17.1 C
New York
Saturday, August 13, 2022
Home Obituary ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

റിപ്പോര്‍ട്ട്: സെബാസ്റ്റ്യന്‍ ആന്റണി

ന്യൂ ജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

കുറവിലങ്ങാട് വടക്കേ പുത്തന്‍പുര കുടുംബാംഗവും, കുടമാളൂര്‍ സെന്‍റ് മേരീസ് കാത്തോലിക് ഫൊറാന ഇടവകാംഗങ്ങളുമായ പരേതരായ ജോസഫ്, ത്രേസ്യമ്മ ദമ്പതിമാരുരുടെ പുത്രിയുമാണ് പരേത.

സോമര്‍സെറ്റ് ഇടവകാംഗമായ വത്സമ്മ പെരുംപായില്‍ പരേതയുടെ സഹോദരിയാണ്.

ദീര്‍ഘനാള്‍ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഐ.സി യൂണിറ്റില്‍ രജിസ്‌ട്രേഡ് നഴ്‌സായിപ്രവര്‍ത്തിച്ചു വരുകയായിരുന്നു.

മക്കള്‍:

ഡോ. ജെറെമി പുതുമന എം.ഡി (ഏല്‍ യൂണിവേഴ്‌സിറ്റി)
സ്‌റ്റെഫനി പുതുമന

സഹോദരങ്ങള്‍:
ചാക്കോച്ചന്‍ (പരേതന്‍)
മറിയാമ്മ മാമ്മച്ചന്‍ (കോട്ടയം)
സിസ്റ്റര്‍ സോഫി മരിയ ബിഎസ് (കൊല്ലം)
ആന്‍ തോമസ് (യു എസ് എ)
ഗ്രേസി ആന്റണി (തൃശ്ശൂര്‍)
വത്സമ്മ ബാബു (യു എസ് എ)
സെലിന്‍ രാജു (കാനഡ)
സോണിയ കരോട്ട് (യു എസ് എ)

പൊതുദര്‍ശനം: മെയ് 16 ന് ഞായറാഴ്ച്ച വൈകീട്ട് 3.30 മുതല്‍ 7.30 വരെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (508 Fenk_¯v Ah\yq, tkmaÀskäv, \yq tPgv-kn 08873). 6:00 ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും. (Address: 508 Elizabeth Ave, Somerset, NJ 08873).

സംസ്കാരം: സോമര്‍സെറ്റ് ദേവാലയത്തില്‍ മെയ് 18 ന് ചൊവാഴ്ച രാവിലെ 10:00ന് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റ്വേ റിസറക്ക്ഷന്‍ സെമിറ്ററിയില്‍ 12:00ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854)

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം പെരുംപായില്‍ (646) 3263708.

റിപ്പോര്‍ട്ട്: സെബാസ്റ്റ്യന്‍ ആന്റണി

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: