17.1 C
New York
Wednesday, December 6, 2023
Home US News ഷിക്കാഗോ സെന്റ് മേരിസ് ദേവാലയത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഷിക്കാഗോ സെന്റ് മേരിസ് ദേവാലയത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം

മോര്‍ട്ടണ്‍ഗ്രോവ് (ഷിക്കാഗോ): ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്ന വേളയില്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അര്‍പ്പിച്ച വി.ബലി മധ്യേ ലോക പരിസ്ഥിതിദിനത്തെക്കുറിച്ച് ഇടവക വികാരി ബഹു.തോമസ് മുളവാനാലച്ചന്‍ സന്ദേശം നല്‍കി.

പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുവാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും, പരിസ്ഥിതി സംരക്ഷിക്കുവാനും മാലിന്യവിമുക്തമാക്കുവാനും ഭൂമിയില്‍ ഉല്‍പ്പന്നങ്ങള്‍ സ്വാഭാവികമായി ഉത്പാദിപ്പിച്ച് സഹജീവികള്‍ക്കുംകൂടി കരുതലോടെ പങ്കുവയ്ക്കുവാന്‍ നമുക്ക് കടമയുണ്ട് എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു.

പ്രകൃതിയെ മലീമസമാക്കുന്ന പ്രവര്‍ത്തികള്‍ നാം വര്‍ജിക്കണം. ജീവിക്കുന്ന സ്ഥലം ഹരിതമായി സൂക്ഷിക്കുവാനും വൃക്ഷങ്ങളും സസ്യങ്ങളും വച്ച് പിഠിപ്പിക്കുവാനും ജലസമ്പത്തും വായും മാലിന്യരഹിത മാക്കുവാകനും നാം ശ്രദ്ധ നേടണം. മരം ഒരു വരംമാണ് എന്ന ചിന്തയോടെ ഓരോ ഭവനത്തിലും ഒരു വൃക്ഷമെങ്കിലും വച്ചു പിടിപ്പിക്കുവാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം തന്‍റെ സന്ദേശത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

വി.ബലിയര്‍പ്പണത്തിനുശേഷം പള്ളിയങ്കണത്തില്‍ കൂടിയ വിശ്വാസ ജനസാന്നിധ്യത്തില്‍ ഒരു വൃക്ഷ തൈ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു . ഇടവക ജനത്തെ പ്രതിനിധീകരിച്ച് അന്നേദിവസം ജന്മദിനം ആഘോഷിക്കുന്ന ജോവാന മോള്‍ ചൊള്ളബേല്‍ ഉദ്ഘാടനം നിര്‍വഹണത്തില്‍ പങ്കാളിയായി. നിരവധി ജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഇടവക എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചടങ്ങിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: