17.1 C
New York
Monday, August 15, 2022
Home Literature സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – "തിരുമുറിവ്" - ഭാഗം 3

സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – “തിരുമുറിവ്” – ഭാഗം 3

സംഗീത മോഹൻദാസ് ✍

“ജോയ് നീ വന്നോ “ആലീസിന്റെ ചോദ്യം കേട്ട് രണ്ടുപേർക്കും സ്ഥലകാല ബോധം കൈവന്നു. “യെസ് അമ്മച്ചി”എന്ന് പറഞ്ഞു കൊണ്ട് ജോയ് വണ്ടിക്കു നേരെ തിരിഞ്ഞു.”ഡീ കാന്താരി.. നീയായിരുന്നോ.. ഞാൻ വിചാരിച്ചു ഏതോ മാലാഖ ആണെന്ന് “അവൻ ജീപ്പിനുള്ളിൽ നിന്നും ബാഗെടുക്കുന്നതിനിടയിൽ ഗൗരിയെ കളിയാക്കി. “ഒന്നു പോ ജോയിച്ചായാ “എന്നു പറഞ്ഞു കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അവൾ പുല്ല് അരിയാനായി വയലിലേക്ക് വേഗം നടന്നു പോയി. അപ്പോഴേക്കും ആലീസും അവിടെയെത്തി.

“അപ്പച്ചനില്ലേ അമ്മച്ചീ…. ജനസേവനത്തിന് ഇറങ്ങിയിട്ടുണ്ടാവും അല്ലേ.പാവം ജനങ്ങൾ “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ജോയ് മിണ്ടാതെ….അപ്പച്ചൻ ഉള്ളിലിരിപ്പുണ്ട് കേൾക്കണ്ട ” ആലീസ് അവനെ പിച്ചിക്കൊണ്ട് പറഞ്ഞു.
“പരീക്ഷയൊക്കെ നന്നായി എഴുതിയോ നീ… ഇല്ലെങ്കിൽ ജോണിയുടെ കയ്യിൽ നിന്നും വഴക്ക് മേടിക്കുവേ “ആലീസ് പറഞ്ഞു

“ഹോ… തുടങ്ങി.. എന്റെ പൊന്നമ്മച്ചി ഞാനൊന്ന് അകത്തോട്ടു കേറിക്കോട്ടെ… എന്നാ പേടിപ്പിക്കലാന്നെ.”അവൻ ആലീസിനെ ചേർത്തു പിടിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി.

“ഹായ് അപ്പച്ചാ… ഞാനെത്തിയേ “ഹാളിലിരുന്നു ടീവി കാണുകയായിരുന്ന ഔസേപ്പച്ചന്റെ മുന്നിലേക്ക് ചെന്നു ജോയ് ഉറക്കെ പറഞ്ഞു.

“ഓ.. എത്തിയോ.. എന്റെ സമാധാനം പോയിക്കിട്ടി “ചിരിച്ചു കൊണ്ട് ഔസേപ്പച്ചനും പറഞ്ഞു.

‘ഈ ചെറുക്കനെക്കൊണ്ട് തോറ്റു ‘എന്ന് പിറുപിറുത്തു കൊണ്ട് ആലീസ് അടുക്കളയിലേക്ക് നീങ്ങി.

വൈകുന്നേരത്തെ ചായയും ഇലയടയും ടേബിളിൽ എടുത്തു വെച്ച് ആലീസ് ഔസേപ്പച്ചനെയും,ജോയിയെയും വിളിച്ചു. രാധ പണിക്കാർക്ക് കൊടുക്കാനുള്ള ചായയും പലഹാരവും എടുത്തു തൊടിയിലേക്ക് പോയി.

എല്ലാവരും ചായ കുടിക്കാനായി എത്തി. അപ്പോഴേക്കും സ്കൂളിൽ നിന്നും ജോണിക്കുട്ടിയും എത്തി. ആലീസ് അവനും കൂടി ചായ എടുത്തു വെച്ചു. അവർ ചായ കുടിക്കുന്നതിനിടയിൽ ആലീസ് വളരെ നാളായി മനസ്സിൽ വളർത്തിക്കൊണ്ട് വന്നിരുന്ന ഒരു ആഗ്രഹം അവിടെ അപ്പോൾ തന്നെ എല്ലാവരോടുമായി പറയാൻ തീരുമാനിച്ചു.

“പിന്നേ ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങളാരും തടസ്സം നിക്കരുതേ.. പിന്നേ അത് നമ്മുടെ രാധയുടെ കാര്യമാന്നെ… ഗൗരി വലിയ പെണ്ണായില്ലേ…അതുങ്ങൾക്കൊരു വീടുണ്ടോ.. മഴ പെയ്താൽ ചോരുന്ന ആ കൂരയിൽ നിന്നെങ്ങിനെയാ ഗൗരിയെ കല്യാണം ചെയ്തു അയക്കുന്നേ..ന്നെ. അതിനാൽ ഒരു കുഞ്ഞു വീട് പണിയാൻ നമുക്ക് അവരെ സഹായിച്ചു കൂടെ. എത്ര നാളായി ഇവിടുള്ള കൊച്ചുങ്ങളാ… ഗിരീഷ് എന്തോ ചിട്ടിക്ക് ചേർന്നൂന്നൊക്കെ രാധ പറേന്നത് കേട്ടു. എന്നതാ നിങ്ങളുടെയൊക്കെ അഭിപ്രായം.”ആലീസ് പറഞ്ഞു നിർത്തി. ‘ഇതു ഞാനും ആലോചിച്ചതാണ് ‘ജോണിക്കുട്ടി പറഞ്ഞു. “നല്ല കാര്യമല്ലേ…നമുക്ക് ചെയ്യാന്നേ..ജോണിക്കുട്ടീ.. നീ ആ ഗണേഷിനെയും ഗിരീഷിനെയും കണ്ടൊന്നു സംസാരിച്ചേക്കു “ഇതു കേട്ട് ആലീസിന് ഒത്തിരി സന്തോഷമായി.ഒരു നല്ല തീരുമാനം എടുത്ത സന്തോഷത്തിൽ ആലീസ് ഔസേപ്പച്ചനെയും മക്കളെയും സ്നേഹപൂർവ്വം ഒന്നു നോക്കി ചിരിച്ചു.

ചായ കുടി കഴിഞ്ഞ് ജോയ് പടിപ്പുരയിലേക്ക് നടന്നു. വയലിലേക്ക് നോക്കിക്കൊണ്ട് അവൻ അതിന്റെ രണ്ടാമത്തെ പടിയിൽ ഇരിപ്പുറപ്പിച്ചു. ദൂരെ നിന്നും തലയിൽ പുല്ലുകെട്ടുമേന്തി അവിടേക്ക് നടന്നു വരുന്ന ഗൗരിയായിരുന്നു അവന്റെ കണ്ണുകൾ നിറയെ. രണ്ട് വയസ്സിനു ഇളയതാണെങ്കിലും ഇവൾ കല്യാണപ്രായമായി. അപ്പോഴേക്കും അവൾ അടുത്തെത്തിയിരുന്നു . ജോയിയെ അവൾ ദൂരെ നിന്നേ കണ്ടിരുന്നു.’ഈശ്വരാ… ജോയിച്ചായനെ കാണുമ്പോൾ എന്റെ മനസ്സെന്തിനാ ഇങ്ങനെ തുടിക്കുന്നെ.. അരുതാത്തതൊന്നും തോന്നിക്കല്ലേ ദേവി ‘എന്ന് പ്രാർത്ഥിച്ചു കൊണ്ട് വിറക്കുന്ന കാലുകളാൽ ആ പടിപ്പുരയുടെ പടികളോരൊന്നും കയറിത്തുടങ്ങിയപ്പോൾ അവൾ അറിഞ്ഞിരുന്നില്ല അടുത്ത പടിയിൽ പതിയിരിക്കുന്നത് തന്റെ ജീവിതഗതി മാറ്റുന്ന വിധിയുടെ വിളനിലനിലമായിരുന്നുവെന്ന്.

(തുടരും )

✍️സംഗീത

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: