17.1 C
New York
Friday, January 21, 2022
Home Kerala ഷാർജയിൽ നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി; അധികൃതരുടെ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

ഷാർജയിൽ നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി; അധികൃതരുടെ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

ഷാർജ: വേൾഡ് എക്സ്പോ സെൻററിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. സംഭവം നടന്നത് ഷാർജയിലെ അൽ താവൂൻ പ്രദേശത്താണ്. അധികൃതരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി ആളപായമുണ്ടായില്ല.

തൊഴിലാളികളിൽ ഭൂരിപക്ഷം പേരും കെട്ടിടത്തിൻ്റെ വിവിധ നിലകളിലായി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് വൻ തീപിടുത്തം ഉണ്ടായത്. പുലർച്ചെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ഉണ്ടായ തീപിടിത്തത്തിന്റെ അപകടകാരണം വ്യക്​തമായിട്ടില്ല.

രാവിലെ പോലീസ് കൺട്രോൾ റൂമിൽ അപകടവിവരം എത്തിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അൽ താവൂൻ പ്രദേശത്ത് പോലീസ് ഗതാഗതം നിയന്ത്രിച്ചതോടെ സമീപ പ്രദേശങ്ങളിലും അൽ ഇത്തിഹാദ് റോഡിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: