17.1 C
New York
Tuesday, September 28, 2021
Home US News ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന മീഡിയ...

ഷാജി രാമപുരം, ജീമോൻ റാന്നി – നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന മീഡിയ കമ്മിറ്റിയിൽ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റൺ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയിലേക്ക് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ ഷാജി എസ്‌ .രാമപുരം(ഡാളസ്) , തോമസ് മാത്യു (ജീമോൻ റാന്നി – ഹൂസ്റ്റൺ) എന്നിവർ ഉൾപ്പെടെ 7 പേരെ ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നോമിനേറ്റ് ചെയ്തു. മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധി.

മീഡിയ കമ്മിറ്റിയുടെ കൺവീനർ ഭദ്രാസന സെക്രട്ടറി കൂടിയായ റവ. അജു ഏബ്രഹാം, റവ ഡെന്നിസ് ഏബ്രഹാം, ജിബിൻ മാത്യു, ഷാജി മത്തായി, അജു ഡാനിയേൽ എന്നിവരാണ് മറ്റു അംഗങ്ങൾ. മാധ്യമ രംഗത്തും പബ്ലിക് റിലേഷനിലും വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ഭദ്രാസന എപ്പിസ്കോപ്പ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ ചുമതല ഏല്പിച്ചിരിക്കുന്നത് .

ഡാളസ് കാരോൾട്ടൻ മാർത്തോമാ ചർച്ചിൽ നിന്നുള്ള ഷാജി രാമപുരം മൂന്ന് ദശാബ്ദത്തിലേറെയായി മാർത്തോമാ സഭ പ്രധിനിധി മണ്ഡലാംഗമാണ്.മാധ്യമ രംഗത്തും പൊതു പ്രവർത്തന രംഗങ്ങളിലും വിവിധ സംഘടനകളുടെ ഭാരവാഹിയെന്ന നിലയിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നാം തവണയാണ്‌ ഷാജി മീഡിയ കമ്മിറ്റിലേക്കു നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക കോർഡിനേറ്റർ കൂടിയാണ് ഷാജി രാമപുരം.

ഹൂസ്റ്റണിൽ നിന്നുള്ള ജീമോൻ റാന്നി അമേരിക്കൻ മലയാളി മാധ്യമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വത്തിനുടമയാണ് .. ട്രിനിറ്റി മാർത്തോമാ ഇടവകയിൽ നിന്നുള്ള ഭദ്രസന അസംബ്ലി അംഗം ഉൾപ്പെടെ നിരവധി ഔദ്യോഗീക ചുമതലകൾ നിർവഹിച്ചിട്ടുള്ള ജീമോൻ തുടര്ച്ചയായി രണ്ടാം തവണയാണ് മീഡിയ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഈയിടെ പല ടെലിവിഷൻ ചാനലുകളും സംഘടിപ്പിച്ച രാഷ്ട്രീയ സാംസ്കാരിക ചർച്ചകളിൽ സ്വത സിദ്ധമായ ശൈലിയിൽ വിഷയങ്ങൾ അവതരിപ്പിച്ചു ജനശ്രദ്ധ നേടിയിരുന്നു..ഷാജിയും, ജിമോനും അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനയായ   ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവപ്രവർത്തകരുമാണ്.  

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: