17.1 C
New York
Thursday, June 30, 2022
Home Special ശുഭചിന്ത - (13) - തനിമയുടെ മേന്മ ✍പി.എം.എൻ.നമ്പൂതിരി .

ശുഭചിന്ത – (13) – തനിമയുടെ മേന്മ ✍പി.എം.എൻ.നമ്പൂതിരി .

പി.എം.എൻ.നമ്പൂതിരി .

[ചിത്രകാരനായ റാഫേലിനെ കാണാൻ മൈക്കലഞ്ചലോ വീട്ടിലെത്തി. റാഫേൽ അവിടെയുണ്ടായിരുന്നില്ല. റാഫേലിനെ കാത്തിരിക്കുന്ന വേളയിൽ , മൈക്കലഞ്ചലോ റാഫേലിന്റെ ചിത്രങ്ങളൊക്കെ നിരീക്ഷിച്ചു. ഒരു കാൻവാസിൽ ക്രിസ്തുവിന്റെ 12 ശിഷ്യന്മാരുടെ രൂപം റാഫേൽ തുടങ്ങിവെച്ചിട്ടുള്ളത് മൈക്കലഞ്ചലോ ശ്രദ്ധിച്ചു. കാത്തുനിന്നു മടുത്ത മൈക്കലാഞ്ചലോ ഒരു ബ്രഷ് എടുത്തു ആ ചിത്രത്തിൽ നിസ്സാരമായ ചില വരകൾ കൂട്ടിച്ചേർത്തു. കുറെ നേരം കാത്തുനിന്ന ശേഷം റാഫേലിനെ കാണാതെ മൈക്കലാഞ്ചലോ മടങ്ങി പോയി. വീട്ടിൽ തിരിച്ചെത്തിയ റാഫേൽ തന്റെ ചിത്രത്തിലെ ‘അധികവരകൾ’ കണ്ടു കാവൽക്കാരനോട് ചോദിച്ചു.”മൈക്കലാഞ്ചലോ ഇവിടെ വന്നിരുന്നോ? വന്നിരുന്നു എന്ന് കാവൽക്കാരൻ മറുപടി നൽകി.
എങ്ങിനെ റാഫേലിന് മനസ്സിലായി മൈക്കലാഞ്ചലോ വന്ന കാര്യം?]

തനിമ ഒരു സവിശേഷതയാണ്. ഒരാളിൽ മറ്റാരുമായും താരതമ്യപ്പെടുത്താനാകാത്തവിധം ഉടലലെടുത്തിട്ടുള്ള കഴിവുകൾ കണ്ടെത്തുന്നവർ കാലത്തെ അതിജീവിക്കുന്ന പ്രതിഭകളാകും. ഏറ്റവും വലിയ അറിവ്,സ്വന്തം പ്രതിഭയെ കണ്ടെത്തലാണ്. ഏറ്റവും വലിയ ശേഷി,സ്വന്തം ഉള്ളിലെ വിളക്ക് അണഞ്ഞു പോകാതെ സൂക്ഷിക്കാനുള്ള കഴിവാണ്. സ്വത്ത് സംരക്ഷിക്കുന്നതിനേകൾ പ്രധാനമാണ് സ്വധർമ്മ സംരക്ഷണം.

കർമ്മ രംഗങ്ങളിൽ കയ്യൊപ്പു ചാർത്തിയിട്ടുള്ളവരെല്ലാം തനിക്കു മാത്രമായി ലഭിച്ച വരദാനങ്ങളെ തന്റേതായി വളർത്തിയെടുത്തവരാണ്. സ്വന്തം സവിശേഷതകളെ വിശ്വസിക്കുന്നവർ സ്വന്തം വഴിതാരകൾ തുറക്കും. അല്ലാത്തവർ നാൽകവലകളിൽ അലഞ്ഞുതിരിയും.

സാന്നിധ്യം ശ്രേഷ്ഠമാക്കുന്നവർ പ്രഗൽത്ഭരാണ്. അസാന്നിധ്യം അടയാളപ്പെടുത്താൻ കഴിയുന്നവരാണ് അതിവിശിഷ്ടർ. പാദങ്ങൾ പതിച്ചു കടന്നുപോകുന്നവർ ഒട്ടേറെയുണ്ട്; പാദമുദ്രകൾ അവശേഷിപ്പിക്കുന്നവർ വിരളവും.

കയ്യൊപ്പിന്റെ വ്യതിരിക്തയിൽ മാത്രമല്ല കാര്യം. കരവിരുതിന്റെ വൈചിത്രത്തിലും വൈശിഷ്യത്തിലുമാണ് ഓരോ വ്യക്തിയും തങ്ങളുടേതായ വൈവിദ്ധ്യം കാണിയ്ക്കേണ്ടത്. ഒരുപേരുപോലും കൊത്തി വെയ്ക്കാതിരുന്നിട്ടും കർമ്മസവിശേഷതകൊണ്ടു മാത്രം സ്വന്തം പെരുമ ആലേഖനം ചെയ്യുന്നവരുമുണ്ടു. ലഭിച്ച ബഹുമതികളോ സമ്പാദിച്ച ജനപ്രീതിയോ അല്ല അവരെ കാലത്തിന്റെ മുഖമുദ്രയായി കാണക്കാക്കിയത്. അതിന് കാരണം അവർ ‘അവരായി ത്തിരുന്നതു തടയാൻ അവർ ആരെയും.അനുവദിച്ചിട്ടില്ല എന്നുള്ളതാണ്.

✍പി.എം.എൻ.നമ്പൂതിരി .

Facebook Comments

COMMENTS

- Advertisment -

Most Popular

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: