17.1 C
New York
Saturday, October 16, 2021
Home Special ശാസ്ത്രവും മായയും - ശ്രീ ശ്രീ രവി ശങ്കർ

ശാസ്ത്രവും മായയും – ശ്രീ ശ്രീ രവി ശങ്കർ

ഒരു മനുഷ്യ ശരീരത്തിൽ നിന്നുള്ള ഉമിനീരും തൊലിയും എല്ലാം പരിശോധിച്ചാൽ DNA യുടെ ഫലം ഒന്ന് തന്നെ ആയിരിക്കും. അതുപോലെ തന്നെ ഒരു ചെടിയുടെ പൂക്കൾ, ഇല, തണ്ട്, വേര് ഇവയുടെ ഡിഎൻഎ ഫലവും ഒന്നുതന്നെയായിരിക്കും. ഇത് ശാസ്ത്രം. നാം ഏതിന്റെയെങ്കിലും പുറകെ ഓടിയാൽ അതും ഓടും. അത് കൈവിട്ടു പോകും. ഇതാണ് മായ. നമ്മുടെ അടങ്ങാത്ത ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം. നാം സന്മനസ്സുള്ളവരും സമാധാന പ്രിയരും ആയിരുന്നാൽ ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും നേരിടാൻ കഴിയും. കർമ്മം ചെയ്തുകൊണ്ടിരിക്കുക. നാം ആശിക്കുന്നത് നമ്മളെ അന്വേഷിച്ച് നമ്മളിലേക്ക് വന്നു ചേർന്നു കൊള്ളും.

മന:ശുദ്ധി – ഒന്നാം ഭാഗം

പ്രയാസം വരുമ്പോൾ സമചിത്തത വീണ്ടെടുക്കാൻ കഴിവ് വേണം. ആൾക്കാരെ അതേപടി സ്വീകരിക്കുക. ആൾക്കാർ മൂന്നു തരമുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾ കൂടുതൽ എന്ന് കരുതുന്നവർ;കുറവെന്ന് കരുതുന്നവർ; ഒന്നിലും ശ്രദ്ധിക്കാത്തവർ. നാം തെറ്റ് ചെയ്യാറുണ്ടെന്ന് കരുതി ക്ഷമിക്കണം. മനസ്സിന് ശാന്തി ഇല്ലെങ്കിൽ ദുരിതമാണ്. മനസ്സ് ശുദ്ധമായാൽ വ്യക്തത വരും. സമാധാനം ലഭിക്കും. മനസ്സ് ശുദ്ധീകരിക്കാൻ ധ്യാനം നല്ല മാർഗമാണ്. ബുദ്ധിയുള്ളവർക്ക് പെട്ടെന്ന് കോപം വരും. അപ്പോൾ വ്യക്തത ഉണ്ടാവില്ല. നിസ്സാരകാര്യത്തിന് കരയരുത്. അവർ തകരും. ഹൃദയവും ബുദ്ധിയും സമനിലയിൽ ആവണം.

മന:ശുദ്ധി രണ്ടാം ഭാഗം

ആര് ആരിൽ നിന്നും ഉണ്ടായി എന്ന് നാം ശ്രദ്ധിക്കേണ്ട. വിരുദ്ധ വിചാരങ്ങളിൽ നിന്ന് മോചി രാകുക. വിപരീത ചിന്ത വേണ്ട. നാം ഒറ്റയ്ക്കല്ല.സമയത്തിനും സ്ഥലത്തിനും നമ്മെ സ്വാധീനിക്കാൻ കഴിയും. സമൂഹത്തിൽ സന്തോഷത്തിന്റെ തരംഗം കൊണ്ടുവരിക. ഞാൻ സമ്മതിച്ചു എന്ന് പറഞ്ഞു നോക്കൂ! ഉടനെ ഫലം കിട്ടും. ആശയം ഉഗ്രൻ; പക്ഷേ പ്രായോഗികമല്ല. എങ്കിൽ എന്ത് കാര്യം? സാഹചര്യത്തെ കൗശലം കൊണ്ട് മറികടക്കണം. ക്ഷുബ്ധൻ ആകരുത് അപ്പോൾ ചിന്തിക്കാൻ കഴിയില്ല. അനീതിയെ ഒന്നൊന്നായി എടുക്കുക. കൈകാര്യം ചെയ്യുക. ഒരുപാട്പേർ നല്ലവരാണ്. കുറച്ചുപേരെ മോശക്കാരുള്ളു. നിങ്ങളെ സ്നേഹിക്കാൻ പ്രാപഞ്ചിക ശക്തിയുണ്ട്. ഭാവി ആർക്കറിയാം? നമുക്ക് നിയന്ത്രിക്കാനാവില്ല. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം.നാം സൂക്ഷിക്കണം. എപ്പോൾ വേണമെങ്കിലും നശിക്കാം. തമോഗർത്തത്തിലേക്ക് വലിച്ചെടുക്കപ്പെടാം.

ജീവിത വിജയം

ചിലരെ നാം ഒഴിവാക്കാൻ നോക്കും.സ്പന്ദനങ്ങൾ യോജിക്കാത്തത് കൊണ്ടാണിത്. നാം ഒരു ഉദ്യോഗസ്ഥൻ ആയിരിക്കാം അല്ലെങ്കിൽ പാർലമെൻറ് മെമ്പർ ആയിരിക്കാം. അപ്പോൾ നമ്മുടെ പെരുമാറ്റം ഔദ്യോഗിക തരത്തിലായിരിക്കും.അത് ഉപരിപ്ലവം ആണ്. നമ്മളിൽ പിരിമുറുക്കം ഉണ്ടാകുമ്പോൾ ഉണ്ടാകുന്നത് ഭയമാണ്. ജീവിതം വളരെ ചെറുതാണ്. എൺപതോ തൊണ്ണൂറോ വർഷങ്ങളെ ഉള്ളൂ. ആത്മീയമായി നാം കൊച്ചുകുട്ടികൾ ആകണം. കുഞ്ഞായിരിക്കുമ്പോൾ ഒരു ദിവസം നാം 400 തവണയെങ്കിലും പുഞ്ചിരിക്കുന്നുണ്ട്. യുവാവ് ആകുമ്പോൾ അത് 70 ആകും. പിന്നെ പുഞ്ചിരിക്കാൻ തന്നെ മറക്കും. വീട്ടിൽ എത്തുമ്പോൾ പുഞ്ചിരിയും സന്തോഷവും നിലനിൽക്കണം. ബോധവാന്മാരായാൽ അത് സാധ്യമാകും. അസൂയ വേണ്ട. വിശാല വീക്ഷണം വേണം. അതിനുള്ള സമർപ്പണം വേണം. പ്രഭാതത്തിൽ പരസ്പരം പുഞ്ചിരി സമ്മാനിക്കുക.

ഭാര്യമാർ ശ്രദ്ധിക്കേണ്ടത്:

വീട്ടമ്മമാർ പുരുഷന്മാരുടെ ആത്മാഭിമാനത്തെ തൊട്ടു കളിക്കരുത്. ഭാര്യമാർ ബുദ്ധിയുള്ളവർ ആയിരിക്കും. പക്ഷേ പുരുഷന്മാർ ബുദ്ധിയുള്ളവർ ആണെന്ന് പറയുക.

പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്:

ഭാര്യയുടെ വികാരങ്ങൾ മാനിക്കണം. കുടുംബക്കാരെ കുറിച്ച് ഭാര്യ കുറ്റം പറയുമ്പോൾ അവരുടെ കൂടെ കൂടരുത്. നല്ല സംഗതികളെ സംശയിക്കരുത്. ഇതാണ് ജീവിതവിജയത്തിന്റെ ഒന്നാം പാഠം.

സമ്പാദകൻ: ടി. ആർ. ജോണി, ഇരിഞ്ഞാലക്കുട.

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: