17.1 C
New York
Monday, January 24, 2022
Home Literature ശങ്കരനും വിജയനും (കഥ )

ശങ്കരനും വിജയനും (കഥ )

മേരി ജോസ്സി മലയിൽ തിരുവനന്തപുരം✍

രാവിലെ എട്ടുമണിക്ക് തന്നെ വിജയൻ ‘പ്രഭാഷണം’ തുടങ്ങി. അടിച്ചു പൂക്കുറ്റിയായി നാല് കാലിലാണ് വിജയൻ. പെട്രോൾ പമ്പിന് ഇരുവശവും നിറയെ കടകളാണ്. എല്ലാവരും ഒറ്റയ്ക്കും തെറ്റയ്ക്കും ഒക്കെ എത്തി കട തുറക്കുമ്പോൾ തന്നെ വിജയൻറെ ഉച്ചത്തിലുള്ള ഭള്ളുവിളി കേൾക്കാം. തൊട്ടടുത്ത കടക്കാർ മാത്രം ഒന്നും ശ്രദ്ധിക്കാതെ ഇതിലൊന്നും വലിയ ജിജ്ഞാസ കാണിക്കാതെ അവരവരുടെ ജോലികളിൽ വ്യാപൃതരായിരിക്കുന്നു. ബസ് റൂട്ട് ആയതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ബസ്സുകൾ സഡൻ ബ്രേക്കിട്ടു നിർത്തി ആൾക്കാരൊക്കെ തല വെളിയിലേക്കിട്ടു ഇദ്ദേഹത്തെ നോക്കി വണ്ടിയ്‌ക്ക് അട വയ്ക്കാതെ അങ്ങോട്ട് നീങ്ങി നിന്ന് ആകട്ടെടോ തൻറെ പ്രസംഗം എന്നുപറഞ്ഞ് പോകുന്നുണ്ട്. ഗതാഗത തടസമുണ്ടാക്കുന്ന വിജയനെ ഓട്ടോറിക്ഷ, കാർ ഡ്രൈവർമാർ ഒക്കെ വണ്ടി സ്ലോ ചെയ്തു നല്ല ചീത്ത പറഞ്ഞിട്ടാണ് ഓടിച്ചു പോകുന്നത്. ടയർ റീസോളിങ് കടയിലെ പ്രധാനപ്പെട്ട തൊഴിലാളിയാണ് ഇദ്ദേഹം. മേശപ്പുറത്ത് കാലും നീട്ടി വെച്ച് കസേരയിൽ പാതിമയക്കത്തിൽ ഇരിക്കുന്ന ശങ്കരൻ മുതലാളിയെയാണ് ഈ തെറി മുഴുവൻ പറയുന്നത്. മുതലാളിക്ക് ആണെങ്കിലോ ഇതൊന്നും കേട്ട ഭാവമില്ല. കല്ലിന് കാറ്റുപിടിച്ച മാതിരി ഒറ്റ ഇരിപ്പാണ്. ഏകദേശം ഉച്ചവരെ നടന്നും ആൾ ക്കാരെ വഴിയിൽ തടഞ്ഞുനിർത്തിയും വിജയൻ ശങ്കരന്റെ കുറ്റം പറഞ്ഞു കേൾപ്പിച്ചു കൊണ്ടേയിരുന്നു. മദ്യത്തിന്റെ വീര്യം കുറയുന്നതിനനുസരിച്ച് ഭള്ളിന്റെ ഡോസും കുറഞ്ഞുവന്നു. ഉച്ചയോടെ ആള് സ്ഥലംവിട്ടു.

