജനലഴികളിൽ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. “എന്തുപറ്റി? ഗൗരിക്ക് എങ്ങനെയുണ്ട്?”ജോണിക്കുട്ടിയുടെ ചോദ്യങ്ങൾ

കേട്ട് തിരിഞ്ഞു നോക്കിയ അവളുടെ മുഖത്ത്
മനസ്സിനു താങ്ങാൻ കഴിയാത്ത ഏതോ ദുഃഖത്തിന്റെ അലയൊലികൾ തിളങ്ങുന്നുണ്ടായിരുന്നു.

“തകർന്നു ജോണിച്ചായാ… നമ്മുടെ കുടുംബം തകർന്നു.” ലില്ലി കരഞ്ഞു കൊണ്ട് പറഞ്ഞു.

“തനിക്കെന്തു പറ്റി… നീയെന്നതാ ലില്ലി പറയുന്നേ” ജോണിക്കുട്ടി അവളുടെ ചുമലുകളിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.

“ജോയ് എല്ലാം തകർത്തു… അവനും ഗൗരിയും തമ്മിൽ പ്രണയത്തിലായിരുന്നു… ഗൗരി ഇപ്പോൾ ഗർഭിണിയാണ്,… ഈശോയെ…ഇതറിയുമ്പോൾ
അപ്പച്ചന്റെയും അമ്മച്ചിയുടെയും അവസ്ഥ എന്തായിരിക്കും” ലില്ലി കരഞ്ഞു കൊണ്ട് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

ഇതുകേട്ട് തല പെരുക്കുന്നത് പോലെ തോന്നിയ
ജോണി “കർത്താവേ “എന്നു വിളിച്ചു കൊണ്ട് കാട്ടിലേൽ ഇരുന്നു.

അപ്പോഴേക്കും അവിടേക്ക് ആലീസ് എത്തി. “നീയെന്താ മോളേ നേരെ മുറിയിലോട്ട് പോന്നത്. ഗൗരിയെ കണ്ടു കാര്യം തിരക്കീല്ലയോ “അവരുടെ നില്പ് കണ്ട് ആലീസിനും സംശയമായി.

“അമ്മച്ചീ…. നമ്മുടെ ജോയിയാണ് എല്ലാറ്റിനും കാരണം “അവൾ സങ്കടത്തോടെ ആലീസിനോട് പറഞ്ഞു. ഇതു കേട്ട് പിന്നോട്ട് വീഴാൻ പോയ ആലീസിനെ അവളും ജോണിയും കൂടി താങ്ങി കട്ടിലിൽ ഇരുത്തി.

“ഈശോയെ.. ഇത് അപ്പച്ചനറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ.. മോളേ വേഗം അവനെ വിളിച്ചു ഇങ്ങോട്ട് വരാൻ പറ “. ആലീസ് പറയുന്നത് കേട്ടു കൊണ്ട് മുറിയുടെ വാതിൽക്കൽ ഔസേപ്പച്ചൻ നില്കുന്നുണ്ടായിരുന്നു. പക്ഷേ കാര്യം എന്താണെന്നു അദ്ദേഹത്തിന് മനസ്സിലായില്ല.

ജോണിക്കുട്ടി അപ്പച്ചനെ കൂട്ടിക്കൊണ്ട് പോയി കാര്യങ്ങളെല്ലാം പറഞ്ഞു. ഇതു കേട്ട് ഷോക്കേറ്റ പോലെ തരിച്ചിരുന്ന ഔസേപ്പച്ചൻ ഒടുവിൽ ജോണിക്കുട്ടിയോട് പറഞ്ഞു. “അവനോട് എത്രയും പെട്ടന്നു വരാൻ വിളിച്ചു പറയു…. അതായിരിക്കും അവന്റെ വിധി .”

                    ജോണിക്കുട്ടി എത്ര പറഞ്ഞിട്ടും നാട്ടിലേക്ക് വരാൻ ജോയ് തയ്യാറായില്ല. പിറ്റേ ദിവസം രാവിലെ ആയിട്ടും രാധയും ഗൗരിയും ജോലിക്ക് വന്നില്ല. അവരെ കാത്തിരുന്ന ലില്ലിയും ആലീസും കാര്യം അവിടെയും അറിഞ്ഞിരിക്കുന്നു 

എന്ന് മനസ്സിലാക്കി. ഉച്ചയായപ്പോൾ ഗണേഷും ഗിരീഷും കൂടി ഔസേപ്പച്ചനെയും ജോണിയെയും കാണാനായി വന്നു. അവരെ കണ്ടപ്പോഴേ ഔസേപ്പച്ചൻ തകർന്നു പോയി.എങ്കിലും ജോയിയെക്കൊണ്ട് ഗൗരിയെ വിവാഹം കഴിപ്പിക്കാൻ ഞങ്ങൾ തയ്യാറാണെന്നു ഔസേപ്പച്ചൻ അവരോട് പറഞ്ഞു. അതുകേട്ടു അവർ തിരിച്ചു പോയി.പക്ഷേ അതൊരു അല്പായുസ്സുള്ള ശാന്തത ആയിരുന്നു.ജീവിതത്തിൽ കാറും കോളും നിറഞ്ഞു ദുഃഖത്തിന്റെ പേമാരി പെയ്യാൻ നിമിഷങ്ങൾ മാത്രം മതി. ഇത്തിരിപ്പോന്ന ജീവിതത്തിൽ വിധിയുടെ വിളയാട്ടം നടക്കുമ്പോൾ ഞെരിഞ്ഞമരുന്ന മനസ്സുകളിൽ തെറ്റു ചെയ്യാതെ
ഒന്നുമറിയാതെ പെട്ടു പോകുന്നവയും ധാരാളം.

എല്ലാവരും എത്ര വട്ടം വിളിച്ചിട്ടും ജോയ് ഫോൺ എടുത്തില്ല. ജോണി നേരിട്ട് പോയി കൂട്ടിക്കൊണ്ട് വരാമെന്നു അപ്പച്ചനോട് പറഞ്ഞു. പിറ്റേദിവസം രാവിലെ തന്നെ ജോണി ജോയിയെ ലക്ഷ്യമാക്കി പൂനക്ക് പുറപ്പെട്ടു. മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ തകർന്നടിഞ്ഞപ്പോഴും അനിയത്തിക്കുട്ടിയെപ്പോലെ കണ്ടിരുന്ന ഗൗരിയെ ജോയിയുടെ ഭാര്യയായി കാണുന്നതിൽ ജോണിക്കുട്ടിക്ക് വിഷമം ഒന്നുമില്ലായിരുന്നു. അപ്പച്ചൻ കൂടി സമ്മതിച്ചപ്പോൾ സമാധാനമായി.പക്ഷേ വിധി ഒരുക്കിയ മറ്റൊരു ദുരന്തത്തിലേക്കുള്ള സ്വപ്നങ്ങളുടെ പ്രയാണമാണിത് എന്നു ജോണിക്കുട്ടി അറിഞ്ഞില്ല.

(തുടരും.. )

✍️സംഗീത

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: