ആയുർവേദ ആചാര്യൻ
പത്മശ്രീ ഡോക്ടർ. പി.കെ. വാര്യർ നൂറിന്റെ നിറവിലാണ്.
1921 ൽ കോഴിക്കോടിനടുത്ത മാവൂരിലാണ് ജനനം. ആയുർവേദത്തെ ആഗോള പ്രശസ്തമാക്കുന്നതിൽ നിസ്തുല പങ്ക് വഹിച്ച പത്മശ്രീ . പി.കെ.വാര്യരിൽ നിന്ന് പുതു തലമുറക്ക് ഏറെ പഠിക്കാനുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സ്മൃതി പർവം അദ്ദേഹത്തിന്റെ ആത്മകഥയാണ്.സ്വാതന്ത്ര്യ സമര സേനാനിയായും സാമൂഹ്യ പരിഷ്കർത്താവായും അതിലുപരി ആഗോള തലത്തിൽ ആയുർവേദത്തിന്റെ അമ്പാസഡറായും കർമ്മമേഖലയിൽ തിളങ്ങി നിൽക്കുന്ന മഹാമനീഷിക്ക് സ്നേഹാദരങ്ങളോടെ .
ശത പൂർണിമ (കവിത)
നൂറിന്റെ നിറവിൽ വാഴുമാചാര്യന് .
നേരുന്നു സ്നേഹത്താൽ മംഗളാശംസകൾ .
സായിപ്പിൻ ഭരണത്തെ കെട്ടുകെട്ടിച്ചിടാൻ .
ധീരനായ് സമരത്തിൻ മുന്നിൽ നടന്നവർ.
സാമൂഹ്യ നൻമ തൻ കാവൽ വിളക്കായ്.
തേര് തെളിച്ച് ചരിതം രചിച്ചവർ.
മാനവൻ തന്നുടെ ജീവിത ശൈലിക്ക്
ജീവിതം കൊണ്ട് വഴി വിളക്കായവർ.
ആയുർവേദത്തിന്നതിശയ മന്ത്രങ്ങൾ .
ആഗോളമാകെ അലയൊലിയാക്കിയോർ .
ദൈവത്തിൻ സ്വന്തമീ നാടിൻ പെരുമയെ .
ആയുർ സ്പർശത്താൽ വിളംബരമാക്കിയോർ .
ആദരവൊട്ടേറെ വന്നു പൊതിഞ്ഞിട്ടും
വിനയത്തിൻ മാഹാത്മ്യമെന്തെന്ന് കാട്ടിയോർ .
ചേർത്തുപിടിക്കലാണേറ്റം വലുതെന്ന
സാന്ത്വന മന്ത്രത്തെ സിദ്ധാന്തമാക്കിയോർ .
അറിവിൻ ‘സ്മൃതി പർവ്വ’ മൊന്നു രചിച്ചിട്ട്
നേരറിവിന്റെ വിളക്ക് തെളിച്ചവർ.
നേരുന്നു സൗഖ്യവും മംഗളാശംസയും .
സ്നേഹത്തിൻ പൊൻ വിളക്കെന്നും തിളങ്ങിടാൻ .
ടി.എം. നവാസ്
വളാഞ്ചേരി.✍