17.1 C
New York
Thursday, August 11, 2022
Home US News ഷിക്കാഗോ രൂപത: ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ. ദാനവേലില്‍ - ചാന്‍സലര്‍

ഷിക്കാഗോ രൂപത: ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ. ദാനവേലില്‍ – ചാന്‍സലര്‍

ജോയിച്ചന്‍ പുതുക്കുളം


ഷിക്കാഗോ: സീറോ -മലബാര്‍ രൂപതയുടെ  പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിനേയും, ചാന്‍സിലറായി റവ. ഡോ. ജോര്‍ജ് ദാനവേലിയേയും  രൂപതാധ്യക്ഷന്‍  ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ആറു വര്‍ഷത്തോളമായി  ഹൂസ്റ്റണ്‍ ഇടവകയില്‍ സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഫാ. കുര്യന്‍. സിസിഡി ഡയറക്ടര്‍ എന്ന തന്റെ ചുമതലക്കു പുറമെയാണ് ഫാ . ദാനവേലിയുടെ പുതിയ നിയമനം.

നിലവില്‍ രൂപതാ ചാന്‍സിലറായ റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ഹ്യൂസ്റ്റണ്‍ സെ. ജോസഫ് ഫൊറോനാ ചര്‍ച്ച് വികാരിയായും പ്രൊക്യൂറേറ്റര്‍ റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ ഉപരിപഠനാര്‍ത്ഥം റോമിലേക്കും പോകുന്ന സാഹചര്യത്തിലാണ് പ്രസ്തുത  നിയമനങ്ങള്‍.

അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ ഫൊറോനാപള്ളി വികാരിയായി സേവനം അനുഷ്ടിച്ച ശേഷം നാട്ടിലേക്ക് പോകുന്ന റവ. ഫാ. മാത്യു ഇളയിടത്താമഠത്തിനു പകരമായി, ഫിലഡല്‍ഫിയ സെ. തോമസ് ഫൊറോനാപള്ളി വികാരി  റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും ഫിലഡല്‍ഫിയ ഫൊറോനാപള്ളിയുടെ പുതിയ വികാരിയായി ലോസ് ആഞ്ചലെസ്  സെ. അല്‍ഫോന്‍സാ പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലും ചാര്‍ജെടുക്കും.ചങ്ങനാശേരി മൈനര്‍ സെമിനാരി റെക്ടറായിരുന്ന  റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പിലാണ് ലോസ് ആഞ്ചലസ്  സെ. അല്‍ഫോന്‍സാ പള്ളിയുടെ  പുതിയ വികാരി.2021 ജൂണ്‍ 1 നു പുതിയ നിയമനങ്ങള്‍  നിലവില്‍ വരും.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: