17.1 C
New York
Sunday, October 1, 2023
Home US News ശനിയാഴ്ച (06/05/2021)160-മത് സാഹിത്യ സല്ലാപം‘കോരസണ്‍ വര്‍ഗീസിനോടൊപ്പം’!

ശനിയാഴ്ച (06/05/2021)160-മത് സാഹിത്യ സല്ലാപം‘കോരസണ്‍ വര്‍ഗീസിനോടൊപ്പം’!

ഡാലസ്:  2021 ജൂണ്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന  നൂറ്റിയറുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കോരസണ്‍ വര്‍ഗീസിനോടൊപ്പം’ എന്ന പേരിലാണ് നടത്തുന്നത്. പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും ടി. വി. അവതാരകനും  ന്യൂയോര്‍ക്ക്‌ സിറ്റി ഉദ്യോഗസ്ഥനുമായ കോരസണ്‍ വര്‍ഗീസിനെപ്പറ്റി കൂടുതല്‍ അറിയുവാനും മനസ്സിലാക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് ഈ സല്ലാപത്തില്‍ പങ്കെടുത്ത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2021 മെയ്‌ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സരോജാ വര്‍ഗീസിനോടൊപ്പം’ എന്ന പേരിലാണ് നടത്തിയത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഏറെ വര്‍ഷങ്ങള്‍ ആതുര സേവന രംഗത്ത് ജോലി ചെയ്ത് ഇപ്പോള്‍ ഫ്ലോറിഡയില്‍  വിശ്രമ ജീവിതം നയിക്കുന്ന ആളാണ് സല്ലാപത്തില്‍ പ്രധാന സന്ദേശം നല്‍കിയ പ്രമുഖ എഴുത്തുകാരിയായ സരോജാ വര്‍ഗീസ്.   സരോജാ വര്‍ഗീസിനെയും കുടുംബത്തെയും കൂടുതല്‍ അറിയുവാനും മനസിലാക്കുവാനും ഈ സല്ലാപം ഉപകരിച്ചു.

അടുത്ത കാലത്ത് മഹാമാരിയായ കോവിഡ് ബാധിച്ചു മരണമടഞ്ഞ  ചാരത്തും ദൂരത്തുമുള്ള സകല ആളുകളുടെയും അകാല ദേഹവിയോഗത്തില്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം അനുശോചിക്കുകയുണ്ടായി.

ഡോ. നന്ദകുമാര്‍ ചാണയില്‍, വിന്‍സെന്‍റ്  സിറിയക്, വര്‍ഗീസ് സക്കറിയ, ഡോ. തെരേസ ആന്റണി, എ. സി. ജോര്‍ജ്ജ്, ഡോ. രാജന്‍ മര്‍ക്കോസ്, ജോണ്‍ ആറ്റുമാലില്‍, അന്നാ മുട്ടത്ത്, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ജോസഫ്‌ പൊന്നോലി, യു. എ. നസീര്‍, തോമസ്‌ എബ്രഹാം, രാജു തോമസ്‌, ജോണ്‍സണ്‍, ജോസഫ്‌ തിരുവല്ല, തോമസ്‌ ഫിലിപ്പ്, എബ്രഹാം പൊന്‍വേലില്‍, ജേക്കബ്‌ കോര, തോമസ്‌ എബ്രഹാം, ജോസഫ്‌ മാത്യു, തോമസ്‌ കൂവള്ളൂര്‍, കോരസണ്‍ വര്‍ഗീസ്‌, വര്‍ഗീസ്‌ പോത്താനിക്കാട്, അബ്ദുല്‍ പുന്നയുര്‍ക്കളം, പി. പി. ചെറിയാന്‍, ജെയിംസ്‌ കുരീക്കാട്ടില്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍   സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ  പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍  അവസരം  ഉണ്ടായിരിക്കും. jain@mundackal.comsahithyasallapam@gmail.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 972-505-2748
Join us on Facebook  https://www.facebook.com/groups/142270399269590/

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: