17.1 C
New York
Monday, November 29, 2021
Home US News ശനിയാഴ്ച (02/06/2021) 156-മത് സാഹിത്യ സല്ലാപം ‘പത്ര പ്രവര്‍ത്തനം’!

ശനിയാഴ്ച (02/06/2021) 156-മത് സാഹിത്യ സല്ലാപം ‘പത്ര പ്രവര്‍ത്തനം’!

വാർത്ത: ജയിന്‍ മുണ്ടയ്ക്കല്‍

ഡാലസ്: 2021 ഫെബ്രുവരി ആറാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പത്ര പ്രവര്‍ത്തനം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഇ-മലയാളി, ഇന്ത്യാ ലൈഫ് എന്നീ ഓൺലൈൻ പത്രങ്ങളുടെ എഡിറ്റർ ജോർജ്ജ് ജോസഫ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. അദ്ദേഹം മനോരമയിൽ ചീഫ് സബ് എഡിറ്ററായിരുന്നു. അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രത്തിന്റെ സീനിയർ എഡിറ്റർ, ഇംഗ്ലീഷ് പത്രം ഇന്ത്യാ എബ്രോഡിന്റെ ഡെപ്യുട്ടി മാനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ചെന്നൈയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ യു.എസ്. ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ മലയാളം എഡിറ്ററായും അല്പകാലം പ്രവർത്തിച്ചു. ഇന്ത്യ ലൈഫ് ആന്‍ഡ് ടൈംസ് എന്ന ഇംഗ്ലീഷ് മാസികയുടെയും എഡിറ്ററും പബ്ലിഷറുമായിരുന്നു. കേരളത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റും കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്നു. അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ആദ്യ പ്രസിഡന്റാണ്. പത്ര പ്രവര്‍ത്തനം എന്ന കാലിക പ്രസക്തിയുള്ള വിഷയത്തെപ്പറ്റി കൂടുതല്‍ അറിയുവാനും ചിന്തിക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2021 ജനുവരി രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘മാസ്ക്കും മലയാളിയും’ എന്ന പേരിലാണ് നടത്തിയത്. ജയിംസ് കുരീക്കാട്ടിൽ ആണ് വിഷയം അവതരിപ്പിച്ചത്. മലയാളിയുടെ സദാചാര സങ്കല്പങ്ങളെക്കുറിച്ചും, പൊയ്മുഖങ്ങളെക്കുറിച്ചും ആത്മീയ വ്യാപാരം, LGBT, ഫെമിനിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മതരാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ‘മല്ലു ക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍’ എന്ന ജെയിംസ്‌ കുരീക്കാട്ടിലിന്‍റെ പുസ്തകത്തെ മുന്‍ നിറുത്തിയായിരുന്നു ചര്‍ച്ച.

കഴിഞ്ഞ മാസം അന്തരിച്ച, പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിനും കഥാകാരന്‍ യു. എ. ഖാദരിനും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ പേരില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുണ്ടായി.

ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. തെരേസ ആന്റണി, ഡോ. സുശീലാ രവി നാഥന്‍, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ഗീതാ ജോര്‍ജ്ജ്, ജോസഫ്‌ പൊന്നോലി, യു. എ. നസീര്‍, തോമസ്‌ എബ്രഹാം, രാജു തോമസ്‌, ജോണ്‍ കൊടിയന്‍, ജോണ്‍ എലക്കാട്ട്, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ജേക്കബ്‌ കോര, എ. സി. ജോര്‍ജ്ജ്, തോമസ്‌ മാത്യു, ജോസഫ്‌ മാത്യു, വര്‍ഗീസ്‌ ജോയി, ജിബി ജോണ്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook https://www.facebook.com/groups/142270399269590/

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ, യു.എ.ഇയില്‍ പുതിയ നിയമ പരിഷ്‌കാരം.

ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറൽ ക്രൈം ആൻഡ് പണിഷ്മെന്റ് നിയമം പരിഷ്കരിച്ചു. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ...

പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന...

രാജവംശത്തിന്റെ അവസാന കണ്ണി അറക്കൽ ബീവി അന്തരിച്ചു.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. മദ്രാസ്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ...
WP2Social Auto Publish Powered By : XYZScripts.com
error: