(* ഭാഗം. 1*)
സ്വപ്നച്ചിറകുകൾ കുഴഞ്ഞു വീഴുന്ന ചിത്രശലഭത്തിന്റെ വിവശതയിൽ മനസ്സിലുയർന്ന തേങ്ങലുകൾ അടക്കിപ്പിടിക്കാനാകാതെ നെഞ്ചിൽ കനം തോന്നിയപ്പോഴാണ് മാളവിക കണ്ണുകൾ പരിഭ്രമത്തോടെ തുറന്നത്.
പുറത്തു നിന്നും ജനാലയിലൂടെ ആശുപത്രി മുറിക്കുള്ളിൽ എത്തുന്ന പ്രകാശരശ്മികൾ ഇരുട്ടിനെ കീറിമുറിച്ച് മുറിയിൽ അവ്യക്തചിത്രങ്ങൾ വരച്ചു വെച്ചു. മുറിക്കുള്ളിലെ എ.സി.യുടെ കുളിർമ്മയിലും മാളവിക വിയർത്തു കുളിച്ചു.
ചാടിയെഴുന്നേറ്റ് ജഗ്ഗിൽ നിന്നും ദാഹം തീരുവോളം വെള്ളം കുടിച്ചു. കിതപ്പൊന്നടങ്ങിയപ്പോൾ വീണ്ടും കിടന്നു . കണ്ണകളടച്ചിട്ടും തെളിയുന്നത് ചിറക് കുഴഞ്ഞ ചിത്രശലഭത്തിന്റെ ചിത്രം. മാളവികയുടെ ചിന്തകള്‍ കുറച്ചു പുറകിലേക്കു പോയി.
മാളൂ … ഞാൻ ഇറങ്ങട്ടെ , ഇനിയും താമസിച്ചാൽ ട്രെയിൻ അതിൻ്റെ വഴിക്ക് പോകും. മധുവും ഉണ്ണിയും ഒക്കെ സ്റ്റേഷനിൽ എനിക്കായി കാത്തു നില്ക്കുവാ…
ശരി ഏട്ടാ, സൂക്ഷിച്ചു പോണെ ഇടക്ക് വിളിക്കണേ . ….
ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ ട്രെയിൻ പുറപ്പെടാറായി എന്ന അറിയിപ്പു കേട്ട് നന്ദഗോപൻ വേഗം ട്രെയിനിൽ കയറി.
ട്രെയിനിലെ തിരക്കുകൾക്കിടയിൽ നന്ദൻ ചുറ്റും നോക്കി , പരിചിത മുഖങ്ങൾ ഒന്നും തന്നെയില്ല. തിരക്കുകൾക്കിടയിൽക്കൂടി നടന്ന നന്ദന് ഇരിക്കാൻ ഇത്തിരി സ്ഥലം കിട്ടി.
പെട്ടെന്നുള്ള തീരുമാനം ആയതിനാൽ റിസർവേഷൻ ഇല്ലാത്ത യാത്രയാണ് .
ഭാഗ്യത്തിന് സീറ്റ് കിട്ടി .
മാളുവിനെ വിളിക്കണം , ഇത്തിരി താമസിച്ചാൽ പിന്നെ അതുമതി അടുത്ത കരച്ചിലിന്…..
നന്ദൻ ഫോൺ കൈയ്യിൽ എടുത്തു ….
ഹലോ മാളൂ….
ഞാൻ ട്രെയിനിലാണ് ട്ടോ…
മോളെന്തിയേടി…..
അവൾ ഉറക്കമാ എട്ടാ….
മധുവും, ഉണ്ണിയും ഒക്കെ എന്തിയേ ഏട്ടാ
അവർക്ക് സീറ്റ് കിട്ടിയോ
നന്ദൻ ഒരു നിമിഷം നിശബ്ദനായി.
മാളുവിനോട് എന്താ ഇപ്പോ പറയുക
ഏട്ടാ…. ഹലോ, എന്താ ഒന്നും മിണ്ടാത്തത്
മാളൂ …. ഞാൻ കോട്ടയം കഴിഞ്ഞു അവരെല്ലാം എൻ്റെ ഒപ്പം ഉണ്ട്, ശരിമോളെ പിന്നെ ഞാൻ വിളിക്കാം ഫോണിൽ ചാർജ്ജ് കുറവാ ട്ടോ…….
നന്ദൻ ഫോൺ ഓഫ് ചെയ്ത് പോക്കറ്റിലിട്ട്
കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു
ഇന്നലെ സർവ്വെ ചെയ്ത വസ്തുവിൻ്റെ സ്കെച്ച് തയ്യാറാക്കി കൊടുത്തില്ല.
രണ്ടു ദിവസത്തിനുള്ളിൽ റെഡിയാക്കി കൊടുത്തില്ലങ്കിൽ മുസ്തഫ സമാധാനം തരില്ല
കഴിഞ്ഞ മാസം ആണ് പത്തനാപുരം ഓഫീസിലേക്ക് നന്ദഗോപൻ താലൂക്ക് സർവ്വെയറായി സ്ഥലം മാറ്റം കിട്ടി വന്നത് .
ചെയ്തു തീർക്കാനുള്ള ജോലിയെ കുറിച്ചോർത്ത് നന്ദൻ ഇരുന്നു. ……
ട്രെയിനുള്ളിലെ ഭയങ്കര ബഹളം കേട്ട് നന്ദൻ എഴുന്നേറ്റു, ചങ്ങല വലിച്ച് ആരോ ട്രെയിൻ നിർത്തി .
ചെറിയ ഒരു കുഞ്ഞു ട്രെയിനില്‍ നിന്നും താഴെ വീണു. ആകെ കരച്ചിലും ബഹളവും.
നന്ദൻ്റെ മനസ്സിലേക്ക് പെട്ടന്ന് മോളുടെ മുഖം ഓടി എത്തി.
ഒരു മണിക്കൂറിന് ശേഷമാണ് ട്രെയിൻ പിന്നെ യാത്ര തുടർന്നത്
ട്രെയിൻ കാസർഗോഡ് എത്തിയപ്പോൾ സമയം രാത്രി11.30
നന്ദൻ വേഗം ഫോൺ എടുത്തു മാളുവിനെ വിളിച്ചു.
ആദ്യത്തെ ബെല്ലിനുതന്നെ മാളുവിൻ്റെ ശബ്ദം നന്ദൻ കേട്ടു
നന്ദേട്ടാ…. എവിടെ എത്തി
നീ ഉറങ്ങിയില്ലേ പെണ്ണേ ഇതുവരെ
ഞാൻ സ്റ്റേഷൻ എത്തി…..
നീ ഉറങ്ങിക്കോ ഞാൻ രാവിലെ വിളിക്കാം
ഏട്ടാ രാവിലെ അമ്പലത്തിൽ പോകാൻ മറക്കല്ലേ…….
ഏട്ടാ എല്ലാരും എന്തിയേ
അവരു ടാക്സിയിൽ കയറി ഇരിക്കുന്നു
ഞാനും ചെല്ലട്ടെ
രാവിലെ വിളിക്കാം
പതിവുള്ള സമ്മാനവും കൊടുത്ത് നന്ദൻ ഫോൺ കട്ട് ചെയ്യതു
ഞാൻ ചെറിയ കുട്ടിയാണെന്നാ പാവത്തിൻ്റെ വിചാരം.
എൻ്റെ യാത്രയിൽ ഉറങ്ങാതെ എനിക്കായി കാത്തിരിക്കുന്നവൾ…..
മാളുവിനെക്കുറിച്ചു ചിന്തിച്ചു കൊണ്ട് നന്ദൻ ഓട്ടോ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്കു നടന്നു…….
അനന്തപുരം ക്ഷേത്രത്തിനടുത്തായി താമസിക്കാൻ കൊള്ളാവുന്ന നല്ല ഹോട്ടൽ ഉണ്ടെങ്കിൽ അവിടെക്ക് പോകാം,
ശരി സാർ ….
നന്ദൻ കയറിയ ഓട്ടോ ഹോട്ടൽ ലക്ഷ്യമാക്കി ഓടി
സാമാന്യം ഭേദപ്പെട്ട വൃത്തിയുള്ള ഒരു ഹോട്ടലിൽത്തന്നെ നന്ദനെ ഓട്ടോക്കാരൻ എത്തിച്ചു
കുളിച്ച് ഭക്ഷണം കഴിച്ച് നന്ദൻ നാളത്തെ മീറ്റിങ്ങിനെ കുറിച്ച് ആലോചിച്ച് ഉറങ്ങാൻ കിടന്നു
ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് നന്ദൻ ഉണർന്നത്
മാളുവാണ്… എഴുനേറ്റില്ലേ പെട്ടെന്ന് റെഡിയാക് ഏട്ടാ , അമ്പലത്തിൽ പോകണ്ടേ
മഹാവിഷ്ണു ആണ് പ്രതിഷ്ഠ .ശ്രീപത്മനാ ഭസ്വാമിയുടെ മൂല ക്ഷേത്രമാണത്. അതു കഴിഞ്ഞ് മതി മീറ്റിങ്ങ്…….
ശരിമോളെ,
അല്ല അവരു രണ്ടും എവിടെ
മാളുവിൻ്റെ ചോദ്യം പൂർണ്ണമാകും മുന്നേ നന്ദൻ ഫോൺ ഓഫാക്കി
കുളിച്ച് വന്ന നന്ദൻ മാളു കൊടുത്തുവിട്ട ഡ്രെസ്സ് ധരിച്ചു റോഡിൽ ഇറങ്ങി നിന്നു
ഓട്ടോക്കാരോട് പറഞ്ഞാൽ കൃത്യമായി ക്ഷേത്രത്തിൽ എത്തിക്കും എന്ന ചിന്തയോടെ നന്ദൻ ഓട്ടോയിൽ കയറി
അനന്തപുരം ക്ഷേത്രം…….
നന്ദൻ പറഞ്ഞു
അയാൾ ഒന്നും പറയാതെ ഓട്ടോമുന്നോട്ടെടുത്തു
ക്ഷേത്രം അയാൾക്കു മനസ്സിലായി എന്നു തോന്നുന്നു
ക്ഷേത്രത്തിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു
മാളുവിൻ്റേയും കുഞ്ഞിൻ്റേയും പേരിൽ നന്ദൻ വഴിപാടിനുള്ള രസീത് എടുത്തു
നടയക്ക് നേരേ നടന്നു
ഗോപാ…..
പരിചയമുള്ള ഒരു വിളി ശബ്ദം കേട്ട് നന്ദൻ തിരിഞ്ഞു നോക്കി……….
(തുടരും..)
മീരാ മുരളി✍