ഭാഗം 2
നീണ്ട കൺപീലികളുള്ള കണ്ണുകൾ വിടർത്തി ഒരു ചിരിയോടെ തൻ്റെ അടുത്തേക്ക് നടന്നുവരുന്ന മായയെ ചെറിയകൗതുകത്തോടെ നന്ദൻ നോക്കി
മായ എന്താ ഇവിടെ?
ഗസ്റ്റ്ഹൗസിൽവെച്ച് ഒരു മീറ്റിങ്ങ് ഉണ്ട്
അതിന് വന്നതാ…
അല്ല, ഗോപനും, ആ മീറ്റിംഗ് അറ്റൻ്റ് ചെയ്യാൻ വന്നതല്ലേ
അതേ മായ,… അതിന് മുന്നേ ഭഗവാനെ തൊഴുതു ഇറങ്ങാമെന്നു് കരുതി
എന്നാൽ വാ , നന്ദനൊപ്പം മായയും ക്ഷേത്രത്തിലേക്ക് കയറി
ഇരുവരും ഭഗവാനെ
തൊഴുത് പുറത്തിറങ്ങി.
ഗോപാ ഒന്നിങ്ങോട്ട് നോക്കിയേ
എന്താമായേ,,,,
ചോദിച്ചുതീരും മുന്നേ മായ തൻ്റെ കയ്യിലിരുന്ന കളഭം എടുത്ത് അനുവാദത്തിനുപോലും കാത്തുനിൽക്കാതെ നന്ദൻ്റെ നെറ്റിയിൽ തൊടുവിച്ചു…..
നന്ദൻ തൻ്റെ ആർദ്രമായ കണ്ണകൾകൊണ്ട് ഒരു പ്രേതത്തെയെന്നപോലെ മായയെ നോക്കി……
നിഷ്കളങ്കമായ മായയുടെ ചിരികണ്ട് നന്ദൻ ഒന്നും മിണ്ടാതെ നടന്നു….
നന്ദന്റെഅനിഷ്ട്ടം മനസ്സിലായെങ്കിലും, മായ ചിരിച്ചുകൊണ്ട് നിന്നു..
കൊട്ടാരക്കരഓഫീസിൽ ഒന്നിച്ചു ജോലി ചെയ്തവരാണ് നന്ദനും മായയും.
പലപ്പോഴും അനാവശ്യമായ അടുപ്പം കാണിക്കാൻ മായ ശ്രമിച്ചിരുന്നു…
ഗോപാ ഇവിടുന്ന് മീറ്റിങ്ങ്സ്ഥലത്തേക്ക് കുറച്ചു ദൂരമേയുള്ളു നമുക്ക് നടന്നു പോകാം
രണ്ടാളും വർത്തമാനംപറഞ്ഞുനടന്ന് മീറ്റിങ്ങ് സ്ഥലത്ത് എത്തി……..
പഴയ കൂട്ടുകാരെ കണ്ട സന്തോഷത്തിൽ മായ അവരുടെ അടുത്തേക്കു പോയി
നന്ദൻ ഫോണും എടുത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് മാറിനിന്നു
,. ****
മീറ്റിങ്ങ് കഴിഞ്ഞ് നന്ദൻ വേഗം പുറത്തിറങ്ങി ,
ഗോപാ നിക്ക് ഞാനും ഉണ്ട്,
മായ ഓടിവന്നു
ഇല്ല, മായ
ഞാൻ ഇന്നലെ എത്തിയതാണ് ഇവിടെ അമ്പലത്തിനടുത്ത് റും എടുത്തിരുന്നു
അവിടെച്ചെന്ന് എൻ്റെ ഡ്രസ്സ് ഒക്കെ എടുത്ത് വേണം റയിൽവേ സ്റ്റേഷനിലേക്ക് പോകാൻ.
നന്ദൻ വേഗം നടന്നു.
എതിരേ വന്ന ഓട്ടോയ്ക്ക് കൈകാണിച്ച്
അതിലേക്ക് കയറി ഇരുന്നു
യാത്ര പറയാനായി മായയ്ക്ക് നേരെ തിരിഞ്ഞതും
നന്ദനെ തള്ളി മാറ്റിക്കൊണ്ട് മായ വേഗം തന്നെ ആ ഓട്ടോയിലേക്ക് കയറി ഇരുന്നു
എവിടേക്കാ സാറേ…. ഓട്ടോക്കാരൻ്റെ ചോദ്യത്തിന്
യാന്ത്രികമായി നന്ദൻ മറുപടി പറഞ്ഞു
ഹോട്ടൽ മുറ്റത്ത് ചെന്നുനിന്ന ഓട്ടോയിൽ നിന്ന് മായക്ക് ഒപ്പം നന്ദനും പുറത്തിറങ്ങി
ഓട്ടോക്കാരന് പൈസ കൊടുത്ത് വേഗം തൻ്റെ റും ലക്ഷ്യമാക്കി നടന്നു.
താൻ കൂടെ വന്നത് ഗോപന് ഇഷ്ടമായില്ലെന്ന് മായക്ക് മനസ്സിലായി
ഒന്നുംമിണ്ടാതെ മായ നന്ദന് ഒപ്പം റൂമിലേക്ക് കയറി……..
തുടരും..
മീരാ മുരളി✍