മലയാളിമനസ്സിന്റെ വായനക്കാർക്കായി, മലയാള സിനിമയെ നെഞ്ചേറ്റുന്ന ചലച്ചിത്ര പ്രേമികൾക്കായി, ഞങ്ങളൊരുക്കുന്ന പുതിയ പംക്തി ‘തിരിഞ്ഞു നോക്കുമ്പോൾ’.
മലയാള ചലച്ചിത്ര ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും അതോടൊപ്പം മലയാള സിനിമയെ കൈപിടിച്ചുയർത്തി ഇന്നത്തെ രൂപഭാവങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത മണ്മറഞ്ഞവരും അല്ലാത്തവരുമായ സിനിമാ താരങ്ങളുടെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളും കഥകളും വിശേഷങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ സിനിമ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് ‘തിരിഞ്ഞു നോക്കുമ്പോൾ’
കണ്ണഞ്ചിപ്പിക്കുന്ന താരത്തിളക്കത്തോടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരങ്ങളുടെ അഭിനയ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഈ യാത്രയിൽ പങ്കാളികളാകുവാൻ മലയാളിമനസ്സിന്റെ പ്രിയ വായനക്കാരെ സാദരം സ്വാഗതം ചെയ്യുന്നു.
ഈ പംക്‌തി നിങ്ങൾക്കായി ഒരുക്കുന്നത് ശ്രീമതി ദിവ്യ. എസ്. മേനോനാണ്. പാലക്കാടാണ് സ്വദേശം. ഇപ്പോൾ ബാംഗ്ലൂരിൽ IT രംഗത്ത് ജോലിചെയ്യുന്നു. ഏകദേശം ഒരു വർഷക്കാലമായി എഴുത്തിന്റെ ലോകത്ത് സജീവമാണ്. മലയാളിമനസ്സിലും മറ്റു ചില ഓൺലൈൻ മാഗസിനുകളിലും പതിവായി കഥകളും ചെറു കവിതകളും ആസ്വാദനക്കുറിപ്പുകളും എഴുതിവരുന്നു.
‘തിരിഞ്ഞു നോക്കുമ്പോൾ’ എന്ന ഈ പുതിയ പംക്തി വായനക്കാർക്ക് നല്ലൊരു വായനാനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
കാത്തിരിക്കുക….എല്ലാ ശനിയാഴ്ചയും മലയാളിമനസ്സിൽ ശ്രീമതി ദിവ്യ. എസ്. മേനോൻ തയ്യാറാക്കുന്ന പരമ്പര.. ‘തിരിഞ്ഞു നോക്കുമ്പോൾ’