പുതിയതായി സ്റ്റേഷനറി കട തുടങ്ങിയ ഗോപിയ്‌ക്ക് ഇത് എന്താണ് സംഭവം എന്ന് യാതൊരു എത്തും പിടിയും കിട്ടിയില്ല. തൊട്ടടുത്ത കടക്കാർക്ക് ഇങ്ങനെ ഒരു സംഭവം അടുത്ത് നടക്കുന്നുണ്ടെന്ന ഭാവം പോലും ഇല്ല. ശങ്കരൻ മുതലാളി ഇരുന്ന് മയങ്ങുകയാണ്. കേട്ട ഭാവവും ഇല്ല. ഗോപി തൊട്ടടുത്ത കടക്കാരനോട് ഇത് എന്താണ് സംഭവം, നിങ്ങളെന്താ ഇതിലൊന്നും ഇടപെടാതെ പ്രതികരിക്കാതിരിക്കുന്നത്എന്ന്‌ ചോദിച്ചു. അപ്പോഴാണ് അയാൾ ഗോപിയോട് പറഞ്ഞത്. “ഇപ്പോ ഇത്രയും ഭള്ളുവിളി നമ്മൾ കേൾക്കുകയും കാണുകയും ചെയ്തില്ലേ, നാളെ ഇതേ ആൾ നേരം വെളുക്കുമ്പോൾ തന്നെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ കടയിൽ കയറി ചെന്ന് ജോലി ചെയ്യും. ഇതിലൊക്കെ ഇടപെട്ട നമ്മൾ മണ്ടന്മാരും ആകും. ഞാൻ ഈ കട തുടങ്ങി വന്ന കാലത്ത് എനിക്കും ഇതുപോലൊരു സംശയമുണ്ടായിരുന്നു.ഞാൻ മുൻകൈയെടുത്ത് ചില ഒത്തുതീർപ്പ് ശ്രമങ്ങളും നടത്തി. ശ്രമങ്ങൾ നടത്തിയ ഞാൻ മണ്ടൻ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ?” പിറ്റേദിവസം വിജയൻ വന്ന് തലേദിവസം ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിൽ ജോലി ചെയ്യാൻ ആരംഭിച്ചു. ശങ്കരനും യാതൊരു ഭാവവ്യത്യാസവുമില്ല, കസേരയിൽ ചാഞ്ഞു കിടന്നുള്ള അതേ മയക്കം.

അപ്പോഴാണ് അടുത്ത കടക്കാരൻ കാര്യം പറഞ്ഞു തന്നത്. വർഷങ്ങൾക്കു മുമ്പ്, ഇവർ രണ്ടുപേരും ഉറ്റ സുഹൃത്തുക്കളും പ്രഗൽഭനായ ഒരു ഡോക്ടറുടെ ക്ലിനിക്കിലെ സ്റ്റാഫും ആയിരുന്നു. ശങ്കരൻ ഡ്രൈവർ കം സെക്രട്ടറി ആയിരുന്നു. ഡോക്ടറെ ഏതു പാതിരാത്രിക്കും ആശുപത്രിയിൽ കൊണ്ടു പോകുന്നതും, രോഗികളെ ടോക്കൺ അനുസരിച്ചു വിളിക്കുന്നതും, ബാങ്കിൽ പോകുന്നതും എന്ന് വേണ്ട ഡോക്ടറുടെ വിശ്വസ്തനായ ജോലിക്കാരനായിരുന്നു ശങ്കരൻ. വിജയനും അതുപോലെതന്നെ. വിദ്യാഭ്യാസം കുറവാണെങ്കിലും ഡോക്ടറുടെ വീട് സ്വന്തം വീടുപോലെ നോക്കിയിരുന്നത് വിജയനായിരുന്നു.പൂന്തോട്ടത്തിലെ പണികളും വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് വരലും ഡോക്ടറുടെ വീട്ടിലെ പട്ടിക്കും കോഴിക്കും പശുക്കൾക്കും തീറ്റ കൊടുക്കുന്നതും എല്ലാം വിജയനായിരുന്നു. രണ്ടുപേരും ഒരുപോലെ വേണ്ടപ്പെട്ടവർ ആയിരുന്നു ഡോക്ടർക്ക്. വയസ്സായപ്പോൾ ഡോക്ടറേയും ഭാര്യയെയും മക്കളൊക്കെ കൂടി ഇവിടത്തെ സ്ഥലവും വീടുമൊക്കെ വിറ്റ് വിദേശത്തേക്ക് കൊണ്ടുപോയി.പത്തിരുപത് വർഷം ആത്മാർത്ഥമായി ഡോക്ടർക്കു വേണ്ടി ജോലി ചെയ്ത രണ്ടുപേരെയും വിളിച്ച് ഡോക്ടർ ഇതുവരെയുള്ള അവരുടെ നിസ്വാർഥ സേവനത്തിന് പ്രതിഫലമായി നല്ലൊരു തുക ഏൽപ്പിച്ചു. ശങ്കരനാതുക കൊണ്ട് പെട്രോൾ പമ്പിനടുത്ത് ചെറിയ ഒരു ടയർ പഞ്ചർ ഒട്ടിക്കുന്ന കട തുടങ്ങി. വിജയൻ നേരെ എതിർവശത്ത് ഒരു പെട്ടി പീടികയും. വിജയൻറെ മദ്യപാന സ്വഭാവം കാരണവും കച്ചവടത്തിലെ ശ്രദ്ധക്കുറവ് കൊണ്ടോ സമയം മോശമായതു കൊണ്ടോ ബിസിനസ് അനുദിനം താഴേക്ക് പോയി. മറിച്ച് ശങ്കരനു പടിപടിയായുള്ള ഉയർച്ച ആയിരുന്നു. ശങ്കരന്റെ ഭാര്യക്ക് ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഡോക്ടർ വിദേശത്തു പോകുന്നതിനു മുമ്പ് ഒരു ജോലിയും തരപ്പെടുത്തി കൊടുത്തിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവിടെ അടുത്തുള്ള ഒരു കട കൂടി വാങ്ങി ശങ്കരൻ ടയർ റീസോളിങ്ങും തുടങ്ങി. വച്ചടി വച്ചടി കയറ്റം ആയിരുന്നു. ഒന്ന് രണ്ടു വർഷം കൊണ്ട് വിജയൻറെ കട പൂട്ടി എന്ന് തന്നെ പറയാം. സുഹൃത്തായ ശങ്കരൻ പറഞ്ഞു. “നീ എൻറെ കൂടെ കൂടിക്കോ കടയിൽ നിന്ന് ഒരു ദിവസം ഉണ്ടാക്കി കൊണ്ടിരുന്ന കാശ് ഞാൻ കൂലിയായി തരാം”എന്ന്. അന്നുമുതൽ അവർ മുതലാളി -തൊഴിലാളിയായി. അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നതുകൊണ്ട് മുതലാളിയുടെ പ്രമാണിത്തം ഒന്നും വിജയനോട് ശങ്കരൻ കാണിച്ചിരുന്നില്ല. അതി രാവിലെ അമ്പലത്തിൽ പോയി ചന്ദനക്കുറിയും ഇട്ട് വരുന്ന വിജയൻ നല്ലൊരു ജോലിക്കാരനാണ്. മാത്രവുമല്ല രാത്രി 7 മണി വരെ പണിയും. പിന്നെ ഒറ്റ പ്രശ്നമേ ഉള്ളൂ. ഒരു അഞ്ചാറു മാസം കൂടുമ്പോൾ വിജയൻ നന്നായി ഒന്നു മിനുങ്ങി ശങ്കരനെ നല്ല നാല് ചീത്ത പറയും. ശങ്കരനും അറിയാം അവൻറെ മനസ്സിലെ ദുഃഖം കൊണ്ടാണ് ഇത് പറയുന്നത് എന്ന്. എല്ലാം പറഞ്ഞു തീർക്കട്ടെ എന്ന് ശങ്കരനും കരുതും.

പക്ഷേ വർഷങ്ങൾ കഴിഞ്ഞ് മക്കളൊക്കെ വലുതായപ്പോൾ സ്ഥിതി മാറി. ഒരു ദിവസം ശങ്കരന്റെ മകൻ അമ്മയോട് പറഞ്ഞു. “ന്യൂ ജീസ് ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് അമ്മ ഒന്ന് കണ്ടോ” എന്ന്. ശങ്കരൻറെ മകൻ അച്ഛൻ അറിയാതെ വിജയന് ഒരു കൊട്ടേഷൻ കൊടുത്തു.വിജയൻ ‘പ്രഭാഷണം’ തുടങ്ങിയ ദിവസം ഒരു ബൈക്കിൽ ഹെൽമറ്റും വെച്ച് കൊട്ടെഷൻകാരൻ പയ്യൻ ഒന്നും അറിയാത്തതു പോലെ അവിടെ വന്ന് നിന്നു. പയ്യനോട് മദ്യപിച്ചു വന്ന വിജയൻ ശങ്കരനെ കുറിച്ച് കുറെ മോശമായി സംസാരിച്ചു. എല്ലാം കേട്ട് നിന്ന് അവസാനം ആ പയ്യൻ വിജയന്റെ കരണം തീർത്തു ഒറ്റയടി കൊടുത്തു. ഒറ്റയടിക്ക് തന്നെ ആരോഗ്യമില്ലാത്ത വിജയൻ കറങ്ങി താഴെ വീണു. ശങ്കരൻ ഇത് കണ്ട് കടയിൽ നിന്ന് ഓടി വന്നു. “എന്നെ തെറി പറഞ്ഞതിന് നീ ആരാടാ എൻറെ വിജയനെ കൈവയ്ക്കാൻ” എന്നും പറഞ്ഞ് ബൈക്കുകാരന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.കൊട്ടേഷൻകാരന് ഇത് തനിക്ക് കൊട്ടെഷൻ തന്ന ആളുടെ അച്ഛനാണ് എന്നറിയാവുന്നതു കൊണ്ട് തിരിച്ചു തല്ലാനും വയ്യ. വർഷങ്ങളായി നിശബ്ദനായി ഇരുന്നിരുന്ന ശങ്കരന്റെ ഈ പ്രവർത്തി കണ്ടു കടക്കാരെല്ലാം അന്തംവിട്ടു. തൊട്ടടുത്ത കടക്കാർക്ക് മാത്രമേ ഇവരുടെ പഴയ ചരിത്രം അറിയുകയുള്ളൂ. ആറുമാസത്തിലൊരിക്കൽ ശങ്കരന് കിട്ടേണ്ടത് അയാൾ ചോദിച്ചു വാങ്ങും എന്നും പറഞ്ഞ് ബാക്കിയുള്ളവരൊക്കെ ശങ്കരനെ കളിയാക്കാറുണ്ട്.അതിനും ശങ്കരൻ പ്രതികരിക്കാറില്ല. ബോധം പോകുന്നതിനു മുമ്പ് വിജയനും ഇത് കണ്ടിരുന്നു. ശങ്കരൻ തന്നെ വിജയനെ അടുത്ത കടക്കാരുടെ സഹായത്തോടെ ആശുപത്രിയിലാക്കി, എല്ലാ ചെലവും വഹിച്ച് ഒരാഴ്ച കഴിഞ്ഞ് വീട്ടിൽ കൊണ്ടാക്കി.
കൊട്ടേഷൻകാരൻ ശങ്കരന്റെ മകൻറെ കയ്യിൽ നിന്ന് ശങ്കരന്റെ കയ്യിൽ നിന്ന് കിട്ടിയ തല്ലു ചേർത്ത് കാശ് കൂടുതൽ വാങ്ങി.അവിടെ വച്ച് മേല് നൊന്തപ്പോൾ സത്യം വിളിച്ചു പ റയാഞ്ഞതിനു കൂടുതൽ കാശും കൊടുത്തു.

പിന്നെ വിജയൻ ഇന്നുവരെ മദ്യപിച്ചിട്ടുമില്ല ശങ്കരനെ തെറി പറഞ്ഞിട്ടുമില്ല. വിജയന്റെയും ശങ്കരൻറെയും സൗഹൃദബന്ധം കണ്ടു നാട്ടുകാർക്കു പോലും അസൂയ തോന്നി പോയി. രക്തബന്ധത്തേക്കാൾ ദൃഢമായതാണ് തുന്നിച്ചേർത്ത ഈ സൗഹൃദം എന്ന് എല്ലാവർക്കും മനസ്സിലായി.

മേരി ജോസ്സി മലയിൽ തിരുവനന്തപുരം✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: