17.1 C
New York
Saturday, August 13, 2022
Home Literature ശ്രീലകം…..(തുടർക്കഥ) -4

ശ്രീലകം…..(തുടർക്കഥ) -4

ശ്രീദേവി സി. നായർ✍

കുഞ്ഞിനെ മുന്നോട്ടു നിറുത്തി തുളസി പറഞ്ഞു.

ചന്ദനമുട്ടിയുടെ നിറമുള്ള ഒരു ചുരുണ്ട തലമുടിക്കാരി. കുരുന്നു പല്ലുകൾ കാട്ടി, നുണക്കുഴി വിടർത്തി അവൾ അച്ഛമ്മയെ നോക്കി ചിരിച്ചു. ആരെയും വശീകരിക്കുന്ന ചിരി. കുഞ്ഞമ്മയുടെ മുഖത്തു ഒരു വിഷാദം പടർന്നുവെങ്കിലും, കറുത്ത കാർമേഘം മാറി ചന്ദ്രിക വിരിയും പോലെ ആ മുഖം പ്രസന്നമായി.

“ഈ ചക്കരയാണോ,” അമ്മൂമ്മേടെ സർപ്രൈസ്. അവളെ കോരിയെടുത്തു, കവിളത്തുമ്മവെച്ചുകൊണ്ടു കുഞ്ഞമ്മ ചോദിച്ചു

“ എന്താ ചക്കരക്കുട്ടീടെ പേര് ? ഞാനാരെന്നറിയുമോ എൻ്റെ മുത്തിന്?”

“ദേവിക” മണി കിലുങ്ങുന്ന സ്വരത്തിൽ ദേവൂട്ടി മൊഴിഞ്ഞു.

“എനിച്ചറിയാം അച്ഛമ്മ “, . കുഞ്ഞു വിരൽ ചൂണ്ടി അവൾ കൊഞ്ചി

“അച്ഛാ, ഇതല്ലേ മ്മടെ “കുഞ്ഞനമ്മാവൻ ?” എന്നിട്ടു കിലു കിലായൊന്നൊരു പൊട്ടിച്ചിരിയും..

കുഞ്ഞമ്മ ദേവൂട്ടിയുടെ കൈ പിടിച്ചുമ്മറത്തു കയറ്റി. വലതുകാൽ വച്ചു ദേവൂട്ടി ഉമ്മറത്തു കയറിയതും, കറണ്ടു വന്നതും ഒന്നിച്ചായിരുന്നു. ശ്രീലകം വെളിച്ചത്തിൽ കുളിച്ചു നിന്നു.

ആപ്രഭാപൂരത്തിൽ ദേവിക കുഞ്ഞുണ്ണി നായരുടെ കാലിൽ നിന്നും നിണമൊഴുകുന്നതുകണ്ട്

“അയ്യോ ദേ ചോര”, ദേവൂട്ടി പേടിയോടെ ഉച്ചത്തിൽ വിളിച്ചു കൂവി.

അച്ഛമ്മയുടെ പിന്നിൽ മറഞ്ഞു നിന്നുകൊണ്ടവൾ ഒളികണ്ണിട്ടു നോക്കി. കുഞ്ഞുണ്ണി നായരുടെ കാലിൽ നിന്നും അപ്പോഴും ചോര ഒഴുകുന്നുണ്ടായിരുന്നു.

“ചില്ലു കൊണ്ടതാ കുഞ്ഞേ”, എന്നു പറഞ്ഞു കുഞ്ഞുണ്ണി നായർ ആ കുഞ്ഞു മുഖത്തേക്ക് നോക്കി. അവൾ വല്ലാത്തൊരു ദാഹത്തോടെ ഒഴുകുന്ന ചോര നോക്കി, ചുണ്ടുകൾ നാവിൻ തുമ്പുകൊണ്ടു നനക്കുന്നതായി കുഞ്ഞുണ്ണി നായർക്ക് തോന്നി. തിമിരം ബാധിച്ച കണ്ണുകൾ കൊണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ ആ നാവിൻ തുമ്പു രണ്ടായ് പിളർന്നിരിക്കുന്നതായും ഒരു സർപ്പത്തിൻ്റെ നാവു പോലെ ആ തുമ്പുകൾ ഇളകുന്നതായുംഅയാൾക്കു തോന്നി.

ദേവിക കുഞ്ഞുണ്ണി നായരെ തീ പാറുന്ന കണ്ണുകളോടെ ഒന്നു നോക്കുന്നതായി അയാൾക്കു തോന്നി. ഒരു മാത്ര ഒരു സീൽക്കാരമുയർന്നുവൊ കൂർത്ത ദംഷ്ട്രങ്ങളിറങ്ങിയോ?

