17.1 C
New York
Wednesday, November 29, 2023
Home US News ഷിക്കാഗോ ഡൗൺടൗൺ– ഒഹെയർ എയർ ടാക്സിക്ക് സമ്മറിൽ തുടക്കം

ഷിക്കാഗോ ഡൗൺടൗൺ– ഒഹെയർ എയർ ടാക്സിക്ക് സമ്മറിൽ തുടക്കം

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

ഷിക്കാഗോ: ഷിക്കാഗോ ഡൗൺടൗണിൽ നിന്നും ഒഹെയർ ഇന്റർ നാഷനൽ വിമാനത്താവളത്തിലേക്ക് എയർ ടാക്സി സമ്മറിൽ മുതൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി ന്യുയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബർ എയർ മൊബിലിറ്റി പ്രൊവൈഡർ പ്രസ്താവനയിൽ അറിയിച്ചു. ഡൗൺടൗൺ ഹെലിപോർട്ട് വെർട്ടിഫോർട്ട് ഷിക്കാഗോയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുകയെന്നും പ്രസ്താവന തുടരുന്നു.

ഇലക്ട്രിക് പവർ ഹെലികോപ്റ്ററുകളാണ് ടാക്സിയായി ഉപയോഗിക്കുക. പദ്ധതി വിജയകരമായാൽ സേവനം ഷിക്കാഗോയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇവർ അറിയിച്ചു. ഇല്ലിനോയ് മെഡിക്കൽ ഡിസ്ട്രിക്റ്റിൽ നിന്നും ഒഹെയർ വിമാനത്താവളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കുള്ള സാധാരണ ഹെലികോപ്റ്റർ യാത്രക്കുള്ള ബുക്കിംഗ് ഉടനെ ആരംഭിക്കുമെന്ന് കമ്പനി സിഇഒ റോബ് വൈസെന്തൽ പറഞ്ഞു.

അരമണിക്കൂർ ദൂരം ഡ്രൈവ് ചെയ്യുന്നതിന് പകരം 5 മിനിട്ടു കൊണ്ടു സ്ഥലത്തെത്തി ചേരാൻ കഴിയുന്ന ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. ആറു പേരെ ഉൾകൊള്ളുവാൻ കഴിയുന്ന ഹെലികോപ്റ്റർ. ഇപ്പോൾ സർവീസ് നടത്തുന്ന ന്യുയോർക്ക് എയർപോർട്ടിലേക്ക് ഒരാൾക്ക് 95 ഡോളറിനു താഴെ മാത്രമാണ് ചാർജ്ജ് ഈടാക്കുന്നത്. ഷിക്കാഗോയിലെ ചാർജ്ജ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇലക്ട്രിക്ക് വെർട്ടിക്കൽ എയർ ക്രാഫ്റ്റിന്റെ നിർമാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി വെർട്ടിപോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡാനിയേൽ അറിയിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ...

നിമ്രോദ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നിമ്രോദ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന...

ഫാർമേഴ്‌സ് ബ്രാഞ്ചിലെ വീട്ടിനുള്ളിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി അറസ്റ്റിൽ

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാലസ്): താങ്ക്സ് ഗിവിംഗിന് പിറ്റേന്ന് ഫാർമേഴ്‌സ് ബ്രാഞ്ച് ഹോമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ വിശദാംശങ്ങൾ പോലീസ് വെളിപ്പടുത്തിയിട്ടില്ല ഡാലസ്...

വെടിനിർത്തൽ ലംഘിച്ചു ഗാസയിൽ ഇസ്രായേൽ സൈനികർക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഐഡിഎഫ്

വാഷിംഗ്‌ടൺ: ഗാസ മുനമ്പിൽ ഫലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തിൽ ചൊവ്വാഴ്ച നിരവധി ഇസ്രായേലി സൈനികർക്ക് നിസ്സാര പരിക്കേറ്റതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു, വെള്ളിയാഴ്ച ആരംഭിച്ച പോരാട്ടത്തിലെ താൽക്കാലിക വിരാമത്തിന്റെ ആദ്യത്തെ...
WP2Social Auto Publish Powered By : XYZScripts.com
error: