17.1 C
New York
Thursday, October 28, 2021
Home Pravasi ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിയുന്നു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിയുന്നു.

റിപ്പോർട്ടർ: രവി കൊമ്മേരി. ഷാർജ

നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നവബർ 3ന് തുടക്കമാകും 11 ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേള ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മളനത്തിൽ പറഞ്ഞു.

നാൽപതാമത് (40) ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ഷാർജ യൂണിവേഴ്സിറ്റി അങ്കണത്തിൽലെ ഹൗസ് ഓഫ് വിസ്ഡം എന്ന സ്ഥലത്ത് വച്ചു, പുസ്തകോത്സവ അതോറിറ്റി ചെയ്മാൻ HE. അഹമ്മദ് ബിൻ റക്കാഡ് അൽ അമേറിയുടെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ യു എ ഇലെ സ്പെയ്ൻ അംബാസിഡർ HE. ല്നിഗോ ഡി പലാസിയോ എസ്പാനാ, കൂടാതെ ഷാർജ പോലീസ് സേനയുടെ പ്രതിനിധി, ബുക്ക് ഫെസ്റ്റിവെല്ലിൻ്റെ ജനറൽ കോർഡിനേറ്റർ, എത്തിസലാത്ത് പ്രതിനിധി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

കൊറോണ പാൻഡമിക് സഹാചര്യം നിലനിൽക്കെ പുസ്തകോത്സവ നഗരിയിൽ എടുക്കേണ്ടുന്ന മുൻ കരുതലുകളെക്കുറിച്ചും, എൺപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നായി പങ്കെടുക്കാൻ പോകുന്ന പ്രസാധകരെ ക്കുറിച്ചും, വിവിധ രാജ്യങ്ങളിൽ നിന്നും മേളയ്ക്ക് പങ്കെടുക്കുന്ന മഹത് വ്യക്തിത്വങ്ങളെക്കുറിച്ചും, പുസ്തകോത്സവ നഗരിയിൽ നടക്കാൻ പോകുന്ന പ്രത്യേക പരിപാടികളെക്കുറിച്ചും ഒക്കെ വളരെ വിശദമായി ചെയർമാൻ വിശദീകരിച്ചു.

ലോകം ഉറ്റുനോക്കുന്ന നിരവധി മാമാങ്കങ്ങൾ ( എക്സ്പോ 2020, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെൽ, കൂടാതെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ) മുതലായവ ഒന്നിച്ച് ഒരേ സമയം യു എ ഇ യു ടെ മണ്ണിൽ നടക്കുന്നു എന്ന പ്രത്യേകത എന്തുകൊണ്ടും .ഈ വർഷത്തെ പുസ്തകോത്സവത്തിൻ്റെ മാറ്റുകൂട്ടുന്നു. അക്ഷരങ്ങളുടെ ലോകത്തെ അനന്തമായ വീഥികളിലൂടെ പറക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം.

റിപ്പോർട്ടർ:
രവി കൊമ്മേരി. ഷാർജ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: