ശബ്ദവിന്യാസങ്ങളുടെ കൂടിച്ചേരലാണ് സംഗീതം.
ശ്രവണമനോഹരമായ ശബ്ദ വിസ്മയത്താൽ മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന കല . “രാഗ താള പദാശ്രയം സംഗീതം ” എന്ന് നാട്യശാസ്ത്രത്തിൽ.
അക്ഷരോപാധിയോടെയുള്ള ആശയവിനിമയം സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെയുള്ള ആശയപ്രകടനം ഈ നാദഭാഷ. മറ്റേതൊരു കലയും പോലെ വികാരസംവേദന ഭാഷ തന്നെയാണ് സംഗീതം.
സമ്യക്കാകുന്ന ഗീതം എന്നാണ് സംഗീതം എന്ന വാക്കിനർത്ഥം.
സാഹിത്യത്തിൽ നോബൽ പോലെ, സെല്ലുലോയ്ഡ് കലയിൽ ഓസ്കാർ പോലെ സംഗീതത്തിന്റെ പുരസ്‌കാര ഔന്നിത്യം ഗ്രാമി അവാർഡിന്.
കഴിഞ്ഞ ദിവസം 2021ലെ “ഗ്രാമി” പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടു . 28ാം തവണ ഗ്രാമി മാറോടുചേർത്ത ബിയോൺസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം നേടുന്ന ആദ്യ വനിതയായി. നാല് വിഭാഗങ്ങളിൽ ഇത്തവണ ബിയോൺസ് തിളങ്ങി. 2001ൽ ആദ്യ ഗ്രാമി പുരസ്കാരം. ഒമ്പതു നാമനിർദേശങ്ങൾ ഇത്തവണ ബിയോൺസിന് .
ഏറ്റവും മികച്ച ആൽബമായി ടെയ്ലർ സ്വിഫ്റ്റിന്‍റെ “ഫോക്ലോർ “തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മൂന്നുതവണ മികച്ച ആൽബമഞ്ഞെക്കപ്പെടുന്ന ചരിത്രം സ്വിഫ്റ്റ് തന്‍റെ പേരിലും കുറിച്ചു. മികച്ച ഗാന റെക്കോഡായി ‘എവരിതിങ് ഐ വാണ്ടഡും’ ഗാനമായി ‘ഐ കാണ്ട് ബ്രീത്’ഉം പുതിയ ഗായികമായി മെഗൻ ദീ സ്റ്റാലിയണും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റാപ് ഗാനം, റാപ് പ്രകടനം എന്നിവയിലും മെഗൻ ഗ്രാമി നേടി.
ഇരുണ്ടനിറ കരുത്തിന്‍റെ മുറവിളി യായ ”ബ്ലാക് പരേഡി’നാണ് ബിയോൺസ് ആദരിക്കപ്പെട്ടത്. അമേരിക്കയെ പിടിച്ചുലച്ച ‘കറുത്തവരുടെ ജീവനും വലുതാണ്’ കാമ്പയിൻ നാളുകളിൽ രാജ്യം ഏറ്റെടുത്ത ഗാനം ‘ ബ്ലാക് പരേഡ്’. 27 ഗ്രാമി പുരസ്കാരങ്ങൾ നേടിയ അലിസൺ ക്രോസിന്‍റെ ഗ്രാമി റെക്കോർഡ് ആണ് ബിയോൺസ് മറികടന്നത്, ബിയോൺസ് ഗ്ഗിസെല്ലെ നോൾസ് കാർട്ടർ എന്ന ഇന്നത്തെ നാല്പത് കാരി അമേരിക്കൻ ഗായികയും, നടിയും .
1998 ൽ ” ഡെസ്റ്റിന്യ്‌സ് ചൈൽഡ് “എന്ന പെൺകുട്ടികളുടെ സംഗീത ബാൻഡിലെ പ്രധാന ഗായിക. തന്റെ ആദ്യ ആൽബമായ “ഡെയ്ഞ്ചൊറസ്ലി ഇൻ ലൗവ്” 2003 ൽ പുറത്തിറക്കി. ഇതിവർക്ക് അഞ്ച് ഗ്രാമി പുരസ്കാരങ്ങളും ബിൽബോർഡ് ഹോട് 100 ചാർട്ടിൽ രണ്ടു നമ്പർ വൺ ഗാനങ്ങളും സമ്മാനിച്ചു. പിന്നീട് ‘…സാഷ ഫിയേഴ്സ്’ ആൽബം ബിയോൺസിന് 2010 ൽ ആറു ഗ്രാമി പുരസ്കാരങ്ങളും നേടികൊടുത്തു.ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി നേടുന്ന ഗായിക എന്ന അപൂർവനേട്ടവും സ്വന്തം. ,
താരത്തിളക്ക സുന്ദര നാളുകൾക്ക് മുമ്പ് വംശീയ അയിത്ത ക്കാഴ്ചകളും , മാതാ പിതാക്കളുടെ അസാന്നിധ്യം അലട്ടിയ ബാല്യ കൗമാര ദിനങ്ങൾ ബിയോൻസ് അതിജീവിച്ചത് തന്റെ സംഗീതശേഷിയിലുള്ള ആത്മ വിശ്വാസം കൊണ്ട്. ജീവിതപങ്കാളി വിട്ടകന്നപ്പോഴും തകരാതെ പോയ ആത്മ വിശ്വാസം ലോക റെക്കോർഡ് ഉടമയാക്കി ഈ സംഗീതജ്ഞയെ..
ലോസ് ആഞ്ചലസ് കൺവെൻഷൻ സെന്‍ററിൽ കോവിഡ് പ്രോട്ടോകോൾ സദസ്സിനു മുന്നിലായിരുന്നു 63ാം ഗ്രാമി പുരസ്കാരങ്ങൾ സമ്മാനിക്കപ്പെട്ടത്.
പണ്ട് ഗ്രാമഫോൺ പുരസ്‌കാരം എന്ന പേരിൽ ഗ്രാമി.
മേനിയഴകും, ശരീരവടിവും കൊണ്ട് കാഴ്ച്ചാനുഭവം ഗ്രാമി വേദികൾ. രാഷ്ട്രീയ നിലപാട് പ്രദർശന സാധ്യതകളും ഗ്രാമി വേദിയിൽ പലപ്പോഴും.
ഇത്തവണത്തെ ഗ്രാമി പുരസ്‌കാരവേദിയിൽ ഇന്ത്യൻ കർഷകർക്ക് പിന്തുണയുമായി യൂട്യൂബർ ലില്ലി സിംഗ്. കോമഡി, ആംഗറിങ്,ടോക്‌ഷോ രംഗത്ത് ഒരുപാട് ആരാധകരുള്ള വ്യക്തി ലില്ലി. കാർഷികസമരത്തിനുള്ള ഐക്യദാർഢ്യ വരികൾ കുറിച്ചിട്ട മാസ്ക് ധരിച്ച് ലില്ലി ഗ്രാമി അവാർഡ് ദാന ചടങ്ങിൽ എത്തി, രസാവഹ കാഴ്ചകൾ പലപ്പോഴും ഗ്രാമി വേദികളിൽ. 2017 ൽ ആറു പുരസ്കാരങ്ങൾ നേടിയ ഗായിക അഡീല്‍ അന്ന് മത്സരിച്ച് പിന്നിലായ ബിയോണ്‍സേയുമായി ഗ്രാമി അവാര്‍ഡ് പങ്കുവച്ചതും അഡെലിന്റെ “25” എന്ന സൃഷ്ട്ടി മാറ്റുരക്കപ്പെട്ടത് ബിയോന്സ്സിന്റെ “ലെ മൊണേഡിളി”നോട്. പുരസ്‍കാരം ഏറ്റുവാങ്ങിയപ്പോള്‍ അത് ബിയോണ്‍സിനു കൂടി അര്‍ഹതപ്പെട്ടതാണെന്ന് വിളിച്ചു പറഞ്ഞു ഗ്രാമി പുരസ്കാരം രണ്ടായി ഒടിച്ചോരു പകുതി നൽകി ബിയോണ്‍സെയുമായി ആഹ്ലാദം പങ്കിട്ടു.
നമുക്കുമുണ്ട് ഇത്തവണ സ്വകാര്യ അഹങ്കാരമാക്കാൻ. പണ്ഡിറ്റ് രവിശങ്കർ പുത്രിമാർ അനുഷ്ക ശങ്കർ, നോറ എന്നിവർ ഇത്തവണയും ഗ്രാമി മത്സരപട്ടികയിൽ ചേർക്കപ്പെട്ടതിലുള്ള ആനന്ദം.
വാസുദേവൻ KV