പെട്ടന്നു നന്ദന്റെ ശബ്ദം ‘ദേവൂ…’ നീ അകത്തേക്കു പോന്നോളൂട്ടൊ. അവൾ പുഞ്ചിരിയോടെ ഉമ്മറപടിയിലേക്കു കാലെടുത്തു വച്ചു. എട്ടു കെട്ടൊന്നു നടുങ്ങിയൊ അതൊ അതിഭയങ്കരമായ ശബ്ദത്തോടെ വെള്ളിടി വെട്ടിയൊ ഉമ്മറത്തു നിന്ന തൈതെങ്ങുകടപുഴകി വീണു മച്ചിൽ എന്തെല്ലാമൊ തട്ടിയുടഞ്ഞു കുഞ്ഞുണ്ണി നായർ ഞൊണ്ടി ഞൊണ്ടി
അറപ്പുരയിലേക്കോടി ഇടമുറിയാത്ത നാമജപം ആചുണ്ടുകളിൽ നിന്നുരുത്തിരിഞ്ഞു എന്റെ ചിന്നമസ്തയമ്മേ അവിടുന്ന് അടിയനെ കാത്തോളണെ
എന്തെല്ലാമൊ അനർത്ഥങ്ങൾ തനിക്കുചുറ്റും ചൂഴ്ന്നിരിക്കുന്നു ആ പെരു മഴയിലും അയാൾ വിയർത്തു കുളിച്ചു.

പാലക്കൊമ്പുകൾ പൊട്ടിച്ചിരിച്ചു പാലപ്പൂമൊട്ടുകൾ കൺതുറന്നു
പൂക്കൾ ആർക്കോ വേണ്ടി ഭൂമിയിൽ വീണു പരവതാനി വിരിച്ചു.
പാലപ്പൂ മണം ദേശമാകെ സുഗന്ധം പരത്തി
ഏതോ സ്വർഗ്ഗം കീഴടക്കിയ സന്തോഷത്താൽ ദേവൂട്ടി തുള്ളിച്ചാടി നടന്നു
കുഞ്ഞുണ്ണി നായരുടെ വൃദ്ധ നയനങ്ങൾ – ഒരു സത്യം കണ്ടുപിടിച്ചു ദേവികയ്ക്കു നിഴൽ ഇല്ല നിഴലിന്റെ സ്ഥാനത്ത് ഒരു സർപ്പം പത്തി വിരിച്ചു വാലിൽ കുത്തി എഴുന്നു നില്ക്കുന്നു അയാളുടെ ഹൃദയം ഭയം കൊണ്ടു തുള്ളി വിറച്ചു.

“അയ്യോ” എന്നാലറിക്കൊണ്ടയാൾ കുഴഞ്ഞുവീണു.

ലതിക കുഞ്ഞമ്മ ഭയത്തോടെ അയാളെ തട്ടിവിളിച്ചു, അനക്കമില്ല. ഉമ്മറത്തെ കിണ്ടിയിൽ ഇരുന്ന വെള്ളം കുറച്ചെടുത്തയാളുടെ മുഖത്തു നന്ദൻ തളിച്ചു . തളർന്ന സ്വരത്തിൽ അയാൾ ഞരങ്ങി

“വെള്ളം….വെള്ളം….വെള്ളം….
നന്ദൻ കിണ്ടിയിലിരുന്ന വെള്ളം അയാളുടെ വായിലേക്കൊഴിച്ചു കൊടുത്തു
സ്ഥലകാല ബോധം വന്ന കുഞ്ഞുണ്ണി നായരോട് കുഞ്ഞമ്മ ചോദിച്ചു

“എന്താ…. എന്തുപറ്റി ?” അയാൾ വിക്കി വിക്കി പറയാൻ തുടങ്ങുമ്പോഴേയ്ക്കും നന്ദൻ പറഞ്ഞു

“ രക്തം കുറച്ചധികം പോയിട്ടുണ്ടെന്ന് തോന്നുന്നു. അതിൻ്റെ ഷോക്ക് ആവാം. അമ്മാവൻ പോയി കുറച്ചു നേരം കിടന്നോളൂ. ഞങ്ങൾ ഇതൊക്കെയൊന്നു എടുത്തു വയ്ക്കട്ടെ. ഒരു കുളിയും കഴിഞ്ഞു നമുക്ക് കൂടാം.” അച്ഛമ്മയുടെ പിന്നാലെ ദേവൂട്ടിയും അകത്തേക്ക് പോയി.

“അമ്മേ….ഒരു ചായ ഇട്ടോളൂ. ഞങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് വരാം. ദേവൂട്ടീ , നിനക്കു മേക്കഴുകണോ?”

സാധങ്ങൾ അകത്തേക്കെടുക്കൂമ്പോൾ നന്ദൻ വിളിച്ചു പറഞ്ഞു. ദേവൂട്ടി ആ നേരം കൊണ്ട് അച്ഛമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി അടുക്കളയിൽ എത്തിയിരുന്നു .

“മോൾക്ക് പാല് മതി ചായ ഞാൻ കുടിച്ചൂല” അവളുടെ മെനു അവൾ ഓക്കെയാക്കി.

കുളിയും കഴിഞ്ഞു നന്ദനും ദേവികയും ചായയും പാലുമായി ഉമ്മറത്തിരുന്നു. തുളസിയും അമ്മയും അടുക്കളയിൽ ചപ്പാത്തിയും, ഉരുളക്കിഴങ്ങു മസാലയും ഉണ്ടാക്കുന്ന പണി ആരംഭിച്ചു. കുഞ്ഞമ്മക്ക് ഈയിടെ ചെറുതായി പഞ്ചസാരയുടെ അസുഖം ഉണ്ടെന്നു ഡോക്ടർ പറഞ്ഞിരുന്നു. അതിനാൽ രാത്രിയിൽ ചപ്പാത്തിയോ ഗോതമ്പു ദോശയോ ആണ് പതിവ്.

“ദേവൂട്ടിയെ എവിടെനിന്നുമാണ് കിട്ടിയത്? നന്ദൻ ഒന്നു പറഞ്ഞുപോലും ഇല്ലല്ലോ”, കുഞ്ഞമ്മ പരിഭവം മറച്ചു വച്ചില്ല.

തുളസിക്കറിയാം അമ്മക്ക് വിഷമം ആയിക്കാണുമെന്നു. പക്ഷെ ഇവളെ കിട്ടുമെന്ന് അവസാന നിമിഷം വരെ ഉറപ്പുണ്ടായിരുന്നില്ലല്ലോ.

“ അമ്മെ, എന്നെ ചികിൽസിച്ച ഡോക്ടർ തന്നെയാണ് ദേവൂട്ടിയെ കാണിച്ചു തന്നത്. അവളുടെ അമ്മ പ്രസവിച്ച ഉടനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ഒരു വിവരവും കിട്ടിയില്ല. ഇവൾ ശ്രീരാമകൃഷ്ണ മിഷൻ കാരുടെ കൂടെയായിരുന്നു. അവിടത്തെ സ്വാമി കുട്ടികളെ വെറുതെ ദത്തെടുക്കാൻ സമ്മതിക്കത്തില്ല. ആറുമാസം നമ്മൾ കുട്ടിയുടെ കൂടെ ഇടപഴകണം. അവർ ആ സമയത്ത് നമ്മളെയും കുട്ടിയേയും നിരീക്ഷിക്കും. രണ്ടുപേരും ഒത്തുപോകും എന്നവർക്ക് ബോദ്ധ്യം വന്നാലേ കുട്ടിയെ തരൂ. അതുകൊണ്ടാണ് ഞങ്ങൾ ആരോടും പറയാതിരുന്നത്. അവളെ കിട്ടിയിട്ടു നാല് മാസമേ ആയിട്ടൊള്ളൂ, അമ്മെ,. അമ്മക്കൊന്നും തോന്നല്ലേ , അവധി കിട്ടിയ ഉടനെ ഞങ്ങൾ ഇങ്ങോട്ടു പോന്നു .”

കുഞ്ഞമ്മ ചോദിച്ചു
“ അപ്പോൾ മോളെ, നിനക്കിനി ഒരിക്കലും.?”

“ഇല്ലമ്മേ, അവർ ഗർഭപാത്രം എടുത്തു കളഞ്ഞു. ഇല്ലെങ്കിൽ എനിക്കും പ്രശ്‌നം ആകും.. ഇനിയെന്തിനാ ദേവൂട്ടിയുണ്ടല്ലോ” “

“അതെ മോളെ, ദൈവം തന്നതാണെന്നു വിചാരിച്ചാൽ മതി. നല്ല ഓമനത്വമുള്ളകുട്ടി”.

“നന്ദനെ വിളിച്ചോളൂ, ചപ്പാത്തി റെഡി. ഞാൻ ഇത് കുഞ്ഞന് കൊടുത്തിട്ടു വരാം. ഒരു പ്ലേറ്റിൽ ചപ്പാത്തിയും, കറിയും, ഒരു ഗ്ലാസ് നിറച്ചു ചായയും എടുത്തു കുഞ്ഞമ്മ പുറത്തേക്കു നടന്നു പറഞ്ഞു.

നന്ദനും ദേവൂട്ടിയും അകത്തേക്ക് പോയി. പോകുന്ന പോക്കിൽ ദേവൂട്ടി കുഞ്ഞൻ നായരെ നോക്കി പറഞ്ഞു

“കുഞ്ഞനമ്മാവൻ കഴിച്ചോളൂ, ട്ടോ, ദേവൂട്ടി നാളെ കാണാമേ ?”

ഒന്നും മനസ്സിലാകാതെ നായർ മുറിവും തലോടി ഉമ്മറത്തിരുന്നു.

തുടരും…

ശ്രീദേവി സി. നായർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: