17.1 C
New York
Saturday, January 22, 2022
Home Literature ശലഭജീവിതം (തുടർക്കഥ) - ഭാഗം - 3

ശലഭജീവിതം (തുടർക്കഥ) – ഭാഗം – 3

മീരാ മുരളി✍

ഭാഗം – 3

ഓഫീസിൽ എത്തിയ നന്ദഗോപൻ മുന്നിലിരിക്കുന്ന ഫയൽകണ്ട് ഒരു നിമിഷം പതറി നിന്നു. ഇതെല്ലാം എപ്പോൾ ചെയ്തുതീർക്കും?
മനസ്സ് നേരേനിൽക്കുന്നില്ല

ശരിക്കും മാളുവിന് എന്താ സംഭവിച്ചത്…?
ആ ഫോൺകോൾ ആരുടേതായിരുന്നു….?
ഇന്നു നേരത്തെ ഇറങ്ങണം

അപ്പോഴേക്കും അവളുടെ മനസ്സ് കൂടുതൽ ശാന്തമാകും, എന്നിട്ട് എല്ലാം ചോദിക്കാം.
എന്ന ചിന്തയോടെ നന്ദൻ ജോലിയിൽ ശ്രദ്ധിച്ചു
തോമസ് കൊണ്ടുവെച്ച ചായ കുടിച്ച് നന്ദൻ
കണ്ണുകൾ അടച്ചിരുന്നു.
വല്ലാത്ത തലവേദന
പെട്ടന്ന് ഫോൺ റിങ് ചെയ്തു.

മാളു ….
സോറി, സാർ….
ഇത് സ്വാന്തനം ഹോസ്പിറ്റലിൽ നിന്നാണ്

ഇത് എൻ്റെ വൈഫിൻ്റെ നമ്പർ ആണ്….

മാഡത്തിന് ഒരു ആക്സിഡൻ്റായി ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
സാർ, പെട്ടന്ന് ഇവിടെവരെ ഒന്നുവരണേ..
മുഴുവനും കേൾക്കുംമുന്നേ നന്ദഗോപൻ
വണ്ടിയും എടുത്ത് ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിച്ചു പോയി.

കാര്യസ്ഥൻ കൃഷ്ണേട്ടൻ നന്ദനെക്കണ്ട് ഓടി വന്നു
മോനെ മാളുക്കുഞ്ഞ്…
എന്താ ക്യഷ്ണേട്ടാ ൻ്റെ മാളുവിന് പറ്റിയത് ?

ഒന്നും അറിയില്ല കുഞ്ഞേ……
അശ്രദ്ധമായി ആയിരുന്നു മോൾ വണ്ടി ഓടിച്ചത് എതിരേ വന്ന വണ്ടിക്ക് സൈഡ് കൊടുക്കാൻ വെട്ടിച്ചു എന്നാണ് കണ്ടു നിന്നവർ പറയുന്നത്
ഭാഗ്യത്തിന് വണ്ടി സ്ലിപ് ആയി ഓടയിലേക്കാണ് വീണത്…..
അതോണ്ട് പേടിക്കാൻ ഒന്നുമില്ല
കൈയ്ക്ക് ചെറിയ ഒരു പൊട്ടൽ ഉണ്ട്

കൃഷണേട്ടൻ നില്‍ക്ക്, ഞാൻ ഡോക്ടറെ ഒന്ന് കാണട്ടെ..
ശരി കുഞ്ഞേ
എന്തിനായിരിക്കും മാളു മന;പൂർവ്വം അങ്ങനെ ഒരു ആക്സിഡൻ്റ് ഉണ്ടാക്കിയത്
രാവിലത്തെ ആ ഫോൺകോൾ ആണോ കാരണം?????
** *** ***
“”അനാവശ്യം പറയരുത് “”

എന്ന മാളുവിൻ്റെ അലർച്ച കേട്ടാണ് താൻ അടുക്കളയിലേക്ക് ഓടിച്ചെന്നത്.
പ്രാണനെപ്പോലെ സ്നേഹിച്ച എന്നെ ചതിച്ചോ നിങ്ങൾ…..
ക്ഷമിക്കില്ല ഞാൻ…….
നോക്കിക്കോ ഇനി ഞാൻ ഇല്ല ഈ ഭൂമിയിൽ…..
സ്വയം തലയിൽ അടിച്ചും, മുടി പറിച്ചും ബെഡ്റൂമിൽ കയറി എന്തൊക്കെയോ തല്ലിയുടച്ചു….. ഒരു ഭ്രാന്തിയെ പോലെ എന്റെ മാളു…

കുറച്ചുകഴിഞ്ഞു നോക്കുമ്പോൾ മോളെ കെട്ടിപ്പിടിച്ചു കിടക്കുന്നു
വല്ലാതെ ഭയപ്പെട്ടതു പോലെയുള്ള
മാളുവിൻ്റെ മുഖം തൻ്റെ മനസിൽ വേദനയുണ്ടാക്കി, എങ്കിലും ഒന്നും മിണ്ടിയില്ല .

താൻ ഇതുവരെ മാളുവിനെ ചതിക്കുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല.
പിന്നെ എന്താണെന്ന് ഒന്നും മനസ്സിലാകുന്നില്ല.
അവളുടെ ശരീരം പനിച്ചൂടിൽ പുകയുന്നതുപോലെ നന്ദനു തോന്നി
മനസ്സ് ശാന്തമാകട്ടെ എന്നുകരുതിയാണ് ഒന്നും ചോദിക്കാതെ താൻ രാവിലെ ഓഫീസിലേക്ക് പോയത്….

  • *** ****

ഹോസ്പിറ്റലിൽ എത്തിയ നന്ദൻ
ബോധരഹിതയായി കിടക്കുന്ന മാളുവിനെ നിസ്സംഗതയോടെ നോക്കിനിന്നു

ഇവൾ ഇത്ര പാവമായിപ്പോയല്ലോ
നന്ദൻ പതിയെ മാളുവിൻ്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തുവെച്ചു
അവളുടെ എത്ര വലിയ പിണക്കം തീർക്കാനും , എന്നിൽനിന്നുള്ള ഒരു “ഉമ്മ” മാത്രമേ പാവം പലപ്പോഴും ആഗ്രഹിച്ചിരുന്നുളളൂ.

അവളുടെ മുഖത്തേക്ക് നോക്കിനിൽക്കേ
നന്ദൻ്റെ കണ്ണുകൾ നിറഞ്ഞുവന്നു
ചുറ്റും മൂടൽമഞ്ഞ് നിറഞ്ഞതുപോലെ നന്ദനു തോന്നി

പെട്ടന്ന് ഡോക്ടർ അവിടേക്ക് വന്നു
നന്ദൻ ഓടിച്ചെന്ന് ഡോക്ടറുടെ കൈയ്യിൽ പിടിച്ചു
ഡോക്ടർ, പ്ലീസ്…….
എൻ്റെ മാളു..
വാട്ട് എക്സാക്റ്റ്ലി ഈസ് ഹെർ കണ്ടീഷൻ,… പ്ലീസ് ഡോക്ടർ

നന്ദാ… പേടിക്കാൻ ഒന്നും ഇല്ല
കയ്യിൽ ചെറിയ ഒരു പൊട്ടൽ ഉണ്ട്.

പക്ഷേ,..

എന്താ ഡോക്ടർ……
വൈഫ്, മനസ് പിടിവിട്ടതു പോലെയായിരുന്നു പെരുമാറ്റം……
നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ..

ഇല്ല, ഡോക്ടർ…

എന്നാൽ പതിയെ മാളവികയ്ക്കു ഒരു കൗൺസിലിംഗ് കൊടുക്കുന്നത് നന്നായിരിക്കും നന്ദാ

അല്പസമയത്തിനുള്ളിൽ മാളു ഉണരും
എന്നിട്ട് ഡിസ്ചാർജ്ജ് ചെയ്യാം
നന്ദൻ്റെ തോളിൽ ഒന്നുതട്ടിയിട്ട് ഡോക്ടർ പുറത്തേക്കുപോയി.

നന്ദൻ്റെ കണ്ണുകളിൽ ഇരുട്ടുകയറുംപോലെ തോന്നി, നുണക്കുഴികൾ വിടർത്തി മാളു പുഞ്ചിരിക്കുംപോലെ നന്ദന് തോന്നി.

” അടുത്ത ജന്മവും നീ എൻ്റേത് ആകുമോ പെണ്ണേ” എന്ന് ഒരിക്കൽ അവളുടെ കണ്ണിൽ നോക്കി താൻ ചോദിച്ചപ്പോൾ

കണ്ണുനിറച്ചുകൊണ്ട് അവൾ പറഞ്ഞു

” ഈ ജന്മം മുഴുവനും ഇതേ സ്നേഹത്തോടെ എനിക്ക് ഒപ്പം ഉണ്ടെങ്കിൽ ഇനി ഒരു ജന്മംപോലും എനിക്കുവേണ്ട””
അത്രക്കു പ്രാണനാണ് അവൾക്ക്.

അങ്ങനെയുള്ള എൻ്റെ മാളു എന്നേയും മോളേയും തനിച്ചാക്കി, മരിക്കാനായി വണ്ടി ഓടിച്ചു കയറ്റിയെന്ന് നന്ദനു വിശ്വസിക്കാൻ കഴിഞ്ഞില്ല……

ആദ്യമായി കാണുമ്പോലെ നന്ദൻ മാളുവിൻ്റെ കണ്ണുകളിലേക്കു നോക്കിയിരുന്നു
ഉറക്കത്തിൽ മാളു പരസ്പര ബന്ധമില്ലാതെ എന്തൊക്കയോ പിറുപിറുത്തു, നന്ദൻ പതിയെ മാളുവിൻ്റെ കണ്ണിൽ ഒരു ഉമ്മ കൊടുത്തു, മയക്കംവിട്ട് പതിയെ മാളു ഓർമ്മയുടെ ലോകത്തിലേക്ക് തിരിച്ചു വന്നു……
* * * * * *

നന്ദന് ഏറെ ഇഷ്ടമുള്ള ഇടിയപ്പം ഉണ്ടാക്കാൻ മാവ് കുഴയ്ക്കാൻ തുടങ്ങിയപ്പോഴാണ് നന്ദൻ്റെ ഫോൺ റിങ് ചെയ്തത്,
മാളു ഓടിച്ചെന്ന് ഫോൺ എടുത്തു

ഗോപാ….. അന്ന് ഹോട്ടൽ റൂമിൽനിന്ന് ഞാൻ ഒരു ബുക്ക് എടുത്തിരുന്നു ഇവിടുത്തെ ഒരു സ്റ്റാഫ് അവിടേക്കു വരുന്നുണ്ട് ആ ബുക്ക് കൊടുത്തു വിടാം എന്ന് പറയാൻ ആണ് വിളിച്ചത്

ഹലോ….. ആരാ സംസാരിക്കുന്നത് ഞാൻ നന്ദൻ്റെ വൈഫ് മാളവികയാണ്,

മറുവശം പെട്ടന്ന് നിശബ്ദമായി…..

ഹലോ,…. ഹലോ…

ഞാൻ… ഞാൻ മായ, ആണ്
ഗോപന് ഒപ്പം നേരത്തെ വർക്ക് ചെയിതിരുന്ന…..

ഉം…….

രണ്ടാഴ്ച മുൻപ് നടന്ന മീറ്റിങ്ങിൽ ഞാനും ഉണ്ടായിരുന്നു ഗോപന് ഒപ്പം.
അന്ന് ഗോപൻ താമസിച്ച ഹോട്ടൽ നൂമിൽനിന്ന് ഗോപൻ്റെ ഒരു ബുക്ക് ഞാൻ എടുത്തിരുന്നു
അതിൻ്റെ കാര്യം പറയാൻ വിളിച്ചതാ

മായ എന്തിനാ നന്ദേട്ടൻ്റെ റൂമിൽ പോയത്
അതും 3 ആണുങ്ങൾ മാത്രം താമസിച്ചിരുന്നിടത്ത്

ചോദ്യം പൂർത്തിയാക്കുംമുന്നേ മായ പൊട്ടിച്ചിരിച്ചു
അവിടെ ഞാനും പിന്നെ നിൻ്റെ നന്ദേട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളു പെണ്ണേ……

അനാവശ്യം പറയരുത് നീ….
അലർച്ചയോടെ മാളു കിടക്കയിൽ നിന്നു ചാടി എഴുന്നേറ്റു
* തുടരും****

മീരാ മുരളി✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു.

മലപ്പുറം: കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണ്ണിമ്മലിൽ ഫറോക്കിൽ നിന്നു കൊണ്ടോട്ടിയിലേക്ക് വരുകയായിരുന്ന തയ്യിൽ ബസിന്റെ മുൻ ഭാഗത്ത് നിന്നു പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ്സ് സൈഡിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ പെട്ടെന്ന് ഇറക്കിയത്...

കോവിഡ് പ്രതിരോധം: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു; പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍

കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍...

സീതത്തോട് പഞ്ചായത്തിലെ അളിയൻ മുക്ക് -കൊച്ചു കോയിക്കൽ- സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചു

കോന്നി:സീതത്തോട് പഞ്ചായത്തിലെ അളിയൻ മുക്ക് കൊച്ചു കോയിക്കൽ സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തെത്തുടർന്ന്...

മല ഉണര്‍ത്തി കല്ലേലി കാവില്‍ ആഴി പൂജയും വെള്ളം കുടി നിവേദ്യവും സമര്‍പ്പിച്ചു

കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) നടന്നു .999...
WP2Social Auto Publish Powered By : XYZScripts.com
